X
മലയാളം » സിനിമകള്‍ » മാളികപ്പുറം
മാളികപ്പുറം

മാളികപ്പുറം

Drama | 30 Dec 2022 |
Malayalam

2.5 /5 Users

0 /5 Filmibeat

മാളികപ്പുറം കഥ

സംവിധാനം, തിരക്കഥ ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് മാളികപ്പുറം. അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. നൈറ്റ് ഡ്രൈവ്, പത്താം വളവ്, കടാവര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതിയ ചിത്രമാണ് മാളികപ്പുറം. അഭിനേതാക്കള്‍ ശ്രീപത്, ദേവനന്ദ, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, സൈജു കുറുപ്പ്, രമേഷ് പിഷാരടി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്‌.  ബാലതാരം ദേവനന്ദയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. മാളികപ്പുറം കഥ എട്ടു വയസുള്ള കല്യാണിയും അവളുടെ സൂപ്പര്‍ഹീറോയായ അയ്യപ്പന്റെയും കഥയാണ് ചിത്രം പറയുന്നത്. മമ്മൂട്ടിയുടെ വിവരണത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. കല്യാണി എന്ന എട്ടുവയസുകാരി അയ്യപ്പന്റെ ഭക്തയാണ്. അയ്യപ്പനെ കാണാനുള്ള തീവ്രമായ ആഗ്രഹത്തില്‍ അവള്‍ അച്ഛനൊപ്പം മല കയറാന്‍ തീരുമാനിക്കുന്നു. തുടര്‍ന്ന് ശബരിമാല യാത്രയ്ക്ക് പോവുമ്പോള്‍ ഉണ്ടാകുന്ന അപ്രതീക്ഷിതമായ സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോവുന്നത്. പൂര്‍ണമായും കുടുംബപ്രേക്ഷകര്‍ക്കായി ഒരുക്കിയ ചിത്രമാണ് മാളികപ്പുറം.  നിര്‍മ്മാണം വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും  ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ഛായാഗ്രഹണം വിഷ്ണുനാരായണന്‍.  സംഗീത സംവിധാനം രഞ്ജിന്‍ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സന്തോഷ് വര്‍മ, ബി.കെ ഹരിനാരായണന്‍ എന്നിവരാണ് ഗാനങ്ങള്‍ എഴുതിയത്‌. ബോക്‌സോഫീസ്‌ 2022ല്‍ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നാണ് മാളികപ്പുറം. ഏതാണ്ട് മൂന്നര കോടി ബജറ്റിലെത്തിയ ചിത്രം ഒരു മാസം കൊണ്ട് 50 കോടിയാണ് തിയേറ്ററുകളില്‍ നിന്നും നേടിയത്. ഉണ്ണി മുകുന്ദന്റെ ആദ്യ 50 കോടി ചിത്രം കൂടിയാണ് മാളികപ്പുറം. റിലീസ്  2022 ഡിസംബര്‍ 30നായിരുന്നു ചിത്രത്തിന്റെ റിലീസ്. തിയേറ്റര്‍ റിലീസായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. കേരളത്തിന് പുറത്ത് മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും ചിത്രത്തിന് ഹൗസ്ഫുള്‍ ഷോകളായിരുന്നു. മറ്റ് ഭാഷകളിലേക്ക് മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. തെലുങ്ക് താരം അല്ലു അര്‍ജുന്റെ കമ്പനിയായ ഗീതാ ആര്‍ട്‌സാണ് തെലുങ്ക് പതിപ്പിന്റെ വിതരണാവകാശം നേടിയത്. ജനുവരി 26നാണ് മറ്റു ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യുന്നത്‌. മാളികപ്പുറം വിവാദം ചിത്രത്തെ വിമര്‍ശിച്ച് വീഡിയോ ചെയ്തതിന് യൂട്യൂബര്‍ സായ് കൃഷ്ണയെ വിളിച്ച് ഉണ്ണി മുകുന്ദന്‍ മോശമായി സംസാരിച്ചതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. സീക്രട്ട്  എജന്റ് എന്ന യൂട്യൂബ് ചാനലിലായിരുന്നു ചിത്രത്തെ വിമര്‍ശിച്ച വീഡിയോ പോസ്റ്റ് ചെയ്തത്.  സോഷ്യല്‍മീഡിയയില്‍ വൈറലായ അരമണിക്കൂറിനടുത്തുള്ള വീഡിയോയില്‍  ഉണ്ണി മുകുന്ദനും യൂട്യൂബറും പരസ്പരം തെറി വിളിക്കുന്നത്‌ കാണാന്‍ സാധിക്കും. തുടര്‍ന്ന് തന്റെ മാതാപിതാക്കളെ മോശമായി പറഞ്ഞത് കൊണ്ടാണ് യൂട്യൂബറോട് അത്തരത്തില്‍ പെരുമാറിയത് എന്നു പറഞ്ഞുകൊണ്ട് ഉണ്ണി മുകുന്ദന്‍ സോഷ്യല്‍മീഡിയയില്‍ ഒരു വിശദീകരണ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെ നടനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. തിയേറ്റര്‍ റിലീസ് - 2022 ഡിസംബര്‍ 30 ഒടിടി റിലീസ് - 2023 ഫെബ്രുവരി 10 - ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍
Read More

മാളികപ്പുറം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

മാളികപ്പുറം ക്രൂ വിവരങ്ങൾ

സംവിധായകന്‍ വിഷ്ണു ശശി ശങ്കര്‍
കഥ അഭിലാഷ് പിള്ള
സംഗതി അഭിലാഷ് പിള്ള
ഛായാഗ്രഹണം വിഷ്ണു നാരായണന്‍
സംപാദക ഷമീര്‍ മുഹമ്മദ്‌
സംഗീതം രഞ്ജിന്‍ രാജ്‌
നിര്‍മ്മാതാവ്‌ പ്രിയ വേണു, നീറ്റ പിന്റോ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

മാളികപ്പുറം വിമർശകരുടെ അവലോകനം

https://www.mathrubhumi.com
അയ്യപ്പനോടൊപ്പം കുട്ടികളുടെ സുന്ദരമായ യാത്ര: പ്രേക്ഷകമനസ്സ് നിറച്ച് മാളികപ്പുറം.
https://www.manoramaonline.com
ചിത്രത്തിന്റെ ആദ്യ ഷോ പൂർത്തിയാകുമ്പോൾ സമൂഹമാധ്യമങ്ങൾ നിറയെ ചിത്രത്തെ പ്രശംസിച്ചുകൊണ്ടുളള കുറിപ്പുകൾ നിറയുകയാണ്.
https://www.asianetnews.com
ചിത്രത്തിന്‍റെ ആദ്യ പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്ന് തുടങ്ങി. മികച്ച അഭിപ്രായങ്ങളാണ് ആദ്യഷോയ്ക്ക് ശേഷം ചിത്രത്തിന് ലഭിക്കുന്നത്.

മാളികപ്പുറം ട്രെയിലർ

Video Thumbnail

മാളികപ്പുറം പാട്ടുകൾ

മാളികപ്പുറം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

മാളികപ്പുറം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+