X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

മലയാള സിനിമയില്‍ കല്യാണക്കാലം ; 2020ല്‍ വിവാഹിതരായ ചലച്ചിത്ര താരങ്ങള്‍

Author: Administrator | Updated: Tuesday, January 5, 2021, 04:48 PM [IST]

സിനിമയ്ക്കപ്പുറം താരങ്ങളുടെ സ്വകാര്യ ജീവിതം എന്താണ് എന്നറിയാന്‍ പ്രേക്ഷകര്‍ക്ക് എക്കാലത്തും ആകാംഷ കൂടുതലാണ്. അതുകൊണ്ടുതന്നെയാണ് താരവിവാഹങ്ങള്‍ പ്രേക്ഷകര്‍ ആഘോഷമാക്കുന്നതും. 2020ന്റെ തുടക്കത്തില്‍ ഏതാണ്ട് എട്ടോളം താരവിവാഹങ്ങള്‍ ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ വിവാഹത്തിന് മമ്മൂക്കയും ലാലേട്ടനും എത്തിയതും ഭാമയുടെ വിവാഹത്തിന് സുരേഷ് ഗോപി വധൂവരന്മാരെ അനുഗ്രഹിച്ചതും സോഷ്യല്‍മീഡിയ ഏതാണ്ട് ഒരാഴ്ചയോളം ആഘോഷമാക്കുകയും ചെയ്തിരുന്നു.

Share:
cover image
ഭാമ
1

ജനുവരി 30നായിരുന്നു മലയാളത്തിന്റെ പ്രിയനടി ഭാമയും എറണാകുളം സ്വദേശി അരുണും തമ്മിലുള്ള വിവാഹം നടന്നത്. കോട്ടയത്ത് സ്വകാര്യഹോട്ടലില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഉണ്ടായിരുന്നത്‌. വിവാഹത്തിനുശേഷം കൊച്ചിയില്‍ നടന്ന റിസ്പഷ്‌നില്‍ അനു സിതാര, ശ്രീനിവാസന്‍, സലീം കുമാര്‍, റിമി ടോമി, നമിത പ്രമോദ്, ബിന്ദു പണിക്കര്‍ തുടങ്ങി നിരവധി താരങ്ങള്‍ പങ്കെടുത്തിരുന്നു. കൂടുതല്‍ കാണാം


വിഷ്ണു ഉണ്ണികൃഷ്ണൻ
2

മലയാളത്തിന്റെ പ്രിയനടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്റെ വിവാഹവും 2020ന്റെ തുടക്കത്തിലായിരുന്നു. ഐശ്വര്യയാണ് വിഷ്ണുവിന്റെ വധു. വിവാഹത്തിനുശേഷം കൊച്ചിയില്‍ വച്ച് നടന്ന വിവാഹവിരുന്നില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, നാദിര്‍ഷ, വിജയരാഘവന്‍, നമിത പ്രമോദ് തുടങ്ങി നിരവധി താരങ്ങള്‍ പങ്കെടുത്തിരുന്നു.    കൂടുതല്‍ കാണാം

ബാലു വര്‍ഗീസ്
3

മലയാളികളുടെ പ്രിയനടന്‍ ബാലു വര്‍ഗീസും നടിയും മോഡലുമായ എലീന കാതറിനുമായുള്ള വിവാഹം 2020 ഫെബ്രുവരി 2നായിരുന്നു. ഏറെനാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. കൊച്ചിയില്‍ നടന്ന റിസപ്ഷന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ തരംഗമായിരുന്നു.   കൂടുതല്‍ കാണാം


പാര്‍വതി നമ്പ്യാർ
4

മലയാളികളുടെ പ്രിയനടി പാര്‍വ്വതി നമ്പ്യാരുടെ വിവാഹവും ഫെബ്രുവരി 2നായിരുന്നു. വിനീത് മേനോന്‍ ആണ് പാര്‍വതിയുടെ ഭര്‍ത്താവ്. ലളിതമായി നടന്ന ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.     കൂടുതല്‍ കാണാം

സുഹൈദ് കുക്കു
5

പ്രേക്ഷകരുടെ പ്രിയതാരം സുഹൈദ് കുക്കുവിന്റെ വിവാഹവും ഈ വര്‍ഷമായിരുന്നു. സുഹൃത്തായ ദീപ പോളാണ് സുഹൈദിന്റെ ഭാര്യ. ഏഴുവര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. കൂടുതല്‍ കാണാം


മണികണ്ഠന്‍ ആര്‍ ആചാരി
6

പ്രേക്ഷകരുടെ പ്രിയതാരം മണികണ്ഠന്‍ ആചാരിയുടെ വിവാഹം 2020 ഏപ്രില്‍ 20നായിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ലളിതമായിരുന്നു വിവാഹ ചടങ്ങുകള്‍. മരട് സ്വദേശിനിയായ അഞ്ജലിയാണ് മണികണ്ഠന്റെ ഭാര്യ. കൂടുതല്‍ കാണാം

ഗോകുലന്‍
7

പ്രേക്ഷകരുടെ പ്രിയതാരം ഗോകുലന്റെ വിവാഹം 2020 മെയ് 28നായിരുന്നു. പെരുമ്പാവൂര്‍ അയ്മുറി സ്വദേശിനി ധന്യയാണ് ഭാര്യ. കൊവിഡിന്റെ പശ്ചാത്തലത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്‌. കൂടുതല്‍ കാണാം


മിയ ജോര്‍ജ്ജ്‌
8

പ്രിയ താരം മിയ ജോര്‍ജ്ജിന്റെ വിവാഹം 2020 സെപ്തംബര്‍ 12നായിരുന്നു. മെയ് 30നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. വ്യവസായിയായ ആഷ്വിന്‍ ഫിലിപ്പാണ് മിയയുടെ ഭര്‍ത്താവ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ എറണാകുളം സെയിന്റ് മേരീസ് ബസലിക്കയില്‍ നടന്ന ചടങ്ങില്‍ ഇരുവരുടെയും ബന്ധുക്കള്‍ മാത്രമായിരുന്നു പങ്കെടുത്തത്.   കൂടുതല്‍ കാണാം

മൃദുല മുരളി
9

മലയാളത്തിന്റെ പ്രിയതാരം മൃദുല മുരളിയുടെ വിവാഹം 2020 ഒക്ടോബര്‍ 29നായിരുന്നു. പരസ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിതിന്‍ വിജയനാണ് മൃദുലയുടെ ഭര്‍ത്താവ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്.   കൂടുതല്‍ കാണാം


ചെമ്പന്‍ വിനോദ് ജോസ്
10

പ്രേക്ഷകരുടെ പ്രിയതാരം ചെമ്പന്‍ വിനോദ് ജോസിന്റെ കല്യാണവും 2020ലായിരുന്നു. കോട്ടയം സ്വദേശിയും സൈക്കോളജിസ്റ്റുമായ മറിയം തോമസാണ് ചെമ്പന്റെ ഭാര്യ. ഫേസ്ബുക്കിലൂടെയായിരുന്നു താരം വിവാഹക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. അധികമാരും അറിയാതെ നടന്ന വിവാഹം ലോക്ക്ഡൗണ്‍ കാലത്ത് നടന്ന രണ്ടാമത്തെ താരവിവാഹമായിരുന്നു.   കൂടുതല്‍ കാണാം

Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+