സിനിമാ ലോകം
മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. സ്‌റ്റേജ് ഷോകളിലൂടെ പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന റിമി അടുത്തിടെയായിരുന്നു സിനിമകളില്‍ അഭിനയിച്ചു തുടങ്ങിയത്. എന്നാല്‍ തുടക്കത്തില്‍ തന്നെ കടുത്ത വിമര്‍നങ്ങളും പരിഹാസങ്ങളുമായിരുന്നു റിമിക്ക് ലഭിച്ചത്. തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു കൂടുതല്‍ വിമശനങ്ങള്‍ നേരിടേണ്ടി വന്നത്. എന്നാല്‍ അതൊന്നും വകവെക്കാതെ സ്‌റ്റേജ് ഷോകളും, സിനിമയും ടെലിവിഷന്‍ പരിപാടികളുമായി ജീവിതം ആസ്വദിക്കുകയാണ് പ്രിയ ഗായിക. റിമി ടോമിയെപ്പോലെ ചലച്ചിത്ര പിന്നണി ഗായകരായി മാത്രം ഒതുങ്ങാതെ അഭിനയത്തിലും ഒരു കൈ നോക്കിയ പ്രശസ്ത ഗായകരിതാ.