റിലീസ് ചെയ്ത തിയ്യതി
1987
1987-ൽ പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് തൂവാനത്തുമ്പികൾ. അദ്ദേഹത്തിന്റെ തന്നെ നോവൽ ആയ ഉദകപ്പോളയെ ആസ്പദമാക്കിയാണ് ഇത് രചിച്ചിരിക്കുന്നത്. ഉദകപ്പോള, ചലച്ചിത്രത്തെ അപേക്ഷിച്ച് കൂടുതൽ ഇരുണ്ടതാണെന്നു പറയാം. ഉദകപ്പോളയിൽ അവതരിപ്പിക്കുന്ന രണ്ടു വ്യത്യസ്ത കഥാപാത്രങ്ങളെ ജയകൃഷ്ണൻ എന്ന ഒറ്റ കഥാപാത്രമായി ഇതിൽ പത്മരാജൻ സംയോജിപ്പിച്ചിരിക്കുന്നു.
Top 10 Romantic Malayalam Movies to watch on Valentine's day 2020-Thoovanathumbikal
/top-listing/top-10-romantic-malayalam-movies-to-watch-on-valentines-day2020-thoovanathumbikal-4-4666-420.html
റിലീസ് ചെയ്ത തിയ്യതി
24 Mar 1997
ഫാസിൽ രചനയും സംവിധാനവും നിർവ്വഹിച്ച് കുഞ്ചാക്കോ ബോബൻ, തിലകൻ, ഇന്നസെന്റ്, ശാലിനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാള ചലച്ചിത്രമാണ് അനിയത്തിപ്രാവ്. സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചനാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബാലതാരമായിരിക്കെ പ്രശസ്തയായിരുന്ന ശാലിനി നായികയായി തിരിച്ചെത്തിയത് ഈ ചിത്രത്തിലൂടെയാണ്.
Top 10 Romantic Malayalam Movies to watch on Valentine's day 2020-Aniyathipravu
/top-listing/top-10-romantic-malayalam-movies-to-watch-on-valentines-day2020-aniyathipravu-4-4667-420.html
റിലീസ് ചെയ്ത തിയ്യതി
1999
സൗഹൃദവും പ്രണയവും വിഷയമായി, കുഞ്ചാക്കോ ബോബനും ശാലിനിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച മലയാളചലച്ചിത്രമാണ് നിറം. കമൽ സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ ഈ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നായിരുന്നു. ഇഖ്ബാൽ കുറ്റിപ്പുറത്തിന്റെ കഥയ്ക്ക് ശത്രുഘ്നനാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
Top 10 Romantic Malayalam Movies to watch on Valentine's day 2020-Niram
/top-listing/top-10-romantic-malayalam-movies-to-watch-on-valentines-day2020-niram-4-4668-420.html