അവളെ ഒറ്റയ്ക്ക് കിട്ടാന്‍ എന്താണ് ചെയ്യേണ്ടത്? ഐശ്വര്യയുടെ പിന്നാലെ കൂടി മീ ടു പ്രതി! തുറന്നു പറച്ചില്‍
ഹാര്‍വി ഐശ്വര്യ ഒറ്റയ്‌ക്കൊരു മുറിയില്‍ കിട്ടാന്‍ ആഗ്രഹിച്ചിരുന്നുവെന്നും അതിനായി ശ്രമിച്ചിരുന്നുവെന്നുമായിരുന്നു തുറന്നു പറച്ചില്‍
സിനിമാ ലോകത്തെ മാത്രമല്ല ലോകത്തെ തന്നെ പിടിച്ചുലച്ചു കളഞ്ഞ സംഭവമായിരുന്നു മീ ടു തുറന്നു പറച്ചിലുകള്‍. സോഷ്യല്‍ മീഡിയ സാക്ഷ്യം വഹിച്ച ഏറ്റവും വലതും ഏറ്റവും നിര്‍ണായകവുമായ മൂവ്‌മെന്റായിരുന്നു മീ ടു. മലയാള സിനിമയില്‍ വരെ അതിന്റെ ഓളങ്ങളെത്തിയിരുന്നു. മീ ടുവിന്റെ ഭാഗമായി തങ്ങള്‍ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് ധാരാളം സ്ത്രീകള്‍ തുറന്നു പറച്ചിലുകള്‍ നടത്തിയിരുന്നു. മലയാളത്തില്‍ നിന്നുമുള്ള നടിമാര്‍ പോലും ഇക്കൂട്ടത്തിലുണ്ടായിരുന്നു.
ഹോളിവുഡിനെ എന്നന്നേക്കും മാറ്റി മറിച്ച സംഭവങ്ങളിലൊന്നായിരുന്നു മീ ടു. ഹോളിവുഡിലെ മുന്‍നിര താരങ്ങള്‍ പോലും തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തിയിരുന്നു. ഹോളിവുഡിലെ കരുത്തനായ നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീന്‍ ആയിരുന്നു മിക്ക ആരോപണങ്ങൡലേയും മുഖ്യപ്രതി. വെയ്ന്‍സ്റ്റീനെതിരെ രംഗത്തെത്തിയവരില്‍ ആഞ്ജലീന ജോളി മുതല്‍ ജെനിഫര്‍ ലോറന്‍സ് വരെയുള്ള സൂപ്പര്‍ താരങ്ങളുമുണ്ടായിരുന്നു.

ഹോളിവുഡിനെ മാത്രമല്ല ലോകത്തെ തന്നെ പിടിച്ചുലച്ചതായിരുന്നു ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെയുള്ള തുറന്നു പറച്ചിലുകള്‍. ഇന്നും അതിന്റെ അലയൊലികള്‍ കെട്ടടങ്ങിയിട്ടില്ല. തുറന്നു പറച്ചിലുകള്‍ക്ക് പിന്നാലെ ഹാര്‍വി അകത്താവുകയും ചെയ്തു. ഹാര്‍വിയുടെ ക്രൂരതകളെക്കുറിച്ച് ഹോളിവുഡ് തുറന്ന് പറയുന്നതിനിടെ ബോളിവുഡില്‍ നിന്നുമുള്ളൊരു പേരും കൂട്ടത്തില്‍ ഉയര്‍ന്നു വനിന്നിരുന്നു. ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായ ഐശ്വര്യ റായിയുടെ പേരായിരുന്നു അത്.
ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവം വലിയ നായികമാരില്‍ ഒരാളാണ് ഐശ്വര്യ റായ്. ലോകസുന്ദരിയായി സിനിമയിലെത്തിയ ഐശ്വര്യ ലോകമെമ്പാടും ആരാധകരുള്ള താരമാണ്. ഹോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഹാര്‍വിയ്‌ക്കെതിരെയുള്ള തുറന്നു പറച്ചിലുകളിലൊന്നിലാണ് ഐശ്വര്യയുടെ പേരും ഉയര്‍ന്നു വന്നത്. ഹാര്‍വി ഐശ്വര്യ ഒറ്റയ്‌ക്കൊരു മുറിയില്‍ കിട്ടാന്‍ ആഗ്രഹിച്ചിരുന്നുവെന്നും അതിനായി ശ്രമിച്ചിരുന്നുവെന്നുമായിരുന്നു തുറന്നു പറച്ചില്‍. വിശദമായി വായിക്കാം തുടര്‍ന്ന്.
2014 ലായിരുന്നു സംഭവം. അന്ന് കാന്‍ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി ഐശ്വര്യ റായും ഭര്‍ത്താവ് അഭിഷേക് ബച്ചനും പാരീസിലെത്തിയിരുന്നു. ഹാര്‍വിയും കാനിലുണ്ടായിരുന്നു. ഹാര്‍വിയ്ക്കും ജോര്‍ജിയ ചാപ്പ്മാനുമൊപ്പമുള്ള ഐശ്വര്യയുടേയും അഭിഷേകിന്റേയും ചിത്രങ്ങളും പുറത്തു വന്നിരുന്നു. ഈ സമയത്തായിരുന്നു ഹാര്‍വി ഐശ്വര്യയ്‌ക്കൊപ്പം ഒറ്റയ്ക്ക് സമയം ചെലവിടാന്‍ ശ്രമം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ബോളിവുഡിന് പുറമെ ഹോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ഐശ്വര്യ. ബ്രൈഡ് ആന്റ് പ്രെജുഡൈസ്, മിസ്ട്രസ് ഓഫ് സ്‌പൈസസ്, ദ പിങ്ക് പാന്തര്‍ 2 തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട് ഐശ്വര്യ. ഐശ്വര്യയുടെ മാനേജരായിരുന്ന സൈമണ്‍ ഷെഫീല്‍ഡ് ആണ് ഹാര്‍വിയെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ നടത്തിയത്. ആ വാക്കുകള്‍ വായിക്കാം തു}Udടര്‍ന്ന്.

''ഞാന്‍ ഇന്ത്യന്‍ നടി ഐശ്വര്യ റായിയുടെ മാനേജരായിരുന്നു. ഹാര്‍വി ഐശ്വര്യയെ ഒറ്റയ്ക്ക് കിട്ടാന്‍ വേണ്ടി നടത്തിയ കഷ്ടപ്പാടുകള്‍ ശരിക്കും തമാശയായിരുന്നു. അവനൊരു പന്നിയായിരുന്നു. കാണാനും പെരുമാറ്റത്തിലുമെല്ലാം ഒരു ബിഗ് ബുള്ളി പിഗ്ഗ് തന്നെയായിരുന്നു അവന്‍. എന്നോട് മീറ്റിംഗില്‍ നിന്നും ഇറങ്ങി പോകാന്‍ അവന്‍ പലവട്ടം ആവശ്യപ്പെട്ടിരുന്നു. പക്ഷെ ഞാന്‍ മാന്യമായി അവഗണിക്കുകയായിരുന്നു'' എന്നാണ് ഷെഫീല്‍ഡ് പറയുന്നത്.
''\ഞങ്ങള്‍ അവന്റെ ഓഫീസില്‍ നിന്നും ഇറങ്ങാന്‍ നേരം അയാള്‍ എന്നെ ഒരു മൂലയിലേക്ക് കൊണ്ടു പോയിട്ട് അവളെ ഒറ്റയ്ക്ക് കിട്ടാന്‍ ഞാന്‍ എന്ത് ചെയ്യണമെന്ന് ചോദിച്ചു. ഞാന്‍ അവനെ ചീത്ത വിൡു. ഞാനും ആഷും തിരികെ ഹോട്ടലില്‍ എത്തിയപ്പോള്‍ ഞാന്‍ അവന് മീറ്റിംഗിനുള്ള സമ്മാനമായി ഡയറ്റ് കോക്ക് അയച്ചു കൊടുത്തു. ഞങ്ങള്‍ ബിസിനസ് ചെയ്തു. അവന്‍ എന്നെ ഭീഷണിപ്പെടുത്തി. എന്നെ ഈ മേഖലയില്‍ പൊറുപ്പിക്കില്ലെന്ന് പറഞ്ഞു. ഞാന്‍ അവനോട് പറഞ്ഞത് അച്ചടിക്കാന്‍ സാധിക്കില്ല. എന്റെ ക്ലയന്റിന് മേല്‍ അവന്റെ ശ്വാസം പോലും പെടാതിരിക്കാന്‍ ഞാന്‍ നോക്കിയിട്ടുണ്ട്'' എന്നും ഷെഫീല്‍ഡ് പറയുന്നു.
അതേസമയം ഒരിടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് ഐശ്വര്യ റായ്. മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ 1 ലൂടെയായിരുന്നു ഐശ്വര്യയുടെ തിരിച്ചുവരവ്. ചിത്രത്തില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് ഐശ്വര്യ അഭിനയിച്ചത്. ഇതിലൂടെ വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴിലേക്ക് ഐശ്വര്യ മടങ്ങിയെത്തി. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications