നിനക്കെന്താ ഭ്രാന്താണോ? ഹൃത്വിക്കിനെ നാണം കെടുത്തും! കമന്റുകള്‍ക്ക് മാസ് മറുപടി നല്‍കി സബ

ബോളിവുഡിലെ പുതിയ താരജോഡിയാണ് ഹൃത്വിക് റോഷനും സബ ആസാദും. ഈയ്യടുത്താണ് ഹൃത്വിക്കും സബയും തങ്ങളുടെ പ്രണയം പരസ്യപ്പെടുത്തിയത്. പിന്നാലെ പല പൊതു പരിപാടികളിലും ഇരുവരും ഒരുമിച്ച് എത്തിയിരുന്നു. ഹൃത്വിക്കിന്റെ കുടുംബത്തിനൊപ്പവും സബയെ സ്ഥിരമായി കാണാറുണ്ട്. ഒരിടയ്ക്ക് ഇരുവരും വിവാഹിതരാകുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നടിയും ഗായികയുമൊക്കെയായ സബയുടെ പരിപാടികളില്‍ ഹൃത്വിക് റോഷനും പങ്കെടുക്കാറുണ്ട്. കഴിഞ്ഞ ദിവസം ലാക്ക്‌മെ ഫാഷന്‍ വീക്കിന്റെ ഭാഗമായി സബ ആസാദ് റാംപ് വാക്ക് നടത്തിയിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. സ്ഥിരം റാംപ് വാക്കുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു സബയുടെ റാംപ് വാക്ക്.

Hrithik Roshan

റാംപില്‍ വാക്ക് ചെയ്യുന്നതിനൊപ്പം ചുവടുവെക്കുകയായിരുന്നു സബ ചെയ്തത്. സബയുടെ ഈ വേറിട്ട വാക്ക് അധികം വൈകാതെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. താരത്തിന്റെ രസകരമായ ചുവടും റാംപിലെ ആറ്റിറ്റിയുഡുമെല്ലാം കയ്യടി നേടുകയും ചെയ്തു. എന്നാല്‍ ചിലര്‍ സബയെ പരിഹസിക്കാനാണ് ശ്രമിച്ചത്. റാംപ് വാക്ക് ചെയ്യുന്നത് ഇങ്ങനെയല്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അവരുടെ വിമര്‍ശനം. ഇപ്പോഴിതാ തനിക്ക് ലഭിച്ചൊരു മോശം കമന്റിന് സബ നല്‍കിയ മറുപടി കയ്യടി നേടുകയാണ്.

''നിങ്ങള്‍ക്ക് തെറാപ്പിയുടെ ആവശ്യമുണ്ട്'' എന്ന കമന്റിനാണ് സബ മറുപടി നല്‍കിയിരിക്കുന്നത്. ചിരിക്കുന്ന ഇമോജിയോടൊപ്പമുള്ള ഈ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കിട്ടു കൊണ്ടായിരുന്നു സബയുടെ പ്രതികറണം. ''അതെ സര്‍/മാഡം. ഞാനത് അംഗീകരിക്കുന്നു. ഞാനത് തേടുകയും ചെയ്യുന്നുണ്ട്. നമ്മളെ പോലെ വെറുപ്പ് ബാധിച്ചൊരു ലോകത്ത് നില്‍നില്‍ക്കാന്‍ എല്ലാവരും ചെയ്യേണ്ടതുമാണ്. നിങ്ങളും ശ്രമിച്ച് നോക്കണം. നിങ്ങളേയും അത് സഹായിക്കും. മറ്റുള്ളവരുടെ സമാധാന ജീവിതം കണ്ട് ദേഷ്യം വരാതിരിക്കാന്‍ സഹായിക്കും'' എന്നായിരുന്നു സബയുടെ മാസ് മറുപടി.

അതേസമയം മറ്റൊള്‍ ചോദിച്ചത് നിനക്ക് ഭ്രാന്താണോ എന്നായിരുന്നു. ഇതിനും സബ മറുപടി പറയുന്നുണ്ട്. ''അതെ. നിരന്തരം എനിക്ക് ലഭിക്കുന്ന വെറുപ്പിലേക്ക് ഓരോ ദിവസവും എഴുന്നേല്‍ക്കുകയും ചിരിച്ചു കൊണ്ട് ഇന്ന് നല്ലൊരു ദിവസമായിരിക്കുമെന്നും പറയുന്ന ഞാന്‍ അങ്ങനെയാകണം. എനിക്ക് ഭ്രാന്തായിരിക്കണം. കാരണം ഈ ലോകം നിങ്ങളെ പോലുള്ളവരാല്‍ നിറഞ്ഞിരിക്കുകയാണ്. തങ്ങളുടെ സ്‌ക്രീനിന്റെ സുരക്ഷിതത്വത്തിന് പിന്നിലിരുന്ന് ഈ ലോകത്തിന് വെറുപ്പ് മാത്രം നല്‍കുന്നവര്‍. നിങ്ങള്‍ ആ ലോകത്ത് അവശേഷിച്ച് പോവുക അത് മാത്രമായിരിക്കും'' എന്നായിരുന്നു സബയുടെ മറുപടി.

Hrithik Roshan

കടുത്ത ഭാഷയിലായിരുന്നു സബയുടെ വീഡിയോയെ സോഷ്യല്‍ മീഡിയ ട്രോളിയത്. സ്വയം കോമാളിയാവുകയാണ്, എന്താണ് അവള്‍ അടിച്ചിരിക്കുന്നത്, സ്വബോധമുള്ള ഒരാള്‍ക്കും ഇങ്ങനെ പെരുമാറാനാകില്ല, ഹൃത്വിക് റോഷന് ഇത് കണ്ടാല്‍ നാണക്കേട് തോന്നും എന്നൊക്കെയായിരുന്നു സോഷ്യല്‍ മീഡിയിലെ ഒരു വിഭാഗത്തിന്റെ പരിഹാസം. എന്നാല്‍ വലിയൊരു വിഭാഗം ആളുകളും സബയുടെ റാംപ് വാക്കിന് കയ്യടിച്ചവരാണ് എന്നതാണ് വസ്തുത. സിനിമകളിലും സീരീസുകളിലുമെല്ലാം അഭിനയിച്ചിട്ടുള്ള താരമാണ് സബ ആസാദ്. ഹു ഈസ് യുവര്‍ ഗൈനക് ആണ് സബയുടെ പുതിയ സീരീസ്.

Read more about: hrithik roshan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X