അഭിഷേകിന് മുൻപ് മരത്തിനെ വിവാഹം ചെയ്തു! വിദേശത്ത് പോയപ്പോഴും ചോദ്യം; ഐശ്വര്യ പ്രതികരിച്ചതിങ്ങനെ

ബോളിവുഡിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന താരദമ്പതികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരും ഒന്നായിട്ട് പതിനഞ്ച് വർഷം കഴിഞ്ഞു. എങ്കിലും ഇവരുടെ പ്രണയം മുതലുള്ള എല്ലാ കാര്യങ്ങളും ഇപ്പോഴും ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. ഇന്ത്യന്‍ സിനിമയില്‍ ഇത്രത്തോളം ചര്‍ച്ചയായ മറ്റൊരു താരവിവാഹമുണ്ടാകില്ല. 2007 ഏപ്രിൽ 20 നാണ് ഇരുവരും വിവാഹിതരാകുന്നത്.

ഇന്ത്യ കണ്ട ഏറ്റവും വലിയ താരവിവാഹങ്ങളിൽ ഒന്നായിരുന്നു അത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ നായികയായ ഐശ്വര്യ റായ് ബോളിവുഡിലെ ഏറ്റവും വലിയ താര കുടുംബങ്ങളിലൊന്നിന്റെ മരുമകളായി മാറുന്നത് ആരാധകർ ആഘോഷമാക്കി. ടെലിവിഷനിലൂടെ കണ്ട വിവാഹകാഴ്ച്ചകൾ ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നതാണ്. ഇവരുടെ വിവാഹത്തിന് മുൻപും ശേഷവുമെല്ലാം നിരവധി അഭ്യൂഹങ്ങളും ഗോസിപ്പുകളുമെല്ലാം പ്രചരിക്കുകയുണ്ടായി.

aishwarya

ഇതിൽ ഏറ്റവും ചർച്ചയായ ഒന്നായിരുന്നു അഭിഷേകിനെ വിവാഹം കഴിക്കുന്നതിന് മുൻപ് ഐശ്വര്യ ഒരു മരത്തിനെ വിവാഹം കഴിച്ചു എന്ന വാർത്ത. വിവാഹത്തിന് മുൻപ് ജാതക ദോഷം മാറ്റാനായി ചെയ്തു വന്നിരുന്ന പുരാതന ആചാരമാണ് ഇത്. ഐശ്വര്യയുടെ ജാതകത്തിലെ ദോഷം മാറ്റാൻ വേണ്ടി അഭിഷേകിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് ഐശ്വര്യക്ക് ഒരു മരത്തിന് മാല ചാർത്തി ആദ്യ വിവാഹം നടത്തേണ്ടി വന്നെന്നും ഇതിന് ശേഷമാണ് അഭിഷേകിനെ വിവാഹം കഴിച്ചതെന്നുമായിരുന്നു പ്രചരണം.

എന്നാൽ പിന്നീട് ഐശ്വര്യ ഇതിനോട് പ്രതികരിക്കുകയുണ്ടായി. 2008 ൽ എൻഡിഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് താരം പ്രതികരിച്ചത്. വിവാഹത്തിന് പ്രതീക്ഷിക്കാത്ത വിധത്തിലുള്ള വാർത്തകൾ കേൾക്കേണ്ടി വന്നിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഐശ്വര്യ. ചിലത് പ്രതീക്ഷിച്ചിരുന്നതാണ്. എന്നാൽ ഞങ്ങൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളായിരുന്നു പലതും. ഒന്നു രണ്ടു സംഭവങ്ങൾ ഉണ്ടായി, വിദേശ രാജ്യങ്ങളിൽ പോലും അതേക്കുറിച്ച് ചോദ്യങ്ങൾ ഉണ്ടായെന്ന് ഐശ്വര്യ പറഞ്ഞു.

തുടർന്ന് മരത്തെ വിവാഹം കഴിച്ചു എന്ന പ്രചരണത്തെ കുറിച്ചും തുറന്നു പറഞ്ഞു, "അങ്ങനെ പലതും ഉണ്ടായിരുന്നു. അതൊക്കെ വളരെ അനാവശ്യമാണെന്ന് തോന്നി. പ്രൈം ടൈം ന്യൂസും, പത്രങ്ങളും, മാഗസിൻ കവർ സ്റ്റോറികളുമൊക്കെ അതിൽ പ്രാധാന്യം കൊടുക്കുന്നത് അനാവശ്യമാണെന്ന് തോന്നി. ഒരു കുടുംബമെന്ന നിലയിൽ ഞങ്ങൾ അന്ന് ഒന്നിച്ചു നിന്നു.

എപ്പോഴും പൊതുജനശ്രദ്ധ ലഭിക്കുന്നവരാണ് ഞങ്ങൾ, വേണമെങ്കിൽ ഞങ്ങൾക്ക് തന്നെ ഇതിൽ പ്രതികരിക്കാം, പക്ഷേ അങ്ങനെ എടുത്ത് ചാടുന്നതിന് പകരം, കുടുംബത്തിന്റെ കാരണവർ എന്ന നിലയിൽ അച്ഛനെ ഉൾപ്പെടുത്തി... വിവാഹത്തിന് ശേഷം അധികം വൈകാതെ തന്നെ പാ മാധ്യമങ്ങളെ കണ്ടു. വിവാഹം സംബന്ധിച്ച എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകി", ഐശ്വര്യ പറഞ്ഞു.

aishwarya

ആ വാർത്തകൾ വളരെ ഞെട്ടിക്കുന്നതായിരുന്നു എന്നും ഐശ്വര്യ കൂട്ടിച്ചേർത്തു. ഇതൊക്കെ കടന്നുപോകും എന്നാണ് ചിന്തിച്ചത്. എന്നാൽ കൂടി കൂടി വരുകയായിരുന്നു. വിദേശത്തേക്ക് പോയപ്പോഴാണ് അത് തിരിച്ചറിഞ്ഞത്. അവിടെ മാധ്യമങ്ങളെ കാണുമ്പോൾ, 'നിങ്ങൾ ഒരു മരത്തെ വിവാഹം കഴിച്ചോ, നിങ്ങൾക്ക് ജാതക ദോഷമുണ്ടോ?' എന്ന ചോദ്യങ്ങൾ വരാൻ തുടങ്ങി. ഇതിനൊക്കെ എങ്ങനെ മറുപടി പറയുമെന്നാണ് താൻ അപ്പോൾ ചിന്തിച്ചതെന്നും ഐശ്വര്യ ഓർത്തു.

നേരത്തെ വാർത്ത സമ്മേളനത്തിൽ ബച്ചനോട് ഇക്കാര്യം ചോദിച്ചപ്പോൾ, തന്റെ കുടുംബം അന്ധവിശ്വാസങ്ങൾ വെച്ചു പുലർത്തുന്നവരെല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഐശ്വര്യയുടെ ജാതകം കണ്ടിട്ടുപോലുമില്ല. എവിടെയാണ് നിങ്ങൾ പറയുന്ന ഈ മരം? അവൾ വിവാഹം കഴിച്ചത് എന്റെ മകനെ മാത്രം ആണെന്നും അമിതാഭ് ബച്ചൻ പറഞ്ഞു.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X