സെല്‍ഫി എടുക്കാന്‍ വന്ന ഡെലിവറി ബോയിയെ തള്ളി മാറ്റി! ഹൃത്വിക് റോഷന്‍ അഹങ്കാരിയെന്ന് സോഷ്യല്‍ മീഡിയ
ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഹൃത്വിക് റോഷന്‍. സിനിമാ കുടുംബത്തില്‍ നിന്നുമാണ് ഹൃത്വിക് റോഷന്‍ സിനിമയിലെത്തുന്നത്. പിന്നാലെ ബോൡവുഡിലെ തിരക്കേറിയ നടന്മാരില്‍ ഒരാളായി വളരുകയായിരുന്നു ഹൃത്വിക് റോഷന്‍. തന്റെ ലുക്കും ഡാന്‍സുമൊക്കെ കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ ഹൃത്വിക് റോഷന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് നാളായി ഹൃത്വിക് റോഷന്റെ പ്രണയവും വാര്‍ത്തകളില്‍ നിറയുന്നുണ്ട്.
സുസെയ്ന്‍ ഖാന്‍ ആണ് ഹൃത്വിക്കിന്റെ ആദ്യ ഭാര്യ. ഇരുവരും വിവാഹ മോചിതരായെങ്കിലും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. കഴിഞ്ഞ ദിവസം ഹൃത്വിക് സൂസെയ്‌നും കാമുകന്‍ അര്‍സ്ലന്‍ ഗോണിയ്ക്കുമൊപ്പം ഡിന്നറിന് പോയിരുന്നു. സൂസെയ്‌ന്റെ സഹോദരന്‍ സയേദ് ഖാനും ഭാര്യയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

ഇതിനിടെയാണ് തനിക്കൊപ്പം നിന്നൊരു സെല്‍ഫി എടുക്കാനായി വന്ന യുവാവിനെ ഹൃത്വിക്കിന്റെ ബോഡി ഗാര്‍ഡ് തള്ളി മാറ്റിയത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. നിരവധി പേരാണ് സംഭവത്തില്‍ ഹൃത്വിക്കിനെ വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.
ഭക്ഷണം കഴിച്ച ശേഷം റസ്റ്റോറന്റില്‍ നിന്നും പുറത്തേക്ക് ഇറങ്ങുകയായിരുന്നു ഹൃത്വിക്. തനിക്കൊപ്പമുള്ളവര്‍ വരുന്നതും കാത്ത് ഹൃത്വിക് പുറത്ത് നില്‍ക്കുന്നതിനിടെ പലരും താരത്തിന്റെ ചിത്രങ്ങളെടുക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഒരു ഡെലിവറി ബോയ് ഹൃത്വിക്കിനൊപ്പം സെല്‍ഫിയെടുക്കാന്‍ നോക്കുകയായിരുന്നു. ഹൃത്വിക് സെല്‍ഫിയ്ക്കായി നിന്നു കൊടുക്കുന്നുണ്ടെങ്കിലും പിന്നില്‍ നിന്നും താരത്തിന്റെ ബോഡി ഗാര്‍ഡ് വരികയും ഡെലിവറി ബോയിയെ തള്ളി മാറ്റുകയായിരുന്നു.
ഈ വീഡിയോയാണ് വൈറലായി മാറുന്നത്. തന്റെ ആരാധകനെ തന്റെ ബോഡി ഗാര്‍ഡ് തള്ളി മാറ്റിയപ്പോള്‍ ഒന്നും പ്രതികരിക്കാതെ വണ്ടിയിലേക്ക് പോവുകയായിരുന്നു ഹൃത്വിക് ചെയ്തത്. ഇതാണ് സോഷ്യല്‍ മീഡിയയെ ചൊടിപ്പിച്ചിരിക്കുന്നത്. സിനിമയുടെ റിലീസുള്ളപ്പോള്‍ ഇയാള്‍ ഇതുപോലെ പെരുമാറുമോ? എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. താരത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തുമ്പോള്‍ താരത്തെ അനുകൂലിച്ചും ചിലരെത്തുന്നുണ്ട്. താല്‍പര്യമില്ലെന്നത് ആരാധകരും മനസിലാക്കണമെന്നാണ് പിന്തുണയ്ക്കുന്നവര്‍ പറയുന്നത്.

അതേസമയം ഇതാദ്യമായിട്ടല്ല ഹൃത്വിക് റോഷന്‍ ഇത്തരത്തിലൊരു വിവാദത്തില്‍ പെടുന്നത്. കഴിഞ്ഞ വര്‍ഷം ഹൃത്വിക് കാമുകി സബ ആസാദിനൊപ്പം ഡിന്നറിന് വന്നപ്പോഴും സമാനമായ സംഭവമുണ്ടായിരുന്നു. അന്ന് സെല്‍ഫി ചോദിച്ച ആരാധകനെ അവഗണിച്ചു കൊണ്ട് കാറില്‍ കയറി പോവുകയായിരുന്നു ഹൃത്വിക് റോഷന്‍. കാമുകിയ്ക്ക് വഴിയൊരുക്കുന്നതിനിടെ ഹൃത്വിക് ആരാധകനെ പിടിച്ചു തള്ളിയതായും ആരോപണമുണ്ടായിരുന്നു.
വിക്രം വേദയാണ് ഹൃത്വിക് റോഷന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. തമിഴ് ചിത്രം വിക്രം വേദയുടെ റീമേക്കില്‍ വിജയ് സേതുപതി ചെയ്ത വേഷമാണ് ഹൃത്വിക് അവതരിപ്പിച്ചത്. സെയ്ഫ് അലി ഖാന്‍ ആയിരുന്നു മാധവന്റെ വേഷത്തിലെത്തിയത്. പക്ഷെ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാനായിരുന്നില്ല. ഫൈറ്റര്‍ ആണ് ഹൃത്വിക്കിന്റെ പുതിയ സിനിമ. ദീപിക പദുക്കോണ്‍ നായികയായ സിനിമയുടെ സംവിധാനം സിദ്ധാര്‍ത്ഥ് ആനന്ദ് ആണ്. വാറിന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രമാണിത്.


Click it and Unblock the Notifications