For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യ ബന്ധം പിരിയാന്‍ ഒരുങ്ങി; ഗോസിപ്പ് എഴുതിയ മാധ്യമപ്രവര്‍ത്തകന്റെ വീട്ടില്‍ വാളുമായി ഷാരൂഖ്

  |

  ബോളിവുഡിലെ പവര്‍ കപ്പിളാണ് ഷാരൂഖ് ഖാനും ഗൗരി ഖാനും. സിനിമയിലെത്തും മുമ്പ് തന്നെ ഷാരൂഖ് ഗൗരിയുടെ ഭര്‍ത്താവായി മാറിയിരുന്നു. പ്രണയ വിവാഹമായിരുന്നു ഷാരൂഖിന്റേയും ഗൗരിയുടേയും. ഷാരൂഖ് ഇസ്ലാം മത വിശ്വാസിയും ഗൗരി പഞ്ചാബിയുമാണ്. തങ്ങളുടെ വീട്ടില്‍ എല്ലാ മതഗ്രന്ഥങ്ങളുമുണ്ടെന്നും മതം ഒരിക്കലും തങ്ങള്‍ക്കിടയിലൊരു പ്രശ്‌നമായിരുന്നില്ലെന്നും ഷാരൂഖും ഗൗരിയും പലപ്പോഴും പറഞ്ഞിട്ടുണ്ട്. 1988 ല്‍ ഡല്‍ഹിയില്‍ വച്ച് ഒരു പാര്‍ട്ടിയില്‍ വച്ചായിരുന്നു ഷാരൂഖ് ഗൗരിയെ ആദ്യമായി കാണുന്നത്.

  ഓറഞ്ച് പോലെ സ്വീറ്റ്; ഓറഞ്ച് അണിഞ്ഞ് കല്യാണി പ്രിയദര്‍ശന്‍

  പിന്നാലെ ഗൗരിയെ കാണാനായി ഷാരൂഖ് മുംബൈയിലെത്തുകയായിരുന്നു. ഗൗരിയെക്കുറിച്ച് യാതൊന്നും അറിയാതെയായിരുന്നു താന്‍ മുംബൈയിലെത്തിയതെന്നും കടല്‍ക്കരയിലൂടെ ഗൗരിയെ അന്വേഷിച്ച് നടക്കുകയും ഒടുവില്‍ പോകാന്‍ നേരം ഗൗരിയെ കണ്ടുമുട്ടുകയായിരുന്നുവെന്നും ഷാരൂഖ് തന്നെ പറഞ്ഞിട്ടുണ്ട്. പിന്നീട് ഇരുവരും പ്രണയിക്കുകയും 1991 ഒക്ടോബര്‍ 25 ന് വിവാഹിതരാവുകയുമായിരുന്നു. ഇന്നും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്ത് ഗൗരിയാണെന്ന് ഷാരൂഖ് പറയുന്നു. സ്‌ക്രീനിലെ കിങ് ഓഫ് റൊമാന്‍സിനെ വെല്ലുന്ന കിങ് ഓഫ് റൊമാന്‍സാണ് ഷാരൂഖ് ഓഫ് സ്‌ക്രീനിലെന്നാണ് ആരാധകര്‍ പറയുന്നത്.

  ബോളിവുഡ് താരങ്ങളെക്കുറിച്ച് ഗോസിപ്പുകള്‍ പ്രചരിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ തന്നെക്കുറിച്ചുള്ള ഗോസിപ്പുകളോട് യാതൊരു മയവുമില്ലാതെ പെരുമാറുന്ന വ്യക്തിയാണ് ഷാരൂഖ്. ഒരിക്കല്‍ തന്നേയും മറ്റൊരു നായികയേയും ചേര്‍ത്ത് ഗോസിപ്പ് എഴുതിയ മാധ്യമ പ്രവര്‍ത്തകന്റെ വീട്ടിലേക്ക് ചെന്ന് ഭീഷണിപ്പെടുത്തിയതിനെക്കുറിച്ച് ഷാരൂഖ് തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. 2012 ലായിരുന്നു ഷാരൂഖ് ഖാന്റെ തുറന്നു പറച്ചില്‍. സംഭവം നടക്കുന്നത് 1993ലായിരുന്നു. കഭി ഹാ കഭി നാ എന്ന ചിത്രത്തില്‍ അഭിനയിക്കുകയായിരുന്നു ഷാരൂഖ്. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷം മാത്രമേ ആയിരുന്നുള്ളൂ അന്ന്.

  ഭര്‍ത്താവിനെക്കുറിച്ചുള്ള ഗോസിപ്പുകള്‍ ഗൗരിയെ അസ്വസ്ഥയാക്കിയിരുന്നു. ഒരു സിനിമ താരത്തെ വിവാഹം കഴിച്ചത് തെറ്റായോ എന്നു പോലും ഗൗരി ചിന്തിച്ചു. ഇതോടെയാണ് ഷാരൂഖ് ഗോസിപ്പ് എഴുതിയ മാധ്യമപ്രവര്‍ത്തകന്റെ വീട്ടിലെത്തുന്നത്. വിവാഹ സമയത്ത് ഗൗരിയുടെ അച്ഛന്‍ നല്‍കിയ വാളുമായിട്ടായിരുന്നു ഷാരൂഖ് എത്തിയത്. ''ഞാന്‍ വളരെ മോശമായാണ് പെരുമാറിയത്. എന്നെ ജയിലിലടച്ചു. എന്റെ അമ്മായിച്ഛന്‍ എന്നിക്കൊരു വാള്‍ തന്നിരുന്നു. പഞ്ചാബി വിവാഹങ്ങളില്‍ അങ്ങനെയാണ്. ആ വാളും കൊണ്ടാണ് മാധ്യമ പ്രവര്‍ത്തകന്റെ വീട്ടിലേക്ക് പോയത്. പട്ടാളക്കാരനായ എന്റെ അമ്മായിച്ഛന്‍ പറഞ്ഞത് മോനെ എന്റെ മകളെ സംരക്ഷിക്കണം എന്നായിരുന്നു. അദ്ദേഹത്തിന്റെ മകളോട് ആരും ഒന്നും പറയുന്നില്ലെങ്കിലും ഇത് നല്ലൊരു ആയുധമാണ്, ഇന്ത്യ ആര്‍മി തന്നെ സാംഗ്ഷന്‍ ചെയ്തത് എന്ന് ഞാന്‍ ചിന്തിച്ചു'' ഷാരൂഖ് പറയുന്നു.

  ആ വാളുപയോഗിച്ച് ഷാരൂഖ് മാധ്യമ പ്രവര്‍ത്തകന്റെ കാലില്‍ പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. പിന്നാലെ താരം സിനിമയുടെ ലൊക്കേഷനിലേക്ക് മടങ്ങുകയായിരുന്നു. എന്നാല്‍ അടുത്ത ദിവസം താരത്തെ അറസ്റ്റ് ചെയ്യാനായി പോലീസ് എത്തി. സ്‌റ്റേഷനില്‍ വച്ച് ഷാരൂഖ് ഖാന് ഒരു ഫോണ്‍ കോള്‍ മാത്രം ചെയ്യാന്‍ അനുവാദം നല്‍കിയപ്പോള്‍ ഷാരൂഖ് വിളിച്ചത് അതേ മാധ്യമപ്രവര്‍ത്തകനെയായിരുന്നു. ഇപ്പോള്‍ ഞാന്‍ ജയിലിലും കയറി. ഇനി ഇറങ്ങി നിന്നെ ഞാന്‍ തീര്‍ത്തുകളയുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു ഷാരൂഖ് ചെയ്തത്. പിന്നീട് നാനാ പടേക്കര്‍ ആണ് ഷാരൂഖ് ഖാനെ ജാമ്യത്തിലിറക്കുന്നത്.

  Also Read: ചെറിയ കുട്ടികൾക്കൊപ്പം ചിത്രം എടുക്കരുത്, 'ചക്കപ്പഴം' സീരിയൽ താരത്തിനോട് പ്രേക്ഷകൻ, ധൈര്യമുണ്ടോ എന്ന് നടി

  Sharukh khan's daughters Suhana requested him to behave properly | FIlmiBeat Malayalam

  അതേസമയം സീറോയാണ് ഷാരൂഖ് ഖാന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. എന്നാല്‍ ചിത്രം തീയേറ്ററില്‍ പരാജയപ്പെട്ടു. ഇതോടെ താരം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ്. ഇപ്പോള്‍ താരം തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പഠാനിലൂടെയാണ് ഷാരൂഖ് ഖാന്റെ തിരിച്ചുവരവ്. ചിത്രത്തില്‍ ദീപിക പദുക്കോണും ജോണ്‍ എബ്രഹാമും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആറ്റ്‌ലിയുടെ ചിത്രമാണ് അണിയറയിലുള്ള മറ്റൊരു ചിത്രം. നയന്‍താരയാണ് ചിത്രത്തിലെ നായിക. നയന്‍സിന്റെ ബോളിവുഡിന്റെ അരങ്ങേറ്റ സിനിമയാണിത്. രാജ്കുമാര്‍ ഹിറാനി സോഷ്യല്‍ സറ്റയര്‍ ചിത്രവും തയ്യാറെടുക്കുകയാണ്. താപ്‌സി പന്നുവാണ് ചിത്രത്തിലെ നായിക.

  Read more about: shahrukh khan
  English summary
  How Shahrukh Khan Threatened A Journalist Because Of Wife Gauri Khan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X