26 കൊല്ലം ഒരുമിച്ച് ജീവിച്ചത് സ്വന്തം ഭാര്യയല്ല; ഭാര്യയുടെ ചതിയറിഞ്ഞപ്പോള്‍ ഞെട്ടി നടന്‍ ദീപക് തിജോരി
ഒരുകാലത്ത് ബോളിവുഡിലെ മിന്നും താരമായിരുന്നു ദീപക് തിജോരി. ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം നായകനായും സഹനടനായുമെല്ലാം അഭിനയിച്ചു വരികയായിരുന്നു ദീപക് തിജോരി. ഭാവിയില്‍ വലിയ താരമാകുമെന്നായിരുന്നു പലരും ദീപക്കിനെക്കുറിച്ച് കരുതിയിരുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ചു കൊണ്ട് ദീപക്കിന്റെ കരിയര്‍ തകര്‍ന്നു. തുടര്‍ പരാജയങ്ങള്‍ വിനയായതോടെ അവസരങ്ങള്‍ തേടിയെത്തുന്നതും കുറഞ്ഞു.
ജോ ജീത്താ വൊഹി സിക്കന്ദര്‍, ആഷിഖി, ഖില്ലാഡി, കഭി ഹാന്‍ കഭി നാ, ഗുലാം തുടങ്ങിയ സിനിമകളിലെ ദീപക്കിന്റെ പ്രകടനം കയ്യടി നേടിയിരുന്നു. അഭിനയത്തില്‍ പ്രതീക്ഷിച്ച വിജയം നേടാനാകാതെ വന്നതോടെ ദീപക് സംവിധാനത്തിലേക്ക് തിരിയുകയായിരുന്നു. അതേസമയം ദീപക്കിന്റെ വ്യക്തി ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ദീപക്കിന്റെ ദാമ്പത്യ ജീവിതത്തിലുണ്ടായത് ഒരു സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റായിരുന്നു.

ഫാഷന്‍ ഡിസൈനറായ ശിവാനിയെയാണ് ദീപക് വിവാഹം കഴിച്ചത്. രണ്ട് പതിറ്റാണ്ട് കാലത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ശിവാനി തന്റെ ഭാര്യയായിരുന്നില്ലെന്ന സത്യം ദീപക് തിരിച്ചറിയുന്നത്. ഒരിക്കല്‍ ദീപക്കും ശിവാനിയും തമ്മില്‍ വലിയ വാക്കു തര്‍ക്കമുണ്ടായി. ഇതോടെ ശിവാനി ദീപക്കിനോട് വീട് വിട്ടു പോകാന്‍ ആവശ്യപ്പെട്ടു. 2017 ലാണ് ദീപക്കിനെ ഭാര്യ വീട്ടില്‍ നിന്നും അടിച്ചിറക്കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
ദീപക്കിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞതോടെയാണ് ഭാര്യ താരത്തെ വീട്ടില്‍ നിന്നും പുറത്താക്കുന്നത്. എന്നാല്‍ പിന്നീട് ശിവാനിയും ദീപക്കും തമ്മിലുള്ള വിവാഹ ബന്ധം നിയമപരമായി നിലനില്‍ക്കുന്നതായിരുന്നില്ലെന്ന് ദീപക് തിരിച്ചറിഞ്ഞു. തന്റെ ആദ്യ ഭര്‍ത്താവുമായുള്ള വിവാഹ ബന്ധം ഔദ്യോഗികമായി പിരിയാതെയാണ് ശിവാനി ദീപക്കിനെ വിവാഹം കഴിച്ചിരുന്നത്. ഇതോടെ 20 വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് നിയമത്തിന്റെ മുന്നില്‍ അസാധുവായി മാറിയത്.
ദീപക്കിനും ശിവാനിയ്ക്കും ഒരു മകളുമുണ്ട്. വിവാഹ ബന്ധം ഔദ്യോഗികമായി നിലനില്‍ക്കുന്നില്ലെന്ന് ബോധ്യപ്പെട്ടുവെങ്കിലും ദീപക്കിനെ ശിവാനി കോടതി കയറ്റിയിരുന്നു. താരത്തില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ശിവാനി കോടതിയെ സമീപിച്ചത്. ഇപ്പോഴും ദീപക്കും ശിവാനിയും തമ്മിലുള്ള നിയമപോരാട്ടം അവസാനിച്ചിട്ടില്ല.

1990 ല്‍ പുറത്തിറങ്ങിയ ആഷിഖിയായിരുന്നു ആദ്യ സിനിമ. വന്‍ വിജയമാണ് ചിത്രം നേടിയത്. ഇതോടെ ദീപക്കും താരമായി മാറി. പിന്നീട് സഡക്ക്, ഖില്ലാഡി, ജോ ജീത്താ വൊഹി സിക്കന്ദര്‍, പെഹല നഷാ, കഭി ഹാ കഭി നാ, പ്രം, രാജ, ഗുലാം, ബാദ്ഷാ, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ഫരേബ്, ഫോക്‌സ്, ഖാമോഷ്, ഊപ്‌സ്, ദോ ലഫ്‌സോം കി കഹാനി തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
അതേസമയം അഭിനയത്തില്‍ തിരിച്ചുവരാനുള്ള ശ്രമം തുടരുകയാണ് ദീപക് ഇപ്പോള്‍. പോയ വര്‍ഷം സംവിധാനം ചെയ്യുകയും എഴുതുകയും ചെയ്ത ടിപ്‌സി എന്ന ചിത്രത്തില്‍ ദീപക് അഭിനയിച്ചിരുന്നു. സിിമയ്ക്ക് പുറമെ വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ട് ദീപക് തിജോരി. അഭയ്, ഇല്ലീഗല്‍ തുടങ്ങിയ സീരീസുകളില്‍ അഭിനയിച്ചിട്ടുണ്ട് താരം. സിനിമയ്ക്ക് പുറമെ ടെലിവിഷനിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ബിഗ് ബോസിലും മത്സരാര്‍ത്ഥിയായിരുന്നു.


Click it and Unblock the Notifications