ജ്യൂസ് കച്ചവടക്കാരന്‍ സംഗീത രാജാവായി; നെഞ്ചത്ത് തുളയിട്ട് 16 ഉണ്ടകള്‍; ഗുല്‍ഷന്‍ കുമാറിനെ കൊന്നതാര്?

ഇന്ത്യന്‍ സംഗീത രംഗത്തെ അതികായന്മാരാണ് ടി-സീരീസ്. സൂപ്പര്‍ കാസറ്റ്‌സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍ നിന്നു ടി-സീരീസിലേക്കുള്ള അവരുടെ യാത്ര മാറ്റിമറിച്ച് ഇന്ത്യന്‍ സംഗീത ലോകത്തെ മാത്രമല്ല, വിനോദരംഗത്തെ തന്നെയാണ്. ഗുല്‍ഷന്‍ കുമാര്‍ ദാസ് എന്ന ഗുല്‍ഷന്‍ കുമാറിന്റെ വിഷനും പാഷനുമാണ് ടി-സീരീസിന്റെ ആണിക്കല്ല്. 1983ല്‍ അദ്ദേഹം ആരംഭിച്ച പ്രസ്താവനം ഇന്ന് പടര്‍ന്ന് പന്തലിച്ച് ഇന്ത്യന്‍ വിനോദരംഗത്തെയാകെ തങ്ങളുടെ കുടക്കീഴിലാക്കി നില്‍ക്കുകയാണ്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ മ്യൂസിക് ലേബലുകളിലൊന്നാണ് ഇന്ന് ടി-സീരീസ്. സംഗീത രംഗത്തും സിനിമയിലുമൊക്കെ ടി-സീരീസ് നടത്തിയ വിപ്ലവാത്മകമായ മുന്നേറ്റങ്ങള്‍ പകരം വെക്കാനില്ലാത്തതാണ്. അതേസമയം ടി-സീരീസിന്റെ വളര്‍ച്ചയ്ക്കായി ഗുല്‍ഷന്‍ കുമാറിന് ബലി നല്‍കേണ്ടി വന്നത് സ്വന്തം ജീവന്‍ തന്നെയാണ്. 1997 ഓഗസ്റ്റ് 12 ന് അദ്ദേഹം കൊല്ലപ്പെടുന്നത് വരെയുള്ള സംഭവങ്ങള്‍ ബോളിവുഡ് സ്‌ക്രിപ്റ്റുകളെ വെല്ലുന്നതാണ്.

Gulshan Kumar

സാധാരണക്കാരനില്‍ നിന്നും ഇന്ത്യന്‍ വിനോദരംഗത്തെ അതികായനിലേക്കുള്ള ഗുല്‍ഷന്‍ കുമാറിന്റെ വളര്‍ച്ചയും ഒടുവില്‍ സാക്ഷാല്‍ ഡി കമ്പനിയുടെ തോക്കിന് ഇരയാവുകയും ചെയ്യേണ്ടി വന്നതുമെല്ലാം വിനോദ ലോകം ഒരിക്കലും മറക്കില്ലാത്ത ചരിത്രമാണ്. ബോളിവുഡ് താരങ്ങള്‍ക്കെതിരെ കാലാകാലങ്ങളില്‍ അധോലോകത്തു നിന്നും ഭീഷണികള്‍ ഉയരുമ്പോഴെല്ലാം ബോളിവുഡ് ഗുല്‍ഷന്‍ കുമാറിനേയും ഓര്‍ക്കും.

1951 ല്‍ ഡല്‍ഹിയിലായിരുന്നു ഗുല്‍ഷന്‍ കുമാറിന്റെ ജനനം. പഞ്ചാബ് സ്വദേശികളായിരുന്നു ഗുല്‍ഷന്റെ അച്ഛനും അമ്മയും. ഡല്‍ഹിയിലെ ദര്യാഗഞ്ചില്‍ ജ്യൂസ് വില്‍പ്പനായിരുന്നു അച്ഛന്‍. 1947 ല്‍ വിഭജന സമയത്ത് വെസ്റ്റ് പഞ്ചാബില്‍ നിന്നും ഇന്ത്യയിലേക്ക് പലായനം ചെയ്തവാണ് ഗുല്‍ഷന്റെ പൂര്‍വ്വികര്‍. കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് ഗുല്‍ഷന്റെ കുടുംബം കടന്നു പോയിരുന്നത്. അതുകൊണ്ട് തന്നെ അച്ഛനൊപ്പം ഗുല്‍ഷനും ജ്യൂസ് വില്‍ക്കാന്‍ ഇറങ്ങി.

അച്ഛനൊപ്പം ജ്യൂസ് കച്ചവടവുമായി നീങ്ങുമ്പോഴാണ് ഗുല്‍ഷന്‍ കാസറ്റ് കച്ചവടത്തെക്കുറിച്ച് മനസിലാക്കുന്നത്. തരക്കേടില്ലാത്ത ലാഭമുണ്ടാക്കാന്‍ സാധിക്കുന്ന ബിസിനസാണിതെന്ന് ഗുല്‍ഷന്‍ തിരിച്ചറിഞ്ഞു. സംഗീതത്തിലുണ്ടായ താല്‍പര്യവും ഗുല്‍ഷനെ കാസറ്റ് കച്ചവടത്തിലേക്ക് നയിച്ചു. തന്റെ കുടുംബത്തിന്റെ പിന്തുണയോടെയാണ് ഗുല്‍ഷന്‍ ഒരു റെക്കോര്‍ഡ് ഷോപ്പ് ആരംഭിക്കുന്നത്. വലിയൊരു ബിസിനസുകാരനിലേക്കുള്ള ഗുല്‍ഷന്റെ ആദ്യ ചുവടുവെപ്പായിരുന്നു ആ കട.

കാസറ്റ് കച്ചവടത്തിനൊപ്പം തന്നെ ഭജനകളില്‍ പാട്ട് പാടുകയും ചെയ്തിരുന്നു ഗുല്‍ഷന്‍. അങ്ങനെയാണ് ഭക്തിഗാനങ്ങളുടെ മാര്‍ക്കറ്റിലേക്ക് കടക്കാന്‍ തീരുമാനിക്കുന്നത്. അതുവരെ ആരും തൊടാത്തൊരു മാര്‍ക്കറ്റായിരുന്നു അത്. അതുകൊണ്ട് തന്നെ ആ രംഗത്ത് പെട്ടെന്ന് വളര്‍ച്ചയുണ്ടാക്കാനും സാധിച്ചു. 1983ലാണ് ഗുല്‍ഷന്‍ സൂപ്പര്‍ കാസറ്റ്‌സ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഇന്നത്തെ ടി-സീരീസ് ആരംഭിക്കുന്നത്.

ടി-സീരീസിന് മാര്‍ക്കറ്റ് നേടിക്കൊടുക്കുന്നത് കവര്‍ സോങുകളാണ്. മുഹമ്മദ് റാഫിയും ലതാ മങ്കേഷ്‌കറും കിഷോര്‍ കുമാറുമൊക്കെ പാടി ഹിറ്റാക്കിയ പാട്ടുകള്‍ അന്നത്തെ യുവതലമുറക്കാരയ അല്‍ക്ക യാഗ്നിക്, കുമാര്‍ സാനു, മുഹമ്മദ് അസീസ് തുടങ്ങിയവരെ കൊണ്ട് പാടിക്കുകയായിരുന്നു ഗുല്‍ഷന്റെ തന്ത്രം. സംഭവം ഹിറ്റായി. തന്റെ മാര്‍ക്കറ്റ് വളര്‍ത്താന്‍ ഗുല്‍ഷന്‍ മറ്റൊരു തന്ത്രവും പ്രയോഗിച്ചു. അതുവരേയും പണക്കാര്‍ക്ക് മാത്രം ആക്‌സസ് ഉണ്ടായിരുന്ന റെക്കോര്‍ഡ് ഷോപ്പുകളിലൂടെയാണ് കാസറ്റ് വിറ്റിരുന്നത്. എന്നാല്‍ ഗുല്‍ഷന്‍ സാധാ ഷോപ്പുകളിലും കാസറ്റ് വില്‍ക്കാന്‍ ആരംഭിച്ചു. അതോടെ ടി-സീരീസ് എന്നത് എല്ലാവരുടേയും നാവിന്‍ തുമ്പിലെത്തി.

സിനിമാ സംഗീതത്തിലേക്ക് ഗുല്‍ഷനും ടി-സീരീസും കടക്കുന്നത് ആമിര്‍ ഖാന്‍ ചിത്രം ഖയാമത് സേ ഖയാമത്ത് തക്കിലൂടെയാണ്. അതുവരേയും മറ്റുള്ളവരുടെ പാട്ട് വിറ്റിരുന്ന ടി-സീരീസ് അതോടെ സ്വന്തം പാട്ട് വില്‍ക്കാന്‍ ആരംഭിച്ചു. ഇന്ത്യന്‍ സംഗീത ലോകത്തെ അതികായനിലേക്കുള്ള ഗുല്‍ഷന്റെ യാത്ര അവിടെയാണ് ആരംഭിക്കുന്നത്. ആഷിഖി, ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ തുടങ്ങിയ പല സൂപ്പര്‍ ഹിറ്റ് സിനിമകളുടേയും സംഗീതം വിറ്റത് ഗുല്‍ഷനാണ്. അതോടെ 1997 ആകുമ്പോഴേക്കും ഗുല്‍ഷന്റെ കമ്പനിയുടെ മൂല്യം 500 കോടിയിലേക്ക് എത്തി.

1975ലാണ് ഗുല്‍ഷന്‍ വിവാഹിതനാകുന്നത്. സുദേഷ് കുമാരിയാണ് ഗുല്‍ഷന്റെ ഭാര്യ. ഭുഷന്‍ കുമാര്‍, തുള്‍സി കുമാര്‍, ഖുഷാലി കുമാര്‍ എന്നിവരാണ് ഗുല്‍ഷന്റെ മക്കള്‍. നിലവില്‍ ടി-സീരീസിന്റെ തലവനാണ് ഭുഷന്‍. തുള്‍സി അറിയപ്പെടുന്ന ഗായികയാണ്. ഖുഷാലി പക്ഷെ അഭിനയത്തിലാണ് തിളങ്ങിയത്. ആര്‍ക്കും തൊടാന്‍ പറ്റാത്ത അത്ര വലിയ ഉയരത്തിലേക്കുള്ള ഗുല്‍ഷന്റെ വളര്‍ച്ചയ സിനിമാക്കഥ പോലെ സംഭവബഹുലാണ്. അതുപോലെ തന്നെയായിരുന്നു ആ മരണവും.

കടുത്ത മാതാ വൈഷണോ ദേവി ഭക്തനും ശിവ ഭക്തനുമായിരുന്നു ഗുല്‍ഷന്‍. സ്ഥിരമായി ജിതേഷ്വര്‍ മഹാദേവ് ക്ഷേത്രത്തില്‍ എത്താറുണ്ടായിരുന്നു ഗുല്‍ഷന്‍. 1997 ഓഗസ്റ്റ് 12 നും പതിവു പോലെ ഗുല്‍ഷന്‍ ക്ഷേത്രത്തിലെത്തി. ദര്‍ശനം കഴിഞ്ഞ് പുറത്ത് വന്ന ഗുല്‍ഷനേയും കാത്ത് നിന്ന ഗുണ്ടാ സംഘം അദ്ദേഹത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു. തന്റെ അംഗരക്ഷകരൊന്നുമില്ലാതെയാണ് ഗുല്‍ഷന്‍ ക്ഷേത്രത്തിലെത്തിയത്. ഈ സാഹചര്യം ഗുണ്ടകള്‍ മുതലാക്കി.

ഓഗസ്റ്റ് 8ന് ഗുല്‍ഷനെ തേടി ഡി കമ്പനിയുടെ ഫോണ്‍ കോള്‍ വന്നിരുന്നു. തങ്ങള്‍ ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. ബോളിവുഡിനെ അധോലോകം ഭരിച്ചിരുന്ന കാലമാണത്. പക്ഷെ ഗുല്‍ഷന്‍ പണം നല്‍കാന്‍ തയ്യാറായില്ല. അതാണ് അദ്ദേഹത്തിന്റെ കൊലയിലേക്ക് നയിച്ചതെന്നാണ് കരുതപ്പെടുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗുല്‍ഷന് നേരെ 16 തവണയാണ് വെടിയുതിര്‍ക്കപ്പെട്ടത്. അധികം വൈകാതെ തന്നെ പ്രതിയായ അബ്ദുള്‍ റൗഫ് എന്ന ദൗദ് മര്‍ച്ചന്റിനെ പിടികൂടി. ജീവപര്യന്തം ശിക്ഷയും വിധിച്ചു. ഇന്നും ഞെട്ടലോടെയാണ് സിനിമാ ലോകം ഗുല്‍ഷന്റെ മരണത്തെ ഓര്‍ക്കുന്നത്.

രാജ്യത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു ഗുല്‍ഷന്റെ കൊലപാതകം. എന്നാല്‍ അതോടെ ബോളിവുഡിലെ വെടിയൊച്ചകള്‍ നിലച്ചില്ല. ഗുല്‍ഷന്റെ കൊലപാതകത്തിന്റെ ഞെട്ടലില്‍ നിന്നും മുക്തമാകുന്നതിന് മുമ്പ് വീണ്ടും ബോളിവുഡില്‍ ചോര വീണു. 2000 ലായിരുന്നു ആ സംഭവം. വിഖ്യാത സംവിധായകനും സൂപ്പര്‍ താരം ഹൃത്വിക് റോഷന്റെ പിതാവുമായ ബോളിവുഡിലെ മറ്റൊരു അതികായനായ രാകേഷ് റോഷനെതിരെയാണ് ആക്രമണം നടന്നത്. 2000 ജനുവരി 21 നാണ് സംഭവം നടക്കുന്നത്.

Gulshan Kumar

കഹോന പ്യാര്‍ ഹേയുടെ വിജയത്തിന്റെ തിളക്കത്തില്‍ നില്‍ക്കുകയായിരുന്നു രാകേഷ് റോഷന്‍. മകന് സ്വപ്‌നതുല്യമായൊരു അരങ്ങേറ്റം നല്‍കാന്‍ സാധിച്ചതിന്റെ സന്തോഷവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഈ സമയത്താണ് രാകേഷിനെ തേടി അധോലോകത്തിന്റെ കോള്‍ വരുന്നത്. പക്ഷെ രാകേഷ് പണം നല്‍കാന്‍ തയ്യാറായില്ല. ഇതോടെയാണ് രാകേഷ് റോഷനെ ആക്രമിക്കാന്‍ അധോലോകം തീരുമാനിക്കുന്നത്. മുംബൈ തിലക് റോഡിലെ ഓഫീസിന് മുന്നില്‍ വച്ചായിരുന്നു ആക്രമണം. രണ്ട് തവണയാണ് സംഘം വെടി വച്ചത്. ഒന്ന് ഇടത് കൈയില്‍ കൊണ്ടപ്പോള്‍ മറ്റേത് നെഞ്ചിലും തറച്ചു കയറി. തലനാരിഴയ്ക്കാണ് അന്ന് രാകേഷ് റോഷന്‍ രക്ഷപ്പെടുന്നത്.

കാലങ്ങള്‍ക്കിപ്പുറം ഈയ്യടുത്തും ബോളിവുഡില്‍ അധോലോകത്തിന്റെ തോക്ക് സംസാരിച്ചു. ബോളിവുഡിലെ പ്രമുഖരുമായി അടുത്ത ബന്ധമുണ്ടായിരുന്ന ബാബ സിദ്ധീഖിയെ വെടിവച്ച് കൊന്നത് രാജ്യത്തെ ഞെട്ടിച്ചിരുന്നു. സല്‍മാന്‍ ഖാനെ ശത്രുക്കളായി കണ്ടിരുന്ന ലോറന്‍സ് ബിഷ്‌നോയ് ഗ്യാങ് ആണ് സിദ്ധീഖിയുടെ കൊലപാതകത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്.

More from Filmibeat

Read more about: music
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X