നടി പ്രിയങ്ക ചോപ്രയുമായി ഷാരൂഖ് ഖാന്‍ പ്രണയത്തിലായിരുന്നുവെന്ന തരത്തില്‍ മുമ്പ് നിരവധി ഗോസിപ്പുകള്‍ വന്നിരുന്നു. ഡോണ്‍ 2വിന്റെ ചിത്രീകരണ സമയത്ത് പ്രണയത്തിലായ ഇരുവരും വര്‍ഷങ്ങളോളം പ്രണയിച്ചുവെന്നായിരുന്നു പ്രധാന ഗോസിപ്പുകള്‍. ഇരുവരും തമ്മിലുള്ള പ്രണയം മനസ്സിലാക്കിയ ഗൗരി ഖാന്‍ വിവാഹമോചനത്തിന് ശ്രമിച്ചു എന്നു പിന്നാലെ വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ വിവാഹമോചന വാര്‍ത്ത വ്യാജമാണെന്ന് പിന്നീട് തെളിയുകയായിരുന്നു. ഷാരൂഖ് ഖാന്‍- ഗൗരി ഖാന്‍ താര ദമ്പതികളെപോലെ വിവാഹമോചനവുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ബോളിവുഡ് താരങ്ങളിതാ.