മുന്‍ഭാര്യ മറ്റൊരു പ്രണയത്തിലായതിന് പിന്നാലെ ഹൃത്വിക് റോഷനും; നടിയ്‌ക്കൊപ്പമുള്ള താരത്തിന്റെ വീഡിയോ പുറത്ത്

ബോളിവുഡിലെ സൂപ്പര്‍സ്റ്റാറും കിടിലന്‍ നര്‍ത്തകനുമായ ഹൃതിക് റോഷന്‍ എല്ലാ കാലത്തും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന നടനാണ്. ചെറുപ്പക്കാലം മുതല്‍ സുഹൃത്തായിരുന്നു സൂസന്നെ ഖാനെയാണ് നടന്‍ ആദ്യം വിവാഹം കഴിക്കുന്നത്. വര്‍ഷങ്ങളോളം നീണ്ട ദാമ്പത്യ ജീവിതം 2014 ല്‍ ഇരുവരും അവസാനിപ്പിക്കുകയും ചെയ്തു. വേര്‍പിരിഞ്ഞെങ്കിലും രണ്ട് മക്കള്‍ ഉള്ളതിനാല്‍ പലപ്പോഴും താരങ്ങള്‍ ഒരുമിക്കുന്നത് പതിവാണ്.

സൂസന്നെയുമായി വേര്‍പിരിഞ്ഞത് മുതല്‍ ഹൃത്വിക്കിന്റെ പേരില്‍ പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. അതിലൊന്ന് നടി കങ്കണ റണാവത് അടക്കമുള്ള നടിമാരുമായിട്ടുള്ള പ്രണയകഥകള്‍ ആയിരുന്നു. എന്നാല്‍ താരം ആ വാര്‍ത്തകള്‍ നിഷേധിക്കുകയും പിന്നീട് മൗനം പാലിക്കുകയും ചെയ്തു. ഇപ്പോഴിതാ വീണ്ടും പ്രണയകഥകളുടെ പേരില്‍ തന്നെ താരം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.

സബ ആസാദും ഹൃത്വിക് റോഷനും പ്രണയത്തിൽ

ഇത്തവണ നടിയും സംഗീതജ്ഞനുമായ സബ ആസാദിന്റെ പേരിനൊപ്പം ആണ് ഹൃതിക് റോഷന്റെ പേരും നിറഞ്ഞ് നില്‍ക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇരുവരും ഒരുമിച്ച് കൈകള്‍ കോര്‍ത്ത് പിടിച്ച് നടന്നു വരുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറലായിരുന്നു. മുംബൈയിലെ ഒരു റസ്റ്റോറന്റ് വന്നതായിരുന്നു താരങ്ങള്‍. രഹസ്യമായി പ്രചരിച്ചിരുന്ന ഗോസിപ്പുകള്‍ പരസ്യമാക്കാനുള്ള വഴിയാണ് താരങ്ങള്‍ കഴിഞ്ഞ ദിവസം നല്‍കിയത്. രണ്ടാളെയും ഒന്നിച്ച് കണ്ടതോടെ വീണ്ടും പ്രണയ കഥകള്‍ക്കും ഗോസിപ്പുകള്‍ക്കും വഴി ഒരുങ്ങിയിരിക്കുകയാണ്.

ഹോട്ടലിൽ നിന്നിറങ്ങി വരുന്ന താരങ്ങളുടെ വീഡിയോ

ബി ടൗണിലെ പുതിയ ലവ് ബേര്‍ഡ്‌സ് സബയും ഹൃത്വിക്കും ആണെന്നാണ് പൊതുവേയുള്ള അഭിപ്രായം. ദിവസങ്ങള്‍ക്ക് മുന്‍പ് സബയുടെ കൈയും പിടിച്ച് ഒരു റസ്റ്റോറന്റില്‍ നിന്ന് പുറത്തേക്ക് നടന്നു വരുന്നതിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. പുറത്ത് വന്നപ്പോള്‍ പെട്ടെന്ന് മാധ്യമങ്ങളെ കണ്ട താരം സബയെ കാറിന് അകത്തേക്ക് കയറ്റി. പിന്നാലെ താരവും അകത്തേക്ക് പ്രവേശിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ ഒരു ഫോട്ടോയ്ക്ക് വേണ്ടി പോസ് ചെയ്യാന്‍ പറഞ്ഞെങ്കിലും താരം അത് പാടെ അവഗണിക്കുകയായിരുന്നു. സബയെ കാറിനകത്ത് കയറ്റി സുരക്ഷിത ആക്കിയതിന് ശേഷം മാധ്യമങ്ങളെ കൈ പൊക്കി കാണിച്ചതിനു ശേഷമാണ് താരം പോയത്.

നടനെക്കാളും 18 വയസിൻ്റെ ചെറുപ്പമാണ്

സബ ആസാദിനെക്കാളും 18 വയസ്സ് കൂടുതലുണ്ട് ഹൃതിക് റോഷന് എന്നതാണ് മറ്റൊരു കാര്യം. നിലവില്‍ ഹൃതിക് റോഷന് 48 വയസ്സ് ഉണ്ട്. സബയ്ക്ക് 30 വയസ്സാണ്. ഇരുവരുടെയും വിവാഹം ഉടനെ ഉണ്ടാവുമോ എന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മുന്‍പ് പ്രമുഖ നടിമാര്‍ അടക്കം പലരുടെയും പേരിനൊപ്പം ഹൃതിക്കിന്റെ പേരും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. അന്നൊക്കെ ഹൃത്വിക് ഒന്നുകില്‍ മൗനം പാലിക്കുകയും അല്ലെങ്കില്‍ ശക്തമായി പ്രതികരിക്കുകയുമാണ് ചെയ്യാറുള്ളത്.

ആ നടി അത്രയും ഹോട്ട് ആയിരുന്നു; സാമന്തയെ കണ്ട് എനിക്ക് മാത്രമല്ല ഭര്‍ത്താവിനും അങ്ങനെ തോന്നിയെന്ന് പ്രിയാമണി

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
മുൻഭാര്യയും മറ്റൊരു പ്രണയത്തിൽ

എന്നാല്‍ സബയുമായിട്ടുള്ള സൗഹൃദം മാസങ്ങളോളമായി ഹൃതിക് മനസ്സില്‍ കൊണ്ടു നടന്ന റിലേഷന്‍ഷിപ്പ് ആണെന്നാണ് പാപ്പരാസികള്‍ പറയുന്നത്. അതേ സമയം ഹൃത്വിക്കിന്റെ മുന്‍ഭാര്യയും മറ്റൊരു പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ വന്നിരുന്നു. ഒരു യുവതാരവുമായിട്ടാണ് സുസന്നൈയുടെ അടുപ്പം. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഇതിനിടയിലാണ് ഹൃതിക് റോഷന്റെയും സബ ആസാദിന്റെയും വിവരങ്ങളും സജീവമാകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X