എന്നെ വെടിവെച്ചോളൂ, പക്ഷെ നിന്റെ പണി ചെയ്യില്ല! അധോലോക നേതാവിന് മുന്നില്‍ മുട്ട് മടക്കാത്ത ഷാരൂഖ്

പഠാന് ശേഷം ജവാനും വന്‍ വിജയമായി മാറിയതോടെ തിരിച്ചുവരവില്‍ കൂടുതല്‍ കരുത്തനായി മാറിയിരിക്കുകയാണ് ഷാരൂഖ് ഖാന്‍. തുടര്‍ പരാജയങ്ങളും നീണ്ടൊരു ഇടവേളയുമൊക്കെ കണ്ട് ഷാരൂഖ് ഖാന്റെ കരിയര്‍ തീര്‍ന്നെന്ന് കരുതിയവര്‍ക്ക് തെറ്റി. പഠാനിലൂടെ വന്‍ തിരിച്ചുവരവ് നടത്തിയ ഷാരൂഖ് ഖാന്‍ ജവാനിലൂടെ ആ റെക്കോര്‍ഡുകളെല്ലാം തിരുത്തുകയാണ്. രണ്ട് ദിവസത്തിനകം 200 കോടി ക്ലബിലെത്തിയിരിക്കുകയാണ് ജവാന്‍.

ഇതിനിടെ ഷാരൂഖ് ഖാനെക്കുറിച്ചുള്ള സംവിധായകന്‍ സഞ്ജയ് ഗുപ്തയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. കാണ്‍ടെ, കാബില്‍, ഷൂട്ടൗട്ട് അറ്റ് ലോക്കന്‍ഡ് വാല, ജസ്ബാ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് സഞ്ജയ് ഗുപ്ത. തന്റെ കരിയറില്‍ ഷാരൂഖ് ഖാന്‍ മറി കടന്ന വെല്ലുവിളികളെക്കുറിച്ചാണ് സഞ്ജയ് ഗുപ്ത സംസാരിക്കുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹം ജവാന്‍ കണ്ടിരുന്നു.

Shahrukh Khan

ട്വിറ്ററിലൂടെയായിരുന്നു സഞ്ജയ് ഗുപ്തയുടെ പ്രതികരണം. അധോലോക നേതാക്കളില്‍ നിന്നും ഷാരൂഖ് ഖാന്‍ ഭീഷണികള്‍ നേരിട്ടതിനെക്കുറിച്ചാണ് ഗുപ്ത സംസാരിക്കുന്നത്. ''തൊണ്ണൂറുകളില്‍, അധോലോകം സിനിമാ ലോകത്തെ നിയന്ത്രിക്കുന്ന കാലം. പക്ഷെ അന്ന് അവര്‍ക്ക് വഴങ്ങാതിരുന്ന ഏക താരം ഷാരൂഖ് ഖാന്‍ ആയിരുന്നു. വെടി വെക്കണം എന്നാണെങ്കില്‍ വെക്കാം. പക്ഷെ നിങ്ങള്‍ക്ക് വേണ്ടി പണിയെടുക്കില്ല. ഞാന്‍ പഠാന്‍ ആണ് എന്നദ്ദേഹം പറഞ്ഞു. ഇന്നും അങ്ങനെ തന്നെയാണ്'' എന്നായിരുന്നു ഗുപ്തയുടെ ട്വീറ്റ്.

ഷാരൂഖ് ഖാനും അധോലോകവും തമ്മിലുള്ള പ്രശ്‌നങ്ങളെക്കുറിച്ച് അനുപമ ചോപ്ര ഷാരൂഖ് ഖാനെക്കുറിച്ച് എഴുതിയ പുസ്തകത്തില്‍ പറയുന്നുണ്ട്. അധോലോക നേതാക്കന്മാരായ അബു സലീം, ഛോട്ടാ രാജന്‍, ഛോട്ടാ ഷക്കീല്‍ എന്നിവരില്‍ നിന്നെല്ലാം ഷാരൂഖ് ഖാന് ഭീഷണികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് അനുപമ പറയുന്നത്. മഹേഷ് ഭട്ട് സംവിധാനം ചെയ്ത ഡ്യൂപ്ലിക്കേറ്റ് എന്ന സിനിമയുടെ ചിത്രീകരണ സമയത്തായിരുന്നു സംഭവം.

ഷാരൂഖ് ഖാന്റെ ജീവന് ഭീഷണിയുള്ളതായി പോലീസ് മഹേഷ് ഭട്ടിനെ അറിയിക്കുകയായിരുന്നു. പിന്നാലെ ഷാരൂഖ് ഖാന് പേഴ്‌സണല്‍ ബോഡി ഗാര്‍ഡിനെയും നിയോഗിച്ചു. ഒരിക്കല്‍ ഷാരൂഖ് ഖാനെ തേടി അബു സലീമിന്റെ കോളെത്തി. തനിക്ക് വേണ്ടപ്പെട്ട നിര്‍മ്മാതാവിന്റെ സിനിമയോട് നോ പറഞ്ഞതിന് അബു സലീം ഷാരൂഖ് ഖാനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമൊക്കെ ചെയ്തു. എന്നാല്‍ ഷാരൂഖ് ഖാന്‍ നിയന്ത്രണം വിടാതെ സംസാരിച്ചു. നിങ്ങളോട് ആരെ ഷൂട്ട് ചെയ്യണം എന്ന് ഞാന്‍ പറയുന്നില്ല, അതുപോലെ എന്നോട് ഏത് സിനിമയില്‍ അഭിനയിക്കണമെന്ന് നിങ്ങളും പറയേണ്ടതില്ല എന്നതായിരുന്നു ഷാരൂഖ് ഖാന്റെ മറുപടി.

Shahrukh Khan

അതേസമയം ഷാരൂഖ് ഖാന്റെ മാന്യമായ മറുപടികളില്‍ ഛോട്ടാ രാജനും സംഘവും താരത്തോട് പിന്നീട് ബഹുമാനത്തോടെയാണ് പെരുമാറിയതെന്നും ചോപ്ര പറയുന്നുണ്ട്. എന്നാല്‍ ഛോട്ടാ ഷക്കീല്‍ ദില്‍ സേയിലെ പാട്ടിലെ വരിയെ ചൊല്ലി ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തുകയുണ്ടായി.ഈ സമയത്തും ഷാരൂഖ് ഖാന്‍ മാന്യമായാണ് സംസാരിച്ചത്. തന്നെ ആരും കൊല്ലില്ലെന്നൊരു ആത്മവിശ്വാസം തനിക്കുണ്ടായിരുന്നുവെന്നാണ് ഷാരൂഖ് ഖാന്‍ പറയുന്നത്.

ഷാരൂഖ് ഖാന്‍ ഒരിക്കലും മാന്യത വിട്ടില്ല എന്നതും ഷാരൂഖ് ഖാന് അന്നുണ്ടായിരുന്ന പ്രശസ്തിയുമാണ് അധോലോകത്തെ ഷാരൂഖ് ഖാനെ ഉപദ്രവിക്കുന്നതില്‍ നിന്നും തടഞ്ഞതെന്നണ് അനുപമ ചോപ്ര നിരീക്ഷിക്കുന്നത്. തന്റെ അമ്മയും ഭാര്യയും ഷാരൂഖ് ഖാന്റെ കടുത്ത ആരാധകരാണെന്ന് അബു സലീം തന്നെ വെളിപ്പെടുത്തുന്നുണ്ട്. ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്താന്‍ അബു സലീം വിളിച്ച ഫോണ്‍ കോള്‍ പിന്നീട് പുറത്തായിരുന്നു.

Read more about: shahrukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X