Don't Miss!
- News
സംസ്ഥാനത്ത് ഫെബ്രുവരി 1 മുതൽ മേയ് 31 വരെ വൈദ്യുതി നിരക്ക് കൂടും
- Automobiles
വേറെ നിവൃത്തിയില്ലെന്ന് മഹീന്ദ്ര, XUV700 എസ്യുവിക്ക് വില കൂട്ടി
- Lifestyle
ധനലാഭം, മനശാന്തി, അപൂര്‍വ്വ സൗഭാഗ്യം ഒഴുകിയെത്തും; ഇന്നത്തെ രാശിഫലം
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
യാത്രവിലക്കുള്ളപ്പോള് പരിനീതി എങ്ങനെ തുര്‍ക്കിയിലെത്തി? ചോദ്യങ്ങള്‍ക്ക് മറുപടിയുമായി നടി
കൊവിഡ് പ്രതിസന്ധിയും ലോക്ക്ഡൗണും കാരണങ്ങളും താരങ്ങളും ഇപ്പോള്‍ വീടുകളില്‍ തന്നെയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ ലോക്ക്ഡൗണ്‍ വിശേഷങ്ങളും പണ്ട് നടത്തിയ യാത്രകളുടെ ചിത്രങ്ങളുമൊക്കെയാണ് അവര്‍ പങ്കുവെക്കുന്നത്. ഇതിനിടെ ഇപ്പോഴിതാ തന്റെ പുതിയൊരു ചിത്രം പങ്കുവച്ചിരിക്കുകയാണ് നടി പരിനീതി ചോപ്ര.
തുര്‍ക്കിയില്‍ നിന്നുമുള്ള ചിത്രമാണ് പരിനീതി പങ്കുവച്ചിരിക്കുന്നത്. തുര്‍ക്കിയിലെ കടല്ക്കരയില് ബിക്കിനി ധരിച്ചിരിക്കുന്ന ചിത്രമാണ് പരിനീതി പങ്കുവച്ചിരിക്കുന്നത്. ഇതോടെ സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങളും ചോദ്യങ്ങളുമായി എത്തി. എല്ലാവരും വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പറ്റാതെ വലയുന്ന സമയത്ത് ഇങ്ങനെ യാത്ര നടത്തുന്നത് ശരിയാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. അതേസമയം രാജ്യത്ത് യാത്ര വിലക്കുള്ളപ്പോള്‍ എങ്ങനെയാണ് പരിനീതി തുര്‍ക്കിയിലെത്തിയതെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് പരിനീതി. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു പരിനീതിയുടെ പ്രതികരണം. ഇന്ത്യയില്‍ നിന്നും മിക്കവര്‍ക്കും യാത്ര ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഇത് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. മാര്‍ച്ച് മാസം മുതല്‍ ഞാന്‍ രാജ്യത്തിന് പുറത്താണ്. ഈ പ്രയാസകരമായ സമയത്തും സ്വതന്ത്ര്യയായി യാത്ര ചെയ്യാനുള്ള ഭാഗ്യം ലഭിച്ചു. ഞാനതിനെ ചെറുതായി കാണുന്നില്ല. എന്നായിരുന്നു പരിനീതിയുടെ പ്രതികരണം.
തുര്‍ക്കിയില്‍ നിന്നുമുള്ള മനോഹരമായ ചിത്രങ്ങളാണ് പരിനീതി പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. തനിക്ക് അസൂയ തോന്നുവെന്ന് പരിനീതിയുടെ ചിത്രങ്ങള്‍ക്ക് നടിയും സഹോദരിയുമായ പ്രിയങ്ക ചോപ്ര കമന്റ് ചെയ്തിരുന്നു. പ്രിയങ്കയുടെ കമന്റും വൈറലായി മാറിയിരുന്നു.
അതീവഗ്ലാമറസായി സോണിക ഗൗഡ; കിടിലന്‍ ഫോട്ടോഷൂട്ട് കാണാം
Recommended Video
സന്ദീപ് ഓര് പിങ്കി ഫറാര്‍ ആയിരുന്നു പരിനീതിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രവും ചിത്രത്തിലെ പരിനീതിയുടെ പ്രകടനവും ഏറെ ശ്രദ്ധ നേടിയിരുന്നു. അര്ജുന് കപൂറാണ് ചിത്രത്തിലെ നായകന്. സൈന, ദ ഗേള്‍ ഓണ്‍ ദി ട്രെയിന്‍ എന്നിവയാണ് ഈയ്യിടെ പുറത്തിറങ്ങിയ മറ്റ് സിനിമകള്‍.
-
ഐശ്വര്യ റായും അഭിഷേക് ബച്ചനും തമ്മിൽ പ്രശ്നങ്ങൾ? തെളിവുകൾ നിരത്തി ആരാധകർ; ചിത്രങ്ങൾ വൈറൽ!
-
'ഉണ്ണി മുകുന്ദൻ നന്നായി ഇരിക്കട്ടെ, ഉണ്ണി ടെൻഷനിൽ പറഞ്ഞതായിരിക്കാം, പക്ഷെ കൺട്രോൾ പോകാൻ പാടില്ല'; ബാല
-
സത്യനും പ്രേം നസീറിനും കഴിയാത്തത് മമ്മൂട്ടിക്കും മോഹൻലാലിനും സാധിച്ചു! മഹാത്ഭുതങ്ങളാണ് രണ്ടുപേരും: രാഘവൻ