ഹിനയുടെ ക്യാന്‍സര്‍ പബ്ലിസിറ്റി സ്റ്റണ്ട്! നാടകം പൊളിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ട് സഹതാരം

ടെലിവിഷന്‍ ലോകത്തെ മിന്നും താരമാണ് ഹിന ഖാന്‍. ഇന്ത്യന്‍ ടെലിവിഷനിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാള്‍. തന്റെ ജീവിതത്തില്‍ ഒരു പരീക്ഷണഘട്ടത്തിലൂടെയാണ് ഹിന ഖാന്‍ ഇപ്പോള്‍ കടന്നു പോകുന്നത്. ഈയ്യടുത്താണ് തനിക്ക് ക്യാന്‍സര്‍ ആണെന്ന് ഹിന ഖാന്‍ അറിയിക്കുന്നത്. തന്റെ ചികിത്സയെക്കുറിച്ചൊക്കെ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

എന്നാല്‍ ഇതിനിടെയാണ് ഹിന ഖാനെതിരെ ഗുരുതര ആരോപണവുമായി നടിയും ക്യാന്‍സര്‍ അതിജീവിതയുമായ റോസ്ലിന്‍ ഖാന്‍ രംഗത്തെത്തിയത്. തന്റെ ക്യാന്‍സറിന്റെ കാര്യത്തില്‍ ഹിന ഖാന്‍ നുണ പറയുകയാണെന്നായിരുന്നു റോസ്ലിന്റെ ആരോപണം. സ്റ്റേജ് ഫോര്‍ ക്യാന്‍സറില്‍ നിന്നും ജീവിതം തിരിച്ചു പിടിച്ച താരമാണ് റോസ്ലിന്‍. പബ്ലിസിറ്റിയ്ക്ക് വേണ്ടി ഹിന ഖാന്‍ തന്റെ രോഗാവസ്ഥ ഉപയോഗിക്കുന്നുവെന്നാണ് റോസ്ലിന്‍ ആരോപിച്ചത്.

Hina Khan

റോസ്ലിന്റെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറി. ഹിന ഖാന്റെ രോഗാവസ്ഥയും താരത്തിന്റെ വിശ്വാസ്യതയുമെല്ലാം ചോദ്യം ചെയ്യപ്പെട്ടു. ഇപ്പോഴിതാ ഹിന ഖാനെതിരെ വീണ്ടും ആരോപണവുമായി എത്തിയിരിക്കുകയാണ് റോസ്ലിന്‍. തന്റെ വാദങ്ങള്‍ തെളിയിക്കുവാനായി ഹിന ഖാന്റെ പിഇറ്റി സ്‌കാന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടിരിക്കുകയാണ് റോസ്ലിന്‍. വിശ്വസനീയമായൊരു സോഴ്‌സില്‍ നിന്നാണ് തനിക്ക് റിപ്പോര്‍ട്ട് ലഭിച്ചതെന്നാണ് റോസ്ലിന്‍ പറയുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹിന ഖാന്റേത് സ്റ്റേജ് ടു സ്തനാര്‍ബുദമാണ്. നേരത്തെ താരം പറഞ്ഞിരുന്നത് തനിക്ക് സ്റ്റേജ് ത്രീ ആണെന്നായിരുന്നു. പ്രശസ്തിയ്ക്ക് വേണ്ടി താരങ്ങള്‍ എന്തും ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടു കൊണ്ട് റോസ്ലിന്‍ പറയുന്നത്. 2024 ജൂണ്‍ 28 നാണ് തനിക്ക് സ്തനാര്‍ബുദമാണെന്ന് ഹിന ഖാന്‍ തുറന്നു പറയുന്നത്. സ്റ്റേജ് ത്രീയാണെന്നും താരം പറഞ്ഞിരുന്നു. പിന്നാലെ താരത്തിന് പിന്തുണയറിയിച്ചു കൊണ്ട് നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലെത്തിയിരുന്നു.

എന്നാല്‍ ഹിന ഖാന്റെ രോഗാവസ്ഥയെക്കുറിച്ച് തുടക്കം മുതലേ റോസ്ലിന്‍ സംശയം പ്രകടിപ്പിച്ചിരുന്നു. വിവാദത്തിന് അവസാനമിടാന്‍ ഹിനയോട് തന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വിടാനും റോസ്ലിന്‍ ആവശ്യപ്പെട്ടിരുന്നു. '' തുടക്കം മുതലേ ഹിനയുടെ വാദങ്ങളെ ഞാന്‍ സംശയിച്ചിരുന്നു. ഒരു ക്യാന്‍സര്‍ അതിജീവിത എന്ന നിലയില്‍ രോഗത്തിന്റെ സങ്കീര്‍ണമായ സ്‌റ്റേജുകളിലെ വെല്ലുവിളികള്‍ എന്തൊക്കെയാണെന്ന് എനിക്കറിയാം. അവള്‍ തന്റെ റിക്കവറിയെക്കുറിച്ച് പറഞ്ഞത് വിശ്വസിക്കാന്‍ പറ്റുന്നതായിരുന്നില്ല'' എന്നാണ് റോസ്ലിന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്.

Hina Khan

താരങ്ങള്‍ക്കിടിയലുള്ള ഈ വാദ പ്രതിവാദം സോഷ്യല്‍ മീഡിയയെ രണ്ട് തട്ടിലാക്കിയിരിക്കുകയാണ്. റോസ്ലിനെ പിന്തുണച്ചു കൊണ്ട് ഒരു വിഭാഗം എത്തുമ്പോള്‍ മറ്റൊരു വിഭാഗം ശക്തമായി ഹിനയെ പിന്തുണയ്ക്കുകയാണ്. തന്റെ രോഗാവസ്ഥ തെളിയിക്കാന്‍ ഒരാളോട് പറയുന്നത് ശരിയല്ലെന്നാണ് ഹിനയുടെ ആരാധകര്‍ പറയുന്നത്. ഹിനയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തു വിടുന്നത് സ്വകാര്യതയുടെ ലംഘനമാണെന്നും അവര്‍ പറയുന്നു. അതേസമയം ഇത്രയും വലിയ വിവാദമായി മാറിയിട്ടും വാര്‍ത്തകളോട് ഹിന ഖാന്‍ പ്രതികരിച്ചിട്ടില്ല.

Read more about: hina khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X