10 Jan, 1940 | Kochi
Singer
പ്രശസ്ത ചലച്ചിത്രപിന്നണിഗായകനാണ് കെ ജെ യേശുദാസ് എന്ന കട്ടാശേരി ജോസഫ് യേശുദാസ്. അരനൂറ്റാണ്ടിലേറെ സംഗീതരംഗത്ത് സജീവമായ യേശുദാസ് അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാരതീയ ഭാഷകളിലും പാടിയിട്ടുണ്ട്. ചലച്ചിത്ര സംഗീതലോകത്തുമാത്രമല്ല, കർണ്ണാടകസംഗീത രംഗത്തും ഈ ഗായകൻ സാന്നിധ്യമറിയിച്ചിട്ടുണ്ട്.1940 ജനുവരി 10-ന് ഫോർട്ടുകൊച്ചിയിലെ റോമൻ കത്തോലിക്കാ (ലത്തീൻ റീത്ത്) കുടുംബത്തിൽ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിൻ ജോസഫിന്റെ മകനായാണ് യേശുദാസ് ജനിച്ചത്. ശാസ്ത്രീയ സംഗീതത്തോട് അതും കർണ്ണാടക സംഗീതത്തോട് വലിയ മമത പുലർത്താത്ത ഒരു സമുദായത്തിൽ ശുദ്ധസംഗീതത്തിലേക്ക് യേശുദാസിനെ കൈപിടിച്ചു നടത്തിയത് അച്ഛൻ തന്നെയായിരുന്നു.കലയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച അഗസ്റ്റിൻ ജോസഫ് വളരെ കഷ്ടപ്പെട്ടാണ് കുടുംബം പുലർത്തിയിരുന്നത്.ബാല്യകാലത്ത് താനനുഭവിച്ച ദുരിതങ്ങളെപ്പറ്റി യേശുദാസ് തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഈ കഷ്ടപ്പാടുകൾക്കിടയിലും മകനിലെ സംഗീത വാസനയെ പരിപോഷിപ്പിക്കാൻ അധ്വാനിക്കുകയായിരുന്നു അഗസ്റ്റിൻ. അച്ഛൻ പാടിത്തന്ന പാഠങ്ങൾ മനസ്സിൽ ധ്യാനിച്ച യേശുദാസ് പന്ത്രണ്ടാം വയസിൽ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു.അതോടെ നാട്ടുകാർ ദാസപ്പൻ എന്ന ഓമനപ്പേരിൽ ആ ബാലനെ ലാളിച്ചു തുടങ്ങി.തിരുവനന്തപുരത്തെ മ്യൂസിക് അക്കാദമി, തൃപ്പൂണിത്തുറ ആർ എൽ വി സംഗീത കോളജ് എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ സംഗീത വിദ്യാഭ്യാസം. പഠനകാലത്ത് സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ലളിതഗാനാലാപനത്തിന് ഒന്നാം സ്ഥാനം നേടിയിരുന്നു.അത്തവണ മൃദംഗവായനയിൽ ഒന്നാം സ്ഥാനത്തെത്തിയ ആളാണ് പിൽക്കാലത്ത് പ്രശസ്ത പിന്നണി ഗായകനായ പി ജയചന്ദ്രൻ. ഗാനഭൂഷണം പാസായ ശേഷം ആകാശവാണി നടത്തിയ ശബ്ദപരിശോധനയിൽ പങ്കെടുത്ത യേശുദാസ് അവിടെ പരാജയപ്പെട്ട ചരിത്രവുമുണ്ട്. 1961 നവംബർ 14-നാണ് യേശുദാസിന്റെ ആദ്യഗാനം റിക്കോഡ് ചെയ്തത്.കെ എസ് ആന്റണി എന്ന സംവിധായകൻ തന്റെ 'കാൽപ്പാടുകൾ' എന്ന സിനിമയിൽ പാടാൻ അവസരം നൽകി. സിനിമയിലെ മുഴുവൻ ഗാനങ്ങളും പാടാനായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും ജലദോഷംമൂലം ഒരു ഗാനം മാത്രമേ പാടാനായുള്ളു.അങ്ങനെ 'ജാതിഭേദം മതദ്വേഷം' എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം പാടി യേശുദാസ് ചലച്ചിത്ര സംഗീതലോകത്ത് ഹരിശ്രീ കുറിച്ചു. ചെന്നൈ (പഴയ മദ്രാസ് ) യിലെ ഭരണി സ്റ്റുഡിയോയിലായിരുന്നു ആദ്യ ഗാനത്തിന്റെ റിക്കോഡിംഗ് നടന്നത്.എം ബി ശ്രീനിവാസനായിരുന്നു ഈ ഗാനം ചിട്ടപ്പെടുത്തിയത്. മലയാള സിനിമയിൽ പിന്നീടുകണ്ടത് യേശുദാസിന്റെ സ്വരപ്രപഞ്ചമാണ്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| നാദിര്‍ഷ | 31 Dec 2021 | |
| എം പദ്മകുമാര്‍ | 12 Dec 2019 | |
| വേണുഗോപൻ | 2001 | |
| ബി കണ്ണൻ | 2001 |
| പേര് | കെ.ജെ യേശുദാസ് |
| തൊഴില്‍ | |
| ജനിച്ച ദിവസം | 10 Jan 1940 |
| പ്രായം | 86 |
| ജനിച്ച സ്ഥലം | Kochi |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
കെ.ജെ യേശുദാസ് ആസ്തി |
|
| ആസ്തി | |
The age of കെ ജെ യേശുദാസ് in the 2026 was 86.
The കെ ജെ യേശുദാസ്'s was born in Kochi.
The DOB for കെ ജെ യേശുദാസ് was 10 Jan 1940.
The most recent movies for കെ ജെ യേശുദാസ് is കേശു ഈ വീടിന്റെ നാഥന്‍.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.