മരണത്തിന് വിട്ടുകൊടുക്കണമെന്ന് ഡോക്ടര്‍മാര്‍; നാല് മാസം കോമയില്‍; നര്‍ഗിസിനെ കയ്യൊഴിയാതെ സുനില്‍ ദത്ത്
ബോളിവുഡിലെ എവര്‍ഗ്രീന്‍ ജോഡികളിലൊന്നാണ് സുനില്‍ ദത്തും നര്‍ഗിസും. മദര്‍ ഇന്ത്യ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നര്‍ഗിസും സുനിലും പ്രണയത്തിലാകുന്നത്. 1958 ല്‍ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു നര്‍ഗിസും സുനിലും. എന്നാല്‍ വിധി ക്യാന്‍സറിന്റെ രൂപത്തിലെത്തി അവരെ പിരിച്ചു. 1981 മെയ് മൂന്നിനാണ് ക്യാന്‍സര്‍ നര്‍ഗിസിന്റെ ജീവനെടുക്കുന്നത്.
രാജ്യസഭ എംപിയായി നിറഞ്ഞു നില്‍ക്കുന്ന സമയത്താണ് നര്‍ഗിസിന് ക്യാന്‍സര്‍ ആണെന്ന് കണ്ടെത്തുന്നത്. തുടക്കത്തില്‍ മഞ്ഞപ്പിത്തമാണെന്നായിരുന്നു കരുതിയത്. എന്നാല്‍ ടെസ്റ്റുകളില്‍ നര്‍ഗിസിന് പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ആണെന്ന് കണ്ടെത്തി. തന്റെ പ്രിയതമയെ ചികിത്സ്‌ക്കായി സുനില്‍ ദത്ത് അമേരിക്കയിലേക്ക് കൊണ്ടു പോയി. എന്നാല്‍ നര്‍ഗിസിന്റെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളായി. പിന്നാലെ നര്‍ഗിസ് കോമയിലേക്ക് വീഴുകയും ചെയ്തു.

ഡോക്ടര്‍മാര്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. അതോടെ നര്‍ഗിസിന്റെ ജീവന്‍നിലനിര്‍ത്തിയിരുന്ന സപ്പോര്‍ട്ട് സിസ്റ്റം പിന്‍വലിക്കാന്‍ അവര്‍ തീരുമാനിച്ചു. എന്നാല്‍ തന്റെ ഭാര്യയെ മരണത്തിന് അങ്ങനെ വിട്ടു കൊടുക്കാന്‍ സുനില്‍ ദത്ത് തയ്യാറായില്ല. നാല് മാസത്തോളം നര്‍ഗിസ് കോമയില്‍ കഴിഞ്ഞു. നാല് മാസത്തിന് ശേഷം നര്‍ഗിസ് കണ്ണ് തുറന്നു. തന്റെ ഭാര്യയ്ക്കായുള്ള സുനിലിന്റെ കാത്തിരിപ്പ് വെറുതെയായില്ല. പിന്നാലെ അവരെ നാട്ടിലേക്ക് തിരികെ കൊണ്ടു വരികയും ചെയ്തു.
എന്നാല്‍ പ്രതീക്ഷയുടെ ആ വെളിച്ചം അധികനാള്‍ ഉണ്ടായിരുന്നില്ല. നാട്ടിലെത്തിയതിന് പിന്നാലെ നര്‍ഗിസിന്റെ ആരോഗ്യസ്ഥിതി വീണ്ടും മോശമായി. വീണ്ടും താരം കോമയിലേക്ക് പോയി. 1981 മെയ് മൂന്നിന് നര്‍ഗിസ് മരണത്തിന് കീഴടങ്ങി. സിനിമാക്കഥ പോലെ സംഭവബഹുലമായിരുന്നു നര്‍ഗിസിന്റേയും സുനിലിന്റേയും പ്രണയം.
തന്റെ മനസില്‍ നര്‍ഗിസിനെ ഏറെനാളായി കൊണ്ടു നടക്കുകയായിരുന്നു സുനില്‍. മുഖത്ത് നോക്കി ആ പ്രണയം പറയാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. നര്‍ഗിസ് അന്ന് വലിയ താരമായിരുന്നു. മദര്‍ ഇന്ത്യയുടെ സെറ്റില്‍ വച്ചൊരു തീപിടുത്തമുണ്ടപ്പോള്‍ തീയ്യിലേക്ക് എടുത്തി ചാടി സുനില്‍ നര്‍ഗിസിനെ രക്ഷിക്കുകയായിരുന്നു. തന്നെ രക്ഷിക്കുന്നതിനിടെ പരുക്കേറ്റ സുനിലിനെ പരിചരിക്കാന്‍ നര്‍ഗിസ് കൂടെ തന്നെയിരുന്നു. പതിയെ ഇരുവരും പ്രണയത്തിലായി.

മൂന്ന് മക്കളാണ് നര്‍ഗിസിനും സുനിലിനും. മകന്‍ സഞ്ജയ് ദത്ത് ബോളിവുഡിലെ സൂപ്പര്‍ താരമായി മാറി. പ്രിയ ദത്തും നമ്രത ദത്തുമാണ് ഇരുവരുടേയും പെണ്‍മക്കള്‍. ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും മാതൃകാ ദമ്പതികളായിരുന്നു നര്‍ഗിസും സുനിലും. ഇരുവരും സാമൂഹിക പ്രവര്‍ത്തനത്തിലും സജീവമായിരുന്നു. തന്റെ മാതാപിതാക്കളുടെ വേര്‍പാടിനെക്കുറിച്ച് ഒരിക്കല്‍ സഞ്ജയ് ദത്ത് മനസ് തുറന്നിരുന്നു.
''മാതാപിതാക്കളെ നഷ്ടപ്പെടുന്നത് ഏതാരു കുട്ടിയ്ക്കും സംഭവിക്കാവുന്ന ഏറ്റവും മോശം കാര്യമാണ്. പപ്പയും മമ്മയും ഉണ്ടല്ലോ എന്ന് പറഞ്ഞ് നമ്മള്‍ അവരെയങ്ങ് മറന്നു കളയും. പക്ഷെ നമ്മങ്ങളനെ ചെയ്യരുത്. അവരുടെ കൂടെ പറ്റാവുന്നത്ര സമയം ചെലവിടണം. ഓരോ ഓര്‍മ്മകളും സൂക്ഷിക്കണം. അവരെ നഷ്്ടമായ ശേഷമാണ് എനിക്കത് മനസിലായത്. അതിനാലാണ് പറയുന്നത്'' എന്നായിരുന്നു സഞ്ജയ് ദത്ത് പറഞ്ഞത്.


Click it and Unblock the Notifications