ഒരിക്കല്‍ ഞാന്‍ ടിവിയില്‍ വരും! പ്രണയം നിരസിച്ച പെണ്‍കുട്ടിയ്ക്ക് കൊടുത്ത വാക്കിനെക്കുറിച്ച് നവാസുദ്ദീന്‍
സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടനാണ് നവാസുദ്ദീന്‍ സിദ്ദീഖി. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന താരമാണ് നവാസുദ്ദീന്‍. സിനിമാ കുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെ വര്‍ഷങ്ങളുടെ കഠിനാധ്വനത്തിലൂടേയും കഷ്ടപ്പാടുകളിലൂടേയുമാണ് നവാസുദ്ദീന്‍ ഇന്നത്തെ നിലയിലെത്തിയത്. 1999 ല്‍ പുറത്തിറങ്ങിയ സര്‍ഫറോഷിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് അഭിനയ ജീവിതം തുടങ്ങുന്നത്. വര്‍ഷങ്ങള്‍ വേണ്ടി വന്നു നവാസുദീന് ഇന്നത്തെ നിലയിലേക്ക് എത്താനായി.
അഭിനയത്തില്‍ മറ്റാരേക്കാളും മുന്നില്‍ തന്നെ കുതിക്കുന്ന നവാസുദ്ദീന്റെ ലാളിത്യമുള്ള പെരുമാറ്റവും എന്നും കയ്യടി നേടാറുണ്ട്. ഇപ്പോഴിതാ തന്റെ ചെറുപ്പകാലത്തെ പ്രണയത്തെക്കുറിച്ച് നവാസുദ്ദീന്‍ മനസ് തുറക്കുകയാണ്. താന്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയ പെണ്‍കുട്ടി പ്രണയം നിരസിച്ചതിനെക്കുറിച്ചും അവളോട് താനൊരുനാല്‍ ടിവിയില്‍ വരുമെന്ന് പറഞ്ഞതിനെക്കുറിച്ചുമൊക്കെയാണ് നവാസുദ്ദീന്‍ മനസ് തുറക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ഉത്തര്‍ പ്രദേശിലെ ഗ്രാമത്തില്‍ നിന്നുമാണ് നവാസുദ്ദീന്‍ സിനിമയിലേക്ക് വരുന്നത്. കര്‍ഷക കുടുംബമാണ് നവാസുദ്ദീന്റേത്. ബ്രൂട്ട് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. താന്‍ പ്രണയാര്‍ഭ്യര്‍ത്ഥന നടത്തിയ പെണ്‍കുട്ടി ടിവിയില്‍ അഡിക്റ്റായിരുന്നുവെന്നും തന്നോട് സംസാരിക്കാന്‍ സമയമുണ്ടായിരുന്നില്ലെന്നുമാണ് താരം പറയുന്നത്. ഇതിനാലായിരുന്നു താന്‍ ഒരുനാള്‍ ടിവിയില്‍ വരുമെന്ന് അവളോട് പറഞ്ഞതെന്നാണ് നവാസുദ്ദീന്‍ പറയുന്നത്.
''സത്യത്തില്‍, ഞങ്ങളുടെ നാട്ടില്‍ ഒരു ടിവി വന്നപ്പോള്‍ അവള്‍ കൃഷി ദര്‍ശന്‍ കാണാന്‍ വേണ്ടി പോവുമായിരുന്നു. പോകുന്ന വഴിയില്‍ വച്ച് എന്നോട് സംസാരിക്കാന്‍ ഞാന്‍ ആവശ്യപ്പെടുമായിരുന്നു. പക്ഷെ വേഗം ടിവിയ്ക്ക് മുന്നില്‍ എത്താനുള്ളത് കൊണ്ട് അവളതിന് തയ്യാറാകില്ലായിരുന്നു. അതുകൊണ്ട് ഞആന്‍ അവളോട് പറഞ്ഞു, ഒരു ദിവസം ഞാന്‍ ടിവിയില്‍ വന്ന് കാണിച്ച് തരുമെന്ന്'' എന്നാണ് നവാസുദ്ദീന്‍ പറയുന്നത്.
മുംബൈയിലെത്തി നാളുകള്‍ക്ക് ശേഷം ടിവി സീരിയലില്‍ അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നു നവാസുദ്ദീന്. പിന്നാലെ ഗ്രാമത്തിലുള്ള തന്റെ സുഹൃത്തിനെ വിളിച്ചെന്നും ആ പെണ്‍കുട്ടിയെ വിവരം അറിയിക്കാന്‍ പറഞ്ഞുവെന്നുമാണ് നവാസുദ്ദീന്‍ പറയുന്നത്. എന്നാല്‍ അപ്പോഴേക്കും ആ പെണ്‍കുട്ടി വിവാഹിതയായിരുന്നുവെന്നും അമ്മയായിരുന്നുവെന്നുമാണ് നവാസുദ്ദീന്‍ പറയുന്നത്. അവളുടെ ഭര്‍ത്താവ് ടിവി കാണാന്‍ അനുവദിക്കുകയുണ്ടായിരുന്നില്ല. വീടിന് പുറത്ത് ഇറങ്ങാന്‍ പോലും അനുവദിക്കുമായിരുന്നില്ലെന്നും താരം പറയുന്നു.
അതേസമയം പിന്നീട് ആലിയയെ വിവാഹം കഴിക്കുകയായിരുന്നു നവാസുദ്ദീന്‍. എന്നാല്‍ ഇരുവരും പിന്നീട് അകന്നു. വിവാഹ മോചനത്തിന് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2021 ല്‍ തന്റെ തീരുമാനം മാറ്റിയ ആലിയ വീണ്ടും നവാസുദ്ദീന് അരികിലേക്ക് തിരികെ എത്തുകയായിരുന്നു. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്.


Click it and Unblock the Notifications











