155 അവാര്‍ഡ് ഉണ്ടെന്ന് ഷാരൂഖ്; എത്രയെണ്ണം കാശ് കൊടുത്ത് വാങ്ങിയെന്ന് വിദ്യ; അടി കിട്ടിയ പോലെ കിങ് ഖാന്‍

ബോളിവുഡിന്റെ കിങ് ഖാനാണ് ഷാരൂഖ് ഖാന്‍. ബോൡവുഡിലെ താരകുടുംബങ്ങളുടെ അഡ്രസോ ഗോഡ്ഫാദര്‍മാരോ ഇല്ലാതെ കടന്നു വന്നൊരു പയ്യനില്‍ നിന്നും ഇന്ന് രാജ്യത്തിലെ ഏറ്റവും വലിയ താരത്തിലേക്കുള്ള ഷാരൂഖ് ഖാന്റെ യാത്ര അമ്പരപ്പിക്കുന്നതാണ്. ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലാത്ത പ്രതിഭാസമാണ് ഇന്ത്യന്‍ സിനിമയില്‍ ഷാരൂഖ് ഖാന്‍. ഒരുപക്ഷെ രാജ്യം കണ്ട അവസാനത്തെ സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്‍ ആയിരിക്കും.

ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ പോലെ തന്നെ ഓഫ് സ്‌ക്രീനിലും ഷാരൂഖ് ഖാന്‍ കിങ് ആണ്. തന്റെ സ്വതസിദ്ധമായ തമാശകളിലൂടേയും മറ്റും ഏതൊരു സദസിനേയും കയ്യിലെടുക്കാന്‍ ഷാരൂഖ് ഖാന് സാധിക്കും. മറ്റുള്ളവരെ ട്രോളാന്‍ മാത്രമല്ല, അവനവനെ ട്രോളാനും ഷാരൂഖ് ഖാന് വല്ലാത്തൊരു മിടുക്കുണ്ട്. അതുകൊണ്ട് തന്നെ ഷാരൂഖ് ഖാന്‍ എത്തുന്ന പരിപാടികളൊക്കെ ജനശ്രദ്ധ നേടാറുമുണ്ട്.

Shahrukh Khan

ഒരിക്കല്‍ താന്‍ അവാര്‍ഡുകള്‍ കാശ് കൊടുത്ത് വാങ്ങാറുണ്ടെന്ന് ഷാരൂഖ് ഖാന്‍ തുറന്നു പറഞ്ഞിരുന്നു. രസകരമായ ആ സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ വീണ്ടും വൈറലായി മാറുകയാണ്. 2013 ലെ ഐഫാ അവാര്‍ഡില്‍ നിന്നുമുള്ളതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്ന വീഡിയോ. ഷാരൂഖ് ഖാനും ഷാഹിദ് കപൂറുമായിരുന്നു ഷോയുടെ അവതാരകര്‍. പരിപാടിക്കിടെ സദസുമായുള്ള രസകരമായി സംവദിക്കുന്നതിനിടെയായിരുന്നു ഈ സംഭവം.

സദസിലുണ്ടായിരുന്ന വിദ്യ ബാലനോട് ഷാരൂഖ് ഖാന്‍ നിങ്ങള്‍ക്ക് എത്ര അവാര്‍ഡുകളുണ്ടെന്ന് ചോദിക്കുന്നു. തനിക്ക് 47 അവാര്‍ഡുകളുണ്ടെന്നായിരുന്നു ചിരിച്ചു കൊണ്ട് വിദ്യ ബാലന്‍ നല്‍കിയ മറുപടി. പിന്നാലെ ഷാഹിദ് കപൂര്‍ ഷാഹൂര് ഖാനോടായി നിങ്ങള്‍ക്ക് എത്ര അവാര്‍ഡുണ്ടെന്ന് ചോദിച്ചു. ''ഞാന്‍ അവാര്‍ഡുകള്‍ എണ്ണാറില്ല, എനിക്ക് 155 അവാര്‍ഡുകളുണ്ട്'' എന്നായിരുന്നു ഷാരൂഖ് ഖാന്റെ മറുപടി. ഇതോടെ എല്ലാവരും കയ്യടിച്ചു.

പിന്നാലെ ഷാരൂഖ് ഖാനെ ഞെട്ടിച്ചു കൊണ്ട് അതില്‍ എത്രയെണ്ണം നിങ്ങള്‍ കാശ് കൊടുത്ത് വാങ്ങിയതാണെന്ന് വിദ്യ ബാലന്‍ ചോദിക്കുകയായിരുന്നു. ചെറിയൊരു നിശബ്ദതയ്ക്ക് ശേഷം കുറച്ചേയുള്ളൂ, 150 എന്ന് ഷാരൂഖ് ഖാന്‍ മറുപടി നല്‍കി. ഇതോടെ സദസ് പൊട്ടിച്ചിരിയിലേക്ക് കടക്കുകയായിരുന്നു. അവനവനെ ട്രോളിയാണെങ്കിലും സദസിനെ ചിരിപ്പിക്കാന്‍ ഷാരൂഖ് ഖാനുള്ള മിടുക്ക് കയ്യടി നേടുകയാണ്.

അതേസമയം നാല് വര്‍ഷത്തിന് ശേഷം ബിഗ് സ്‌ക്രീനിലേക്ക് തിരികെ വന്നിരിക്കുകയാണ് വിദ്യ ബാലന്‍. നീയത്ത് ആണ് വിദ്യയുടെ തിരിച്ചുവരവ് ചിത്രം. ഇതിനിടെ വിദ്യയുടെ സിനിമകള്‍ ഇറങ്ങിയത് ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെയാണ്. നിരവധി സിനിമകളാണ് വിദ്യയുടേതായി അണിയറയിലുള്ളത്.

Shahrukh Khan

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഈ വര്‍ഷമാണ് ഷാരൂഖ് ഖാന്‍ തിരിച്ചുവരവ് നടത്തിയത്. പഠാനിലൂടെയായിരുന്നു ഷാരൂഖ് ഖാന്റെ തിരിച്ചുവരവ്. ചിത്രം ചരിത്ര വിജയമായി മാറുകയും ചെയ്തു. ജവാന്‍ ആണ് ഷാരൂഖ് ഖാന്റെ പുതിയ സിനിമ. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക നയന്‍താരയാണ്. നയന്‍സിന്റെ ഹിന്ദി അരങ്ങേറ്റമാണ് ജവാന്‍. സാന്യ മല്‍ഹോത്ര, പ്രിയാ മണി, വിജയ് സേതുപതി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

പിന്നാലെ രാജ് കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന ഡങ്കിയും ഷാരൂഖ് ഖാന്റേതായി അണിയറയിലുണ്ട്. താപ്‌സി പന്നു നായികയാകുന്ന ചിത്രത്തില്‍ വിക്കി കൗശലും പ്രധാന വേഷത്തിലെത്തുന്നുണ്ട്. പഠാന്റെ വന്‍ വിജയത്തിന് പിന്നാലെ വരുന്ന ഷാരൂഖ് ഖാന്‍ ചിത്രങ്ങളും ആരാധകര്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X