ബച്ചന്‍ കുടുംബം മരുമകളാക്കാന്‍ ആഗ്രഹിച്ച കരിഷ്മ; കരാറില്‍ ഒപ്പിടണമെന്ന് അമ്മ; മകളുടെ ജീവിതം നശിപ്പിച്ചത് അമ്മ?
ഒരിക്കല്‍ ബോളിവുഡ് ആഘോഷിച്ച വാര്‍ത്തയായിരുന്നു അഭിഷേക് ബച്ചനും കരിഷ്മ കപൂറും തമ്മിലുള്ള വിവാഹം. അമിതാഭ് ബച്ചന്റെ അറുപതാം പിറന്നാളിനായിരുന്നു ഇരുവരുടേയും വിവാഹ വാര്‍ത്ത പ്രഖ്യാപിക്കുന്നത്. കരിഷ്മയെ മരുമകള്‍ എന്നായിരുന്നു ബച്ചനും ജയയും പൊതുവേദിയില്‍ വച്ച് അഭിസംബോധന ചെയ്തത്. ബച്ചന്‍ കുടുംബത്തിന്റെ ഭാഗമാകുന്നതില്‍ താന്‍ ഏറെ സന്തുഷ്ടയാണെന്ന് കരിഷ്മയും പറഞ്ഞിരുന്നു.
എന്നാല്‍ ആ സന്തോഷത്തിന് അധികനാള്‍ ആയുസുണ്ടായിരുന്നില്ല. മാസങ്ങള്‍ക്കുള്ളില്‍ തന്നെ അഭിഷേകിന്റേയും കരിഷ്മയുടേയും കല്യാണം ഉപേക്ഷിച്ചു. ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു ഈ വാര്‍ത്ത.

രാജ് കപൂറിന്റെ കൊച്ചുമകന്‍ നിഖില്‍ നന്ദയാണ് ബച്ചന്റെ മകള്‍ ശ്വേതയെ വിവാഹം കഴിച്ചിരുന്നത്. ഈ കല്യാണത്തില്‍ വച്ചാണ് അഭിഷേകും ഐശ്വര്യയും തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത്. 1997 ല്‍ കണ്ടുമുട്ടിയ അഭിഷേകും കരിഷ്മയും അധികം വൈകാതെ പ്രണയത്തിലായി. 2002ലാണ് ഇരുവരുടേയും വിവാഹ നിശ്ചയം നടക്കുന്നത്. എന്തുകൊണ്ടാണ് വിവാഹം വേണ്ടെന്ന് തീരുമാനിച്ചതെന്ന് രണ്ട് കുടുംബങ്ങളും വെളിപ്പെടുത്തിയിരുന്നില്ല.
പിന്നീട് അഭിഷേക് ബച്ചനാണ് വിവാഹത്തില്‍ നിന്നും പിന്മാറിയതെന്നും കുടുംബങ്ങള്‍ക്ക് അതില്‍ അഭിപ്രായമൊന്നും പറയാനില്ലെന്നും ജയ ബച്ചന്‍ തുറന്ന് പറയുകയുണ്ടായി. അതേസമയം വിവാഹത്തില്‍ നിന്നും പിന്മാറാനുള്ള കാരണമായി പറയപ്പെടുന്നത് കരിഷ്മയുടെ അമ്മ ബബിതയുടെ ഇടപെടലാണ്. രന്ദീര്‍ കപൂറുമായി പിരിഞ്ഞ ശേഷം കരിഷ്മയേയും സഹോദരി കരീനയേയും ബബിതയാണ് ഒറ്റയ്ക്ക് വളര്‍ത്തിയത്.
മക്കളുടെ സാമ്പത്തിക സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തിയിരുന്നു ബബിത. വിവാഹ നിശ്ചയത്തിന് പിന്നാലെ ബച്ചന്‍ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോയിരുന്നു. ബച്ചന്റെ നിര്‍മ്മാണ് കമ്പനി തകര്‍ന്നതായിരുന്നു കാരണം. അഭിഷേക് ആകട്ടെ അഭിനയത്തിലേക്ക് ചുവടു വെച്ചതേ ഉണ്ടായിരുന്നുള്ളൂ. കരിഷ്മയാകട്ടെ തന്റെ ബോളിവുഡില്‍ ഉദിച്ചുയരുന്ന കാലവും.
ഇതോടെ ബബിതയാണ് വിവാഹത്തില്‍ നിന്നും പിന്മാറാന്‍ തീരുമാനിച്ചതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കരിഷ്മയുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ ചില കരാറുകളില്‍ ഒപ്പിടാന്‍ ബബിത ബച്ചന്‍ കുടുംബത്തോട് ആവശ്യപ്പെട്ടുവെന്നും എന്നാല്‍ അമിതാഭ് ബച്ചന്‍ തയ്യാറായില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും ആ ബന്ധം അവസാനിച്ചു.

പിന്നീട് ഡല്‍ഹി സ്വദേശിയായ ബിസിനസുകാരന്‍ സഞ്ജയ് കപൂറിനെയാണ് കരിഷ്മ വിവാഹം കഴിച്ചത്. പക്ഷെ ഈ വിവാഹ ബന്ധം കരിഷ്മയ്ക്ക് നല്‍കിയത് ദുരിത ജീവിതമായിരുന്നു. ഭര്‍ത്താവിന്റെ ക്രൂരതകളെക്കുറിച്ച് പലപ്പോഴായി കരിഷ്മ തുറന്ന് പറഞ്ഞിട്ടുണ്ട്. ഒടുവില്‍ താരം തന്റെ രണ്ട് മക്കളേയും കൂട്ടി വീട്ടില്‍ നിന്നും ഇറങ്ങുകയായിരുന്നു. കരിഷ്മ മറ്റൊരു വിവാഹത്തിന് പിന്നീട് തയ്യാറായിട്ടില്ല.
അതേസമയം അഭിഷേക് ബച്ചന്‍ പിന്നീട് ഐശ്വര്യ റായിയുമായി പ്രണയത്തിലായി. ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. ആരാധ്യയാണ് ഇരുവരുടേയും മകള്‍. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് ഐശ്വര്യയും അഭിഷേകും. എന്നാല്‍ കഴിഞ്ഞ കുറേ മാസങ്ങളായി പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇരുവരും പിരിഞ്ഞുവെന്നതാണ്. അഭിഷേകിന്റെ അമ്മയും സഹോദരിയുമായുള്ള ഭിന്നതകളാണ് ഐശ്വര്യയെ വീടുവിട്ടിറങ്ങാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.


Click it and Unblock the Notifications











