പ്രതിഫലവും കൂറ്റൻ ഡിമാന്റുകളുമല്ല, ദീപിക കൽക്കി 2ൽ നിന്ന് പുറത്താകാൻ കാരണം മറ്റു പലതും; വൈറലായി പോസ്റ്റ്

ദീപിക പദുകോൺ ഇന്ന് ബോളിവുഡിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ്. എന്നാൽ കുറച്ചു കാലമായി, അത്ര നല്ല വാർത്തകളല്ല പത്താൻ താരത്തെ കുറിച്ച് പുറത്തു വരുന്നത്. കുറച്ചു മാസങ്ങൾക്ക് മുൻപ്, സന്ദീപ് റെഡ്ഢി വാങ്ക സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രത്തിൽ നിന്ന് ദീപിക പിന്മാറിയത് വലിയ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. നടിക്കെതിരെ പരോക്ഷമായ പോസ്റ്റുമായി സംവിധായകൻ രംഗത്ത് വന്നിരുന്നു. അതിന് പിറകെ, പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന കൽക്കി 2898 AD എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ ദീപിക ഉണ്ടാവില്ലെന്ന് നിർമ്മാതാക്കൾ സ്ഥിരീകരിച്ചിരുന്നു.

വൈജയന്തി മൂവീസ് സെപ്റ്റംബർ 18 ന് പ്രശസ്ത താരം കൽക്കി രണ്ടാം ഭാഗത്തിൽ അഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. അതിന്റെ പേരിൽ ഏറെ സോഷ്യൽ മീഡിയ ആക്രമണവും ദീപിക പദുകോൺ നേരിട്ടു. യാതൊരു മുന്നറിയിപ്പും ഇല്ലാതെ പ്രതിഫലം കൂട്ടിയതും, നിർമ്മാതാക്കൾക്ക് താങ്ങാനാവാത്ത കൂറ്റൻ ഡിമാന്റുകൾ മുന്നോട്ട് വച്ചതുമാണ് നടി പ്രോജെക്ടിൽ നിന്ന് പുറത്താകാൻ കാരണമെന്നാണ് ആദ്യം റിപോർട്ടുകൾ വന്നത്.

Deepika Padukone in Kalki 2898 AD
Photo Credit: IMDb / Filmibeat

'ദീപികയെ പുറത്താക്കിയതാണ്, മയത്തിൽ പറഞ്ഞു', പകരം ആരെന്ന ചോദ്യം; കല്യാണിയെ നിർദ്ദേശിച്ച് ആരാധകർ

എന്നാൽ അതല്ല, ദീപിക കൽക്കി 2ൽ നിന്ന് നിന്ന് പിന്മാറുകയാണ് ചെയ്തതെന്ന് അവരോട് അടുത്ത വൃത്തങ്ങൾ ഇന്ത്യാ ടുഡേയോട് പറഞ്ഞു. ഒരിക്കൽ ദീപികയുടെ കഥാപാത്രമായ SUM-80 എന്ന സുമതിയെ ചുറ്റിപ്പറ്റി പ്ലാൻ ചെയ്തിരുന്ന രണ്ടാം ഭാഗം പിന്നീട് മാറി. തിരക്കഥയിൽ മാറ്റങ്ങൾ വന്നതോടെ അവരുടെ വേഷം ഒരുപാട് ചെറുതായി, അത് ദീപികയെയും ടീമിനെയും അന്ധാളിപ്പിച്ചു. കൽക്കി 2 ന്റെ ഷൂട്ടിംഗിനായി താരം ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നുവെന്നും, എന്നാൽ വലിയ മാറ്റങ്ങൾ വന്നതോടെ അവർ പ്രോജെക്ടിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതായും, അവരോട് അടുത്ത വൃത്തങ്ങൾ അവകാശപ്പെടുന്നു.

ദീപികയുടെ ഇരുപത്തിയഞ്ചോളം പേർ അടങ്ങുന്ന ടീമിന്റെ ആവശ്യങ്ങൾ നിർമ്മാതാക്കളെ ഞെട്ടിച്ചിരുന്നു എന്നാണ് റിപോർട്ടുകൾ വന്നത്. നടി ഏഴ് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യില്ലെന്ന തീരുമാനം കൂടി എടുത്തതോടെ പ്രൊഡക്ഷൻ ബാനറായ വൈജയന്തി മൂവീസിന്റെ പ്രതിനിധികൾ, നടിയുമായി ഇനി മുന്നോട്ട് പോകാനാവില്ലെന്ന് തീരുമാനിക്കുകയായിരുന്നു എന്നും പറയപ്പെടുന്നു. എന്നാൽ, പുതിയ റിപോർട്ടുകൾ അനുസരിച്ച്, കൽക്കി 2898 ADയുടെ ഷൂട്ടിങ്ങിനിടെ രണ്ടു തവണ ബോധം കേട്ട് വീണ് ആശുപത്രിയിൽ അഡ്മിറ്റായ ദീപിക, ചില സുരക്ഷാ മുൻകരുതലുകൾ മാത്രമാണ് ആവശ്യപ്പെട്ടത്.

Deepika Padukone in Kalki 2898 AD
Photo Credit: Filmibeat / IMDb

കൽക്കി ടീമും, ദീപികയെ വിമർശിക്കുന്നവരും പറയുന്നത് പോലെ, സെറ്റിലെ കാര്യങ്ങൾ അത്ര സുഖകരമായിരുന്നില്ല എന്നാണ് ഇപ്പോൾ നടിയെ പിന്തുണച്ച് എത്തിയവർ ചൂണ്ടിക്കാണിക്കുന്നത്. പ്രശസ്ത ബോളിവുഡ് താരമായിട്ട് കൂടി, നടന്മാർക്ക് കിട്ടുന്ന പരിഗണന നായിക ദീപികയ്ക്ക് ലഭിച്ചിരുന്നില്ല. കാലത്ത് 9.30 എടുക്കേണ്ട ഷോട്ടിന്, ഒരു മണിക്കൂർ നേരത്തെ വന്ന് റെഡി ആയി നിന്ന വ്യക്തിയാണ് നടി. പക്ഷെ ആ ദിവസം ഷോട്ട് എടുത്തത് വൈകീട്ട് 5.30നാണ്.

ഇത്തരം അസൗകര്യങ്ങൾ ഇനി കണ്ടില്ലെന്ന് നടിക്കാൻ ദീപികയ്ക്ക് ആവില്ലെന്നും, അതിന് കാരണം, അവർക്ക് ഒരു വയസ്സ് പ്രായമുള്ള ഒരു കുഞ്ഞ് ഉള്ളതാണെന്നും അവർ പറയുന്നു. അതിന്റെ ഫലമായിട്ടാണ് ഏഴു മണിക്കൂർ ഷിഫ്റ്റ് വേണമെന്ന് അവർ ആവശ്യപ്പെട്ടത്. എന്തായാലും, ഈ വിഷയത്തിൽ രണ്ടു തട്ടിലായിരിക്കുകയാണ് ഇന്റർനെറ്റ് ഇപ്പോൾ.

More from Filmibeat

Read more about: deepika padukone kalki prabhas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X