സൂപ്പര്‍ താരവുമായി ഭാര്യ അംഗീകരിച്ച അവിഹിതം; ഗംഗുലിയെ പരാജിതനാക്കിയ ബന്ധം; നാട് വിടാന്‍ കാരണവും പ്രണയം!

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമായിരുന്നു നഗ്മ. തമിഴിലും തെലുങ്കിലുമെല്ലാം സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച നായിക. തെന്നിന്ത്യന്‍ സിനിമയിലെന്നത് പോലെ തന്നെ ബോളിവുഡിലും ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട് നഗ്മ. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ കൊണ്ട് മാത്രമല്ല വ്യക്തി ജീവിതത്തിലൂടേയും എന്നും നഗ്മ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. നഗ്മയുടെ പ്രണയങ്ങള്‍ എന്നും ഗോസിപ്പ് കോളങ്ങളെ ചൂടുപിടിപ്പിച്ചവയായിരുന്നു.

നഗ്മയുടെ പ്രണയങ്ങളില്‍ ഏറ്റവും വലിയ ചര്‍ച്ചയായി മാറിയതായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സൗരവ്വ് ഗാംഗുലിയുമായുള്ളത്. 2001 ലാണ് ഇരുവരും പ്രണയത്തിലാകുന്നത്. നഗ്മയുമായി പ്രണയത്തിലാകുമ്പോള്‍ ഗാംഗുലി വിവാഹിതനായിരുന്നു. ഇരുവരും രഹസ്യമായി വിവാഹിതരായെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആന്ധ്രയിലെ ഒരു ക്ഷേത്രത്തില്‍ വച്ച് ഇരുവരും വിവാഹിതരായെന്നായിരുന്നു വാര്‍ത്ത.

Nagma

അതേസമയം സൗരവ്വ് ഗാംഗുലി കളിക്കളത്തില്‍ പരാജയപ്പെടുമ്പോഴെല്ലാം മാധ്യമങ്ങളും ആരാധകരും നഗ്മയെ പഴി ചാരുമായിരുന്നു. ഗാംഗുലിയ്ക്ക് ക്രിക്കറ്റിലുള്ള ശ്രദ്ധ നഷ്ടമായെന്നും അതിന് കാരണം നഗ്മയാണെന്നുമായിരുന്നു ചിലര്‍ പറഞ്ഞത്. എന്തായാലും അധികം വൈകാതെ ഇരുവരും പിരിഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം നഗ്മ വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കുകയുണ്ടായി.

''വലിയ കാര്യങ്ങള്‍ നേടാന്‍ ചെറിയ ഇഷ്ടങ്ങള്‍ വേണ്ടെന്ന് വെക്കേണ്ടി വരും. ഒരു ഗെയിം കളിക്കുമ്പോള്‍ ആളുകള്‍ അതൊരു സ്‌പോര്‍ട്‌സ് ആണെന്ന് മനസിലാക്കണം. ഇന്ത്യ കളിക്കുമ്പോഴെല്ലാം ഒരാള്‍ നന്നായി കളിക്കാതെ വരുമ്പോള്‍ അയാള്‍ വൈകാരികമായി മറ്റൊരാളുമായി അടുപ്പത്തിലായതാണ് കാരണമെന്ന് ചിലര്‍ പറഞ്ഞു. അത് തീര്‍ത്തും ബാലിശമാണ്'' എന്നാണ് നഗ്മ പറഞ്ഞത്.

പിന്നീടായിരുന്നു നഗ്മ നടന്‍ ശരത് കുമാറുമായി പ്രണയത്തിലാകുന്നത്. ഗാംഗുലിയെപ്പോലെ നഗ്മയുമായി പ്രണയത്തിലാകുമ്പോള്‍ ശരത് കുമാറും വിവാഹിതനായിരുന്നു. വളരെ രഹസ്യമാക്കി വച്ചുവെങ്കിലും പതിയെ ആ പ്രണയം ലോകം അറിഞ്ഞു. ഇതോടെ ശരത് കുമാറിന്റെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വന്നു. ഒടുവില്‍ ശരത് കുമാറിന്റെ ഭാര്യ ആ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയും ചെയ്തു. അധികം വൈകാതെ നഗ്മയും ശരത്തുമായുള്ള ബന്ധം അവസാനിപ്പിച്ചു.

പ്രണയ തകര്‍ച്ച അംഗീകരിക്കാന്‍ സാധിക്കാതിരുന്ന ശരത് കുമാര്‍ ഫോണിലൂടെയടക്കം നഗ്മയെ നിരന്തരം ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ഇതോടെ തെന്നിന്ത്യന്‍ സിനിമാലോകം തന്നെ വിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു നഗ്മ. തെന്നിന്ത്യന്‍ സിനിമ വിട്ട നഗ്മ പിന്നീട് കരിയര്‍ പടുത്തുയര്‍ത്തിയത് ബോജ്പൂരി സിനിമയിലായിരുന്നു. മറ്റിടങ്ങളിലെന്നത് പോലെ തന്നെ ബോജ്പൂരിയിലും അധികം വൈകാതെ നഗ്മ താരമായി മാറി. ഇതിനിടെ സൂപ്പര്‍ താരമായ രവി കിഷനുമായി പ്രണയത്തിലാകുന്നത്.

നഗ്മയുമായി പ്രണയത്തിലാകുമ്പോള്‍ രവി കിഷനും വിവാഹിതനായിരുന്നു. എന്നാല്‍ തനിക്ക് നഗ്മയുമായുള്ള പ്രണയത്തെക്കുറിച്ച് പരസ്യമായി തന്നെ രവി കിഷന്‍ സംസാരിച്ചിരുന്നു. നഗ്മയുമായുള്ള രവി കിഷന്റെ പ്രണയത്തിന് അദ്ദേഹത്തിന്റെ ഭാര്യയുടെ സമ്മതം ഉണ്ടായിരുന്നുവെന്നതും ശ്രദ്ധേയമായിരുന്നു.

Nagma

''എനിക്ക് നഗ്മയുമായുള്ള ബന്ധത്തെക്കുറിച്ച് എന്റെ കുടുംബത്തിന് അറിയാം. എന്റെ ഭാര്യ നഗ്മയെ എന്റെ ജീവിതത്തിന്റെ ഭാഗമായി അംഗീകരിച്ചു കഴിഞ്ഞു. ഞാന്‍ അവളെക്കുറിച്ച് ഭാര്യയോട് നുണ പറയാറില്ല. വിവാഹത്തിന് പുറത്ത് ഒരു പുരുഷനും സ്ത്രീയും തമ്മില്‍ ഒരു സ്‌പെഷ്യല്‍ ബന്ധമുണ്ടാകാന്‍ സാധിക്കുമെന്നത് അവള്‍ അംഗീകരിക്കുന്നു. മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടാകുന്ന ആദ്യത്തേയോ അവസാനത്തേയോ പുരുഷനല്ല ഞാന്‍'' എന്നായിരുന്നു അതേക്കുറിച്ച് രവി കിഷന്‍ അന്ന് പറഞ്ഞത്.

''എനിക്ക് ഭാര്യയേയും മക്കളേയും ഉപേക്ഷിക്കാനാകില്ലെന്നത് നഗ്മയും അംഗീകരിക്കുന്നു. ഞങ്ങള്‍ ഈ നിമിഷത്തില്‍ ജീവിക്കുകയാണ്. ഭാവിയെക്കുറിച്ച് സംസാരിക്കുക പോലുമില്ല. സത്യത്തില്‍, നഗ്മ വീട്ടിലേക്ക് വരികയും എന്റെ ഭാര്യയ്‌ക്കൊപ്പം പാചകം ചെയ്യുകയും ചെയ്യാറുണ്ട്. എന്റെ ഭാര്യയ്ക്ക് എന്നില്‍ പൂര്‍ണവിശ്വാസമാണ്. ഞാന്‍ ഒരിക്കലും അവളെ കൈ വിടില്ല. സത്യത്തില്‍ അവളാണ് നഗ്മയ്‌ക്കൊപ്പം സിനിമ ചെയ്യാന്‍ എന്നെ പ്രോത്സാഹിപ്പിക്കുന്നത്. നഗ്മയെ കുടുംബം കലക്കിയായിട്ടല്ല എന്റെ ഭാര്യ കാണുന്നത്'' എന്നും രവി കിഷന്‍ പറഞ്ഞിരുന്നു.

More from Filmibeat

Read more about: nagma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X