X
ഹോം താരങ്ങള്‍ മാമുക്കോയ
മാമുക്കോയ

മാമുക്കോയ

05 Jul, 1946 |

Actor

ജീവചരിത്രം

ഹാസ്യകഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ ചലച്ചിത്ര നടനാണ് മാമുക്കോയ. കോഴിക്കോടന്‍ സംസാര ശൈലിയിലൂടെയാണ് മലയാള സിനിമയില്‍ മാമുക്കോയ ശ്രദ്ധിക്കപ്പെട്ടത്. 1946ല്‍ കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയില്‍ ജനനം. മമ്മദ്, ഇമ്പച്ചി ആയിശ എന്നിവരാണ് മാതാപിതാക്കള്‍. കോഴിക്കോട് എം.എം ഹൈസ്‌ക്കൂളിലായിരുന്നു പഠനം. സ്‌ക്കൂള്‍ കാലത്ത് തന്നെ കലാരംഗത്ത് സജീവമായിരുന്നു. അക്കാലത്ത് നാടകങ്ങളിലായിരുന്നു കൂടുതല്‍ ശ്രദ്ധ.  സിനിമയിലെത്തും മുമ്പ് മരം അളക്കലായിരുന്നു പ്രധാന ജോലി. കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ കല്ലായിയിലായിരുന്നു ജോലി.  കെ.ടി കുഞ്ഞു, ചെമ്മങ്ങാട് റഹ്മാന്‍, കെ.ടി മുഹമ്മദ് തുടങ്ങിയവരുടെ നിരവധി നാടകങ്ങളുടെ ഭാഗമായി. നാടകരംഗത്തെ സൗഹൃദങ്ങളാണ് സിനിമയിലെത്തിക്കുന്നത്.  നിലമ്പൂര്‍ ബാലന്‍ സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നീട് സുറുമയിട്ട കണ്ണുകള്‍, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം, സന്മസുള്ളവര്‍ക്ക് സമാധാനം തുടങ്ങി ചിത്രങ്ങളിലൂടെ മലയാളത്തിലെ തിരക്കുള്ള ഹാസ്യ താരമായി മാറി. 1982ല്‍ പുറത്തിറങ്ങിയ ദൂരെ ദൂരെ കൂടു കൂട്ടാം എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെടുന്നത്. നാടോടിക്കാറ്റ്, പെരുമഴക്കാലം, സന്ദേശം തുടങ്ങിയവ മാമുക്കോയയുടെ കരിയറിലെ പ്രധാന ചിത്രങ്ങളാണ്. ഏറെക്കാലം ഹാസ്യകഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച മാമുക്കോയ സ്വഭാവനടനായും തിളങ്ങിയിട്ടുണ്ട്. മരണം 2023 ഏപ്രില്‍ 24 ന് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മാമുക്കോയയെ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരുന്നു. മലപ്പുറം കാളികാവില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിനിടെയായിരുന്നു സംഭവം. ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അസുഖത്തെ തുടര്‍ന്ന് 2023 ഏപ്രില്‍ 26ന് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. അവാര്‍ഡുകള്‍ 2004 - കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - ജൂറിയുടെ പ്രത്യേക പരാമർശം(പെരുമഴക്കാലം) 2008 - കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - മികച്ച ഹാസ്യനടൻ (ഇന്നത്തെ ചിന്താവിഷയം) 2008 - ജയ് ഹിന്ദ് ടെലിവിഷൻ പുരസ്കാരം - മികച്ച ഹാസ്യനടൻ (ഇന്നത്തെ ചിന്താവിഷയം) 2009 - കലാരത്നം പുരസ്കാരം - കല അബുദാബിയുടെ പുരസ്കാരം  


മാമുക്കോയ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
സോറോ
Malayalam
As Actor
ചാലിയാര്‍ രഘു 2023
സലാം പി ഷാജി Jul 2023
മനു ജെയിംസ് Aug 2023
അഷറഫ് ഹംസ 21 Apr 2023

മാമുക്കോയ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് മാമുക്കോയ
തൊഴില്‍
ജനിച്ച ദിവസം 05 Jul 1946
പ്രായം 80
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

മാമുക്കോയ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About മാമുക്കോയ

What is മാമുക്കോയ's age?

The age of മാമുക്കോയ in the 2026 was 80.

What is the മാമുക്കോയ date of birth?

The DOB for മാമുക്കോയ was 05 Jul 1946.

What is മാമുക്കോയ's latest movie?

The most recent movies for മാമുക്കോയ is ഇടുക്കി ബ്ലാസ്റ്റേഴ്‌സ്.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+