ഹൃത്വിക്കും നായികയും തമ്മില്‍ അടുപ്പം; നടനുമായി ഭാര്യയുടെ അവിഹിതം; ഒടുവില്‍ രണ്ട് വഴിക്ക്; 400 കോടി ജീവനാംശം

ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഹൃത്വിക് റോഷന്‍. സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുമാണ് ഹൃത്വിക് സിനിമയിലെത്തുന്നത്. ആദ്യ സിനിമ തന്നെ വന്‍ വിജയമായി മാറിയതോടെ ഹൃത്വിക്കിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു ഹൃത്വിക് റോഷനും സൂസെയ്ന്‍ ഖാനും. ഇരുവരുമര്‍ക്കിടയിലെ പ്രണയവും പരസ്പര ബഹുമാനവുമൊക്കെ ആരാധകര്‍ക്ക് മാതൃകയായിരുന്നു.

അതുകൊണ്ട് തന്നെയാണ് 2013 ല്‍ ഹൃത്വിക്കും സൂസെയ്‌നും പിരിയുകയാണെന്ന വാര്‍ത്ത ആരാധകരെ ഞെട്ടിച്ചത്. തങ്ങളുടെ പ്രിയപ്പെട്ട താരദമ്പതിമാര്‍ എന്തുകൊണ്ട് പിരിഞ്ഞുവെന്ന് ആരാധകര്‍ അമ്പരന്നു. എന്നാല്‍ തങ്ങള്‍ പിരിയാനുള്ള കാരണം ഹൃത്വിക്കും സൂസെയ്‌നും വെളിപ്പെടുത്തിയിരുന്നില്ല. അതേസമയം ചില റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത് നടി ബാര്‍ബറ മോറിയുമായുള്ള ഹൃത്വിക്കിന്റെ അടുപ്പമാണ് ആ വിവാഹ മോചനത്തിലേക്ക് നയിച്ചത് എന്നാണ്.

Hrithik Roshan

2010 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കൈറ്റ്‌സ്. ഈ ചിത്രത്തില്‍ ഹൃത്വിക്കിന്റെ നായികയായി അഭിനയിച്ചത് സ്പാനിഷ് നടിയായ ബാര്‍ബറ മോറി ആയിരുന്നു. ഇരുവരുടേയും ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രി വലിയ ചര്‍ച്ചയായി മാറിയിരുന്നു. അധികം വൈകാതെ ഇരുവരും അടുപ്പത്തിലാണെന്ന വാര്‍ത്തകളും പുറത്തു വന്നു. ഹൃത്വിക്കും ബാര്‍ബറയും തമ്മില്‍ അടുക്കുന്നത് സൂസെയ്‌ന് സഹിക്കാന്‍ സാധിക്കുന്നതായിരുന്നില്ല. ഇതോടെയാണ് സൂസെയ്ന്‍ ഹൃത്വിക്കുമായി പിരിയാന്‍ തീരുമാനിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

അതേസമയം മറ്റ് ചില റിപ്പോര്‍ട്ടുകള്‍ പറഞ്ഞത് നടന്‍ അര്‍ജുന്‍ കപൂറും സൂസെയ്‌നും തമ്മില്‍ അടുപ്പത്തിലായെന്നും ഇതും ഹൃത്വിക്കുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ കാരണമായെന്നാണ്. തങ്ങളുടെ 13-ാം വിവാഹ വാര്‍ഷികത്തിന് ഒരാഴ്ച മുമ്പാണ് ഹൃത്വിക്കും സൂസെയ്‌നും പിരിയുന്നത്. ''ഞങ്ങളുടെ 17 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചു കൊണ്ട്, സൂസെയ്ന്‍ ഞാനുമായി പിരിയാന്‍ തീരുമാനിച്ചു. കുടുംബത്തിന് ഇത് പ്രയാസകരമായ സമയമാണ്'' എന്നാണ് സൂസെയ്ന്‍ പറഞ്ഞത്.

2014 നവംബറോടെയാണ് ഇരുവരും തമ്മിലുള്ള വിവാഹമോചനം ഔദ്യോഗികമാകുന്നത്. വിവാഹ മോചനത്തിന് മുമ്പ് തന്നെ സൂസെയ്ന്‍ ഹൃത്വിക്കിന്റെ വീട്ടില്‍ നിന്നും രണ്ട് മക്കളേയും കൂട്ടി ഇറങ്ങിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബോളിവുഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ജീവനാംശം കണ്ട വിവാഹമോചനമാണിതെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹൃത്വിക്കില്‍ നിന്നും സൂസെയ്ന്‍ ആവശ്യപ്പെട്ടത് 400 കോടി രൂപയാണ്. ഒടുവില്‍ 380 കോടിയ്ക്കാണ് സെറ്റില്‍ ആയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Hrithik Roshan

എന്നാല്‍ പിന്നീട് ആ വാര്‍ത്തകളെ ഹൃത്വിക് റോഷന്‍ നിഷേധിച്ചു. വിവാഹ മോചിതരായെങ്കിലും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ് ഹൃത്വിക് റോഷനും സൂസെയ്ന്‍ ഖാനും. ഇരുവരും തങ്ങളുടെ മക്കളുടെ ഉത്തരവാദിത്തം പങ്കിടുകയാണ്. കൊവിഡ് കാലത്ത് ഹൃത്വിക്കിനും മക്കള്‍ക്കുമൊപ്പമായിരുന്നു സൂസെയ്ന്‍ താമസിച്ചിരുന്നത്. ഇരുവരും ജീവിതത്തില്‍ പുതിയ പങ്കാളികളെ കണ്ടെത്തുകയും ചെയ്തു. അതേസമയം ഹൃത്വിക്കിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുണ്ട് സൂസെയ്‌ന് ഇപ്പോഴും.

നടി സബ ആസാദ് ആണ് ഹൃത്വിക്കിന്റെ കാമുകി. ഇരുവരും അധികം വൈകാതെ വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകളുണ്ട്. നടന്‍ അര്‍സലന്‍ ഗോണിയാണ് സൂസെയ്‌ന്റെ കാമുകന്‍. നാല് പേരും ഒരുമിച്ച് പാര്‍ട്ടികളില്‍ പങ്കെടുക്കുകയും മറ്റുമൊക്കെ ചെയ്യാറുണ്ട്. സോഷ്യല്‍ മീഡിയയിലും ഇവര്‍ക്കിടയിലെ സൗഹൃദം കാണാന്‍ സാധിക്കാറുണ്ട്.

More from Filmibeat

Read more about: hrithik roshan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X