തീയേറ്ററില്‍ നിലം തൊട്ടില്ല; പക്ഷെ നൂറുകണക്കിന് യുവാക്കളെ ഇന്ത്യന്‍ ആര്‍മിയിലേക്ക് എത്തിച്ച ലക്ഷ്യ

സിനിമകള്‍ സമൂഹത്തേയും സമൂഹം സിനിമയേയും സ്വാധീനിക്കുന്നത് പതിവാണ്. സിനിമ കണ്ട് മോശം ജീവിത മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നവരെക്കുറിച്ച് നമ്മള്‍ പലപ്പോഴും ചര്‍ച്ച ചെയ്യാറുണ്ട്. എന്നാല്‍ സിനിമ കാരണം രാജ്യ സുരക്ഷയ്ക്ക് തയ്യാറായി മുന്നോട്ട് വരുന്നവരുണ്ട്. അത്തരം സംഭവങ്ങളെക്കുറിച്ച് നമ്മള്‍ അധികം ചര്‍ച്ച ചെയ്യാറില്ല. രാജ്യം വീണ്ടുമൊരു സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ ആ സംഭവത്തെക്കുറിച്ചും സിനിമയെക്കുറിച്ചും അറിയേണ്ടതുണ്ട്.

ഹൃത്വിക് റോഷനെ നായകനാക്കി ഫര്‍ഹാന്‍ അക്തര്‍ ഒരുക്കിയ സിനിമയായിരുന്നു ലക്ഷ്യ. 2004 ലായിരുന്നു സിനിമ പുറത്തിറങ്ങിയത്. ദില്‍ ചാഹ്താ ഹേ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം ഫര്‍ഹാന്‍ ഒരുക്കിയ സിനിമയായിരുന്നു ലക്ഷ്യ. ദില്‍ ചാഹ്താ ഹേ ബോളിവുഡിന്റെ മുഖം തന്നെ മാറ്റിമറിച്ച സിനിമയായിരുന്നു. പിന്നാലെ വന്ന പലര്‍ക്കും പ്രചോദനമായി മാറിയ, വഴി മാറി നടക്കാന്‍ പ്രേരിപ്പിച്ച സിനിമ. പക്ഷെ ആ വിജയം ലക്ഷ്യയില്‍ ആവര്‍ത്തിക്കാന്‍ ഫര്‍ഹാന് സാധിച്ചില്ല.

Hrithik Roshan

ലക്ഷ്യ ബോക്‌സ് ഓഫീസില്‍ കനത്ത പരാജയമായിരുന്നു നേരിട്ടത്. പക്ഷെ കാലം പിന്നിട്ടപ്പോള്‍ ലക്ഷ്യ അതിന്റെ ആരാധകരെ കണ്ടെത്തി. അസാധാരണമായിരുന്നു സമൂഹത്തില്‍ ലക്ഷ്യയുണ്ടാക്കിയ സ്വാധീനം. ലക്ഷ്യ കാരണം ആര്‍മിയില്‍ ചേരാന്‍ തയ്യാറായി വന്നത് നിരവധി യുവാക്കകളാണ്. ലക്ഷ്യയിലെ ഹൃത്വിക് റോഷന്റെ നായക കഥാപാത്രം അക്കാലത്തെ ഇന്ത്യന്‍ യുവത്വത്തിന്റെ പ്രതീകമായിരുന്നു. അതുകൊണ്ട് തന്നെ ഹൃത്വിക്കിനുണ്ടായ അവേക്കനിംഗ് യുവാക്കളിലും ഉണ്ടായി.

ലക്ഷ്യ കാരണം ഒരുപാട് യുവാക്കള്‍ ആര്‍മിയില്‍ ചേര്‍ന്നതിനെക്കുറിച്ച് ഈയ്യടുത്ത് നല്‍കിയൊരു അഭിമുഖത്തില്‍ ഫര്‍ഹാന്‍ അക്തര്‍ തന്നെ പറഞ്ഞിരുന്നു. ആര്‍മിയിലേക്ക് യുവാക്കള്‍ വരുന്നത് കുറയുന്ന സാഹചര്യത്തിലായിരുന്നു ലക്ഷ്യയൊരുക്കിയത്. സിനിമ പരാജയപ്പെടുകയും അത് ഫര്‍ഹാനെ വിഷാദത്തിലേക്കും എത്തി്ച്ചിരുന്നു. പക്ഷെ താന്‍ പോലുമറിയാതെ ലക്ഷ്യ ലക്ഷ്യം കണ്ടുവെന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫര്‍ഹാന്‍ തിരിച്ചറിയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''എന്റെ അച്ഛനാണ് തിരക്കഥയെഴുതിയത്. ആ സമയത്ത് അദ്ദേഹം ഒരു ആര്‍മി ഓഫീസറുമായി സംസാരിക്കുന്നുണ്ടായിരുന്നു. നമ്മള്‍ എല്ലായിടത്തും ആളുകള്‍ ആര്‍മിയെ വാഴ്ത്തിപാടുന്നത് കാണാറുണ്ട്. എന്നാല്‍ എല്ലാ വര്‍ഷവും ആര്‍മിയില്‍ ചേരുന്നവരുടെ എണ്ണം കുറഞ്ഞു വരികയാണ് എന്നായിുരന്നു അദ്ദേഹം അച്ഛനോട് പറഞ്ഞത്. അത് എന്റെ അച്ഛന്റെ മനസില്‍ സ്പര്‍ശിച്ചു. അതുകൊണ്ടാണ് ഞങ്ങള്‍ ആ സിനിമ ചെയ്തത്.'' ഫര്‍ഹാന്‍ പറയുന്നു.

Hrithik Roshan

2004ലായിരുന്നു സിനിമയുടെ റിലീസ്. 2017 ല്‍ ഞാന്‍ ഐഎംഎയില്‍ പോയി. ഒരുപാട് കേഡറ്റുകള്‍ അവിടെയുണ്ടായിരുന്നു. നൂറുകണക്കിന് ആളുകള്‍. നിങ്ങള്‍ക്ക് ഒരു കാര്യം കാണിച്ചു തരാം എന്ന് അദ്ദേഹം പറഞ്ഞു. ശേഷം അദ്ദേഹം മൈക്ക് കയ്യിലെടുത്തു. നിങ്ങളില്‍ ലക്ഷ്യ സിനിമ കാരണം ഇവിടെ എത്തിയവര്‍ കൈ പൊക്കാന്‍ അദ്ദേഹം പറഞ്ഞു. ഏതാണ്ട് 70 ശതമാനം ആളുകളും അന്ന് കൈ പൊക്കി എന്നാണ് ഫര്‍ഹാന്‍ പറയുന്നത്.

ഹൃത്വിക് റോഷന്‍ നായകനായ ലക്ഷ്യയില്‍ പ്രീതി സിന്റെ ആയിരുന്നു നായിക. അമിതാഭ് ബച്ചന്‍, ഓം പുരി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. 1999ലെ കാര്‍ഗില്‍ വാറിനെ അടിസ്ഥാനമാക്കി ഫര്‍ഹാന്റെ പിതാവ് ജാവേദ് അക്തറായിരുന്നു സിനിമയുടെ രചന. ലക്ഷ്യ ബോധമില്ലാതെ നടന്ന യുവാവ് പട്ടാളത്തിലെത്തുന്നതും മടിയനില്‍ നിന്നും നായകനിലേക്കുള്ള അവന്റെ യാത്രയുമായിരുന്നു സിനിമയുടെ ഇതിവൃത്തം. അന്ന് ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ട സിനിമയ്ക്ക് ആരാധകര്‍ക്കിടയില്‍ കള്‍ട്ട് സ്റ്റാറ്റസാണുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X