twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയകൃഷ്ണനെയും ക്ലാരയെയും അനശ്വരമാക്കിയ മോഹന്‍ലാലും സുമലതയും! തൂവാനത്തുമ്പികള്‍ ഇറങ്ങി 32 വര്‍ഷം

    By Midhun Raj
    |

    പദ്മരാജന്റെ സംവിധാനത്തില്‍ മോഹന്‍ലാലിന്റെതായി പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലൊന്നാണ് തൂവാനത്തുമ്പികള്‍. ജയകൃഷ്ണനും ക്ലാരയുമായി ലാലേട്ടനും സുമലതയും തകര്‍ത്തഭിനയിച്ച ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇവരുടെ പ്രകടനം തന്നെയായിരുന്നു സിനിമയില്‍ മുഖ്യ ആകര്‍ഷണമായി മാറിയത്. അതുവരെ ചിരപരിചിതമായ രതി പ്രണയ സങ്കല്‍പ്പങ്ങളെ മാറ്റിമറിച്ച സിനിമ കൂടിയായിരുന്നു തൂവാനത്തുമ്പികള്‍. ഉദകപോള എന്ന സ്വന്തം നോവലിനെ ആസ്പദമാക്കിയായിരുന്നു സംവിധായകന്‍ സിനിമ എടുത്തത്.

    തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ തുടക്കം തന്നെ സീനാക്കിയ കഥ പറഞ്ഞ് സ്റ്റെഫി! വൈറലായി പോസ്റ്റ്‌തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ തുടക്കം തന്നെ സീനാക്കിയ കഥ പറഞ്ഞ് സ്റ്റെഫി! വൈറലായി പോസ്റ്റ്‌

    റിലീസ് ചെയ്ത് 32 വര്‍ഷങ്ങള്‍ ആവുമ്പോഴും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുകയാണ് ഈ ക്ലാസിക്ക് ചിത്രം. നാട്ടിന്‍പുറത്തുകാരന്റെയും പട്ടണത്തിലെ ജീവിതം ആസ്വദിക്കുന്ന യുവാവിന്റെയും ദ്വന്ദ്വവ്യക്തിത്വങ്ങള്‍ ചിത്രത്തില്‍ അനായാസം മോഹന്‍ലാല്‍ അവതരിപ്പിച്ചിരുന്നു. നാട്ടിന്‍ പുറത്തുകാരിയായ രാധയെ ജയകൃഷ്ണന്‍ സ്‌നേഹിക്കുകയും വിവാഹം ഉറപ്പിക്കുകയും ചെയ്യുന്നു.

    thoovanathumbikal

    എന്നാല്‍ ക്ലാരയുമായുളള ബന്ധം ജയകൃഷ്ണന് ഉപേക്ഷിക്കാന്‍ സാധിക്കാതെ വരികയും തുടര്‍ന്നു നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തില്‍ കാണിച്ചത്. ക്ലാര എന്ന നായികയുടെ സാന്നിദ്ധ്യത്തെ മഴയുമായി മനോഹരമായി സംവിധായകന്‍ സന്നിവേശിപ്പിച്ചിരിക്കുന്നു. മലയാളത്തിലിറങ്ങിയ എക്കാലത്തെയും മികച്ച പ്രണയ കാവ്യങ്ങളിലൊന്നായാണ് തൂവാനത്തുമ്പികള്‍ അറിയപ്പെടുന്നത്. മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ അവിസ്മരണീയമായ കഥാപാത്രങ്ങളില്‍ ഒന്ന് തന്നെയായിരുന്നു തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്‍.

    എന്റെ എറ്റവും അടുത്ത കൂട്ടുകാരി! സുപ്രിയയ്ക്ക് പിറന്നാള്‍ ആശംസയുമായി പൃഥ്വിരാജ്! വൈറലായി പോസ്റ്റ്‌ എന്റെ എറ്റവും അടുത്ത കൂട്ടുകാരി! സുപ്രിയയ്ക്ക് പിറന്നാള്‍ ആശംസയുമായി പൃഥ്വിരാജ്! വൈറലായി പോസ്റ്റ്‌

    പാര്‍വ്വതി രാധയെ അവതരിപ്പിച്ച ചിത്രത്തില്‍ അശോകന്‍, ബാബു നമ്പൂതിരി, ശ്രീനാഥ്, സുകുമാരി, ജഗതി ശ്രീകുമാര്‍, ശങ്കരാടി, എംജി സോമന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് ഒരുക്കിയ പാട്ടുകളും ശ്രദ്ധേയമായി മാറിയിരുന്നു. 1987 ജൂലായ് 31നായിരുന്നു തൂവാനത്തുമ്പികള്‍ തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്.

    English summary
    32 years of mohanlal's thoovanathumbikal movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X