സംവിധായകനുമായി പ്രണയം, കരണം പുകച്ച് ഭാര്യ; ഭര്‍ത്താവിന് 10 വയസ് കുറവ്; ഊര്‍മിളയുടെ കരിയര്‍ തകര്‍ത്ത തീരുമാനം!
ഒരുകാലത്ത് വലിയ താരങ്ങളായിരുന്നവര്‍ പിന്നീട് എവിടെയെന്ന് പോലും അറിയാത്ത വിധം അപ്രതക്ഷ്യമാകുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. ബോളിവുഡ് താരങ്ങളായ മീനാക്ഷി ശേഷാദ്രി മുതല്‍ മംമ്ത കുല്‍ക്കര്‍ണി വരെ ഇങ്ങനെ കാണാതായ നായികമാര്‍ നിരവധിയാണ്. ഇക്കൂട്ടത്തില്‍ വലിയ പേരാണ് ഊര്‍മിള മണ്ഡോദ്കര്‍. ഒരുകാലത്ത് സൂപ്പര്‍ നായികയായിരുന്ന ഊര്‍മിളയെ ഇന്ന് കാണാനേയില്ല.
തന്റെ അഭിനയം കൊണ്ടും നൃത്തം കൊണ്ടുമെല്ലാം ആരാധകരെ കയ്യിലെടുത്തിരുന്നു ഊര്‍മിള. ആ സൗന്ദര്യത്തില്‍ മയങ്ങാത്തവരുണ്ടായിരുന്നില്ല. ഒരു നായികയ്ക്ക് വേണമെന്ന് കരുതന്ന എല്ലാം ഊര്‍മിളയ്ക്കുണ്ടായിരുന്നു. ഹയേ രാമാ യേ ക്യാ ഹു പോലുള്ള പാട്ടുകളിലെ ഊര്‍മിളയുടെ പ്രകടനം നമ്മള്‍ ഇന്നും മറന്നിട്ടില്ല. മാസൂം, ജുദായ്, സത്യ, രംഗീല, ഭൂത്, കോന്‍, പ്യാര്‍ തുനേ ക്യാ കിയാ തുടങ്ങിയ സിനിമകളിലെ ഊര്‍മിളയുടെ പ്രകടനം ഇന്നും ആരാധകരുടെ മനസിലുണ്ട്.

ബാലതാരമായാണ് ഊര്‍മിള സിനിമയിലെത്തുന്നത്. പിന്നീട് മാസം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇതിന് പിന്നാലെ മലയാളത്തില്‍ ചാണക്യന്‍ എന്ന ചിത്രത്തിലും നായികയായിരുന്നു. പക്ഷെ രാം ഗോപാല്‍ വര്‍മയുടെ രംഗീലയില്‍ നായികയാകുന്നതോടെയാണ് ഊര്‍മിളയുടെ കരിയര്‍ മാറി മറിയുന്നത്. ചിത്രം ബോക്‌സ് ഓഫീസ് പിടിച്ചു കുലുക്കി. ഇതോടെ തിരക്കുള്ള നായികയായി ഊര്‍മിള മാറി. സംവിധായകരും നിര്‍മ്മാതാക്കളും ഊര്‍മിളയുടെ ഡേറ്റിനായി പിന്നാലെ നടന്നു. തൊണ്ണൂറുകളില്‍ നായകന്മാരേക്കാളും പ്രതിഫലം വാങ്ങിയിരുന്ന നായികയായിരുന്നു ഊര്‍മിള.
രംഗീലയില്‍ അഭിനയിക്കുന്നതിനിടെയാണ് ഊര്‍മിള രാം ഗോപാല്‍ വര്‍മയുമായി അടുപ്പത്തിലാകുന്നത്. ഇതോടെ രാം ഗോപാല്‍ വര്‍മയുടെ സിനിമകളിലെല്ലാം ഊര്‍മിളയായി നായിക. ദോഡ്, സത്യ, കോന്‍, ജംഗിള്‍, മസ്ത്, പ്യാര്‍ തൂനേ ക്യാ കിയാ, ഭൂത്, ഏക് ഹസീന ദി തുടങ്ങിയ ചിത്രങ്ങളിലെല്ലാം രാം ഗോപാല്‍ വര്‍മ ഊര്‍മിളയെ നായികയാക്കി. ഇതോടെ ഊര്‍മിളയും രാം ഗോപാല്‍ വര്‍മയും പ്രണയത്തിലാണെന്ന വാര്‍ത്തയും ചര്‍ച്ചയാകാന്‍ തുടങ്ങി.
രാം ഗോപാല്‍ വര്‍മയുടെ സിനിമകളില്‍ മാത്രമായിരുന്നു അക്കാലത്ത് ഊര്‍മിള അഭിനയിച്ചിരുന്നത്. അത് ഊര്‍മിളയുടെ കരിയറില്‍ വലിയ പിഴവായി മാറി. മറ്റ് സംവിധായകര്‍ ഊര്‍മിളയെ തേടി വരാതായി. ഇതിനിടെ താരവും സംവിധായകനും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത രാം ഗോപാല്‍ വര്‍മയുടെ ഭാര്യ രത്‌നയുടെ ചെവിയിലുമെത്തി. റിപ്പോര്‍ട്ടുകള്‍ പ്രകാരം രത്‌ന ഊര്‍മിളയുടെ കരണത്തടിക്കുകയും തന്റെ ഭര്‍ത്താവിനെ ഉപേക്ഷിച്ചു പോവാന്‍ പറയുകയും ചെയ്തിട്ടുണ്ട്.

വിവാദങ്ങള്‍ക്കിടെ രാം ഗോപാല്‍ വര്‍മയും രത്‌നയും പിരിഞ്ഞു. ഊര്‍മിളയുമായും അദ്ദേഹം അകന്നു. ഇരുവരും ഒരുമിച്ച് സിനിമ ചെയ്യുന്നതും അവസാനിച്ചു. പതിയെ ഊര്‍മിള സിനിമ തന്നെ ഉപേക്ഷിക്കുകയായിരുന്നു. ഇടയ്ക്ക് അതിഥി വേഷങ്ങളിലെത്തിയെങ്കിലും പൂര്‍ണമായൊരു തിരിച്ചുവരവ് ഉണ്ടായില്ല.
2014 ലാണ് ഊര്‍മിള നടനും മോഡലുമായ മൊഹ്‌സിന്‍ അക്തറിനെ കണ്ടുമുട്ടുന്നത്. വൈകാതെ ആ സൗഹൃദം പ്രണയമായി മാറി. 2016 ല്‍ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. ഊര്‍മിളയേക്കാള്‍ പത്ത് വയസ് കുറവായിരുന്നു മൊഹ്‌സിന്. ഹിന്ദു ആചാര പ്രകാരവും ഇസ്ലാം ആചാര പ്രകാരവുമായി രണ്ട് വിവാഹങ്ങളുണ്ടായിരുന്നു. എന്നാല്‍ 2024 ല്‍ മൊഹ്‌സിനുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കാന്‍ ഊര്‍മിള തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. പക്ഷെ വിവാഹ മോചനത്തിന് മൊഹ്‌സിന്‍ തയ്യാറല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.


Click it and Unblock the Notifications











