ഹിമേഷ് പാട്ട് അടിച്ചുമാറ്റിയെന്ന് സല്‍മാന്‍ ഖാന്‍; ഷോയ്ക്കിടെ തമ്മിലടിച്ച് താരങ്ങള്‍, ഒടുവില്‍ കുറ്റസമ്മതം!
ബോളിവുഡിലെ സൂപ്പര്‍ താരമാണ് സല്‍മാന്‍ ഖാന്‍. പതിറ്റാണ്ടുകളായി ബോളിവുഡിനെ മുന്നില്‍ നിന്ന് നയിക്കുന്ന താരം. ആരാധകരുടെ പ്രിയപ്പെട്ട ഭായിജാന്‍. അന്നും ഇന്നും സല്‍മാന്റെ ആരാധകപിന്തുണയ്ക്ക് യാതൊരു കോട്ടവുംതട്ടിയിട്ടില്ല. എന്നാല്‍ സല്‍മാന്റെ മറ്റൊരു മാറത്ത കാര്യം ആ സ്വഭാവമാണ്. പറയാനുള്ളത് ആരോടും പറയുന്ന, വേദി ഏതായാലും തനിക്ക് ഇഷ്ടമുള്ളത് പോലെ മാത്രം പെരുമാറുന്ന വ്യക്തിയാണ് സല്‍മാന്‍ ഖാന്‍. സുഹൃത്തുക്കളെ കളിയാക്കുന്നതിലും സല്‍മാന്‍ ഒരു മടിയും കാണിക്കാറില്ല. ചിലപ്പോഴൊക്കെ ഈ സ്വഭാവം സല്‍മാനെ വെട്ടിലാക്കുകയും ചെയ്തിട്ടുണ്ടെന്നതും സത്യമാണ്.
ഒരിക്കല്‍ തന്റെ വളരെ അടുത്ത സുഹൃത്തും സംഗീത സംവിധായകനുമായ ഹിമേഷ് റെഷാമിയയുമായി സല്‍മാന്‍ രസകരമായൊരു വാക് പോിലേര്‍പ്പെടുകയുണ്ടായി. തമാശയായി തുടങ്ങി പിന്നീട് സംഗതി കൈവിടുമോ എന്ന് വരെ തോന്നിപ്പിക്കുന്നതായിരുന്നു ഈ വാക് പോര്. സല്‍മാന്‍ ഖാനൊപ്പം കത്രീന കൈഫുമുണ്ടായിരുന്നു ഇന്ന്. സല്‍മാനും കത്രീനയും പ്രണയത്തിലായിരുന്ന കാലത്തായിരുന്നു സംഭവം. വിശദമായി വായിക്കാം തുടര്‍ന്ന്.

തന്റെ സിനിമയായ യുവരാജിന്റെ പ്രൊമോഷന് വേണ്ടി സ രി ഗ മ പയില്‍ അതിഥിയായി എത്തിയതായിരുന്നു സല്‍മാന്‍ ഖാന്‍. സല്‍മാനൊപ്പം നായികയായ കത്രീന കൈഫുമുണ്ടായിരുന്നു. സംഗീത റിയാലിറ്റി ഷോയിലെ വിധി കര്‍ത്താക്കളില്‍ ഒരാളായി ഹിമേഷുമുണ്ടായിരുന്നു. തന്നില്‍ ആരും വിശ്വാസമര്‍പ്പിക്കാന്‍ കൂട്ടാക്കതിരുന്ന കാലത്ത് തന്നെ പിന്തുണയ്ക്കുകയും കരിയറില്‍ ബ്രേക്ക് നല്‍കുകയും ചെയ്തത് സല്‍മാന്‍ ആയിരുന്നുവെന്ന് ഹിമേഷ് പറഞ്ഞിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ ഇരുവര്‍ക്കുമിടയില്‍ വാക് പോര് ഉടലെടുക്കുകയായിരുന്നു. കണ്ടു നിന്ന കത്രീനയെ വല്ലാതെ അസ്വസ്ഥയാക്കുന്നതായിരുന്നു സംഭവം.

ഒരു മത്സരാര്‍ത്ഥിയെ അഭിനന്ദിക്കുന്നതിനിടെ സല്‍മാന്‍ ഖാന്‍ ഹിമേഷിനെ കളിയാക്കുകയായിരുന്നു. നിങ്ങളുടെ പാട്ട് ഇനി ഹിമേഷ് അടിച്ചുമാറ്റുമെന്നായിരുന്നു സല്‍മാന്റെ കൡയാക്കല്‍. എന്നാല്‍ ഈ തമാശ ഹിമേഷിന് രുചിച്ചില്ല. താരം ഉടനെ തന്നെ മറുപടിയുമായി എത്തുകയായിരുന്നു. താന്‍ പാട്ടുകള്‍ മോഷ്ടിക്കാറില്ലെന്ന് പറഞ്ഞ ഹിമേഷ് സല്‍മാനോട് വിശദമാക്കാനും ആവശ്യപ്പെട്ടു. ഇതോടെ സല്‍മാന്‍ ഖാന്‍ ഹിമേഷ് അനു മലിക്കിന്റെ പാട്ടുകള്‍ അടിച്ചുമാറ്റാറുണ്ടെന്ന് ആരോപിച്ചു. പലപ്പോഴായി കോപ്പിയടിയുടെ ആരോപണം കേട്ടിട്ടിട്ടുള്ള സംഗീത സംവിധായകന്‍ ആണ് അനു മലിക്ക്.

എന്നാല്‍ അത് ശരിയല്ലെന്ന് പറഞ്ഞ ഹിമേഷ് പക്ഷെ ഒരിക്കല്‍ താന്‍ പാട്ട് മോഷ്ടിച്ചിട്ടുണ്ടെന്ന് സമ്മതിച്ചു. എന്നാല്‍ അത് സല്‍മാന്‍ ഖാന്‍ പറഞ്ഞതു കൊണ്ടാണെന്നായിരുന്നു ഹിമേഷിന്റെ വെൡപ്പെടുത്തല്‍. അമേരിക്കന്‍ റോക്ക് ബാന്റായ സന്റാനയുടെ മറിയ മറിയ മോഷ്ടിച്ച് സല്‍മാന്റെ കഹിന്‍ പ്യാര്‍ ന ഹോ ജായേയ്ക്ക് വേണ്ടി ഓ പ്രിയ ഓ പ്രിയ ആക്കി മാറ്റിയെന്നായിരുന്നു ഹിമേഷിന്റെ വെളിപ്പെടുത്തല്‍. പിന്നാലെ ഹിമേഷിനോട് ആ പാട്ട് പാടാന്‍ സല്‍മാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പാട്ട് പാടാന്‍ ഹിമേഷ് കൂട്ടാക്കിയില്ല. എന്റെ ശബ്ദം മോശമാണെന്നാണല്ലോ നിങ്ങള്‍ പറഞ്ഞതെന്നായി ഹിമേഷ്. തനിക്കത് ശീലമായെന്ന് സല്‍മാന്‍ തിരിച്ചടിച്ചു. തനിക്ക് ദൈവം തന്ന ശബ്ദമാണിതെന്നും ജനങ്ങള്‍ക്ക് ഇഷ്ടമാണെന്നും ഹിമേഷ് പറഞ്ഞു. നിങ്ങള്‍ എന്നെ കുറ്റം പറഞ്ഞു കൊണ്ടിരിക്കൂ, ജനം എന്നെ സ്‌നേഹിച്ചു കൊണ്ടേയിരിക്കുമെന്നും ഹിമേഷ് പറഞ്ഞു.
Recommended Video

പിന്നീടും സല്‍മാന്‍ പാട്ടുപാടാന്‍ നിര്‍ദ്ദേശിച്ചുവെങ്കിലും ഹിമേഷ് തയ്യാറായില്ല. മോഷ്ടിച്ച പാട്ടുകള്‍ താന്‍ പാടാറില്ലെന്ന് ആവര്‍ത്തിക്കുകയായിരുന്നു ഹിമേഷ്. വാക് പോരിനിടെ കത്രീന കൈഫ് സല്‍മാനോട് നിര്‍ത്താന്‍ പറയുന്നുണ്ടെങ്കിലും സല്‍മാന്‍ തന്റെ വാക്കുകള്‍ തുടരുകയായിരുന്നു. എന്തായാലും വലിയ പ്രശ്‌നമായി മാറാതെ ആ വാക് പോര് അവസാനിക്കുകയായിരുന്നു. ഇപ്പോഴും നല്ല സുഹൃത്തുക്കളാണ് സല്‍മാനും ഹിമേഷും. ഇരുവരും പിന്നീടും ഒരുമിച്ച് പ്രവര്‍ത്തിക്കുകയുണ്ടായി.
അതേസമയം അന്തിം ആണ് സല്‍മാന്‍ ഖാന്റെ പുതിയ സിനിമ. ചിത്രത്തിന് പക്ഷെ പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചില്ല. കത്രീന കൈഫിനൊപ്പം അഭിനയിക്കുന്ന ടൈഗര്‍ പരമ്പരയിലെ മൂന്നാമത്തെ സിനിമയാണ് സല്‍മാന്റെ ഏറ്റവും പുതിയ സിനിമ. പിന്നാലെ കഭി ഈദ് കഭി ദിവാലിയും അണിയറയിലുണ്ട്. താരത്തിന്റെ ശക്തമായ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications