twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആറാം വിരല്‍ കണ്ട് ഭയന്ന് കുട്ടികള്‍ അടുത്ത് വരില്ലായിരുന്നു, ഒരുപാട് കരഞ്ഞിട്ടുണ്ട്; ഓർമ്മ പങ്കുവച്ച് ഹൃത്വിക്

    |

    ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഹൃത്വിക് റോഷന്‍. കഹോ ന പ്യാര്‍ ഹേ എന്ന ചിത്രത്തിലൂടെയായിരുന്നു ഹൃത്വിക്കിന്റെ അരങ്ങേറ്റം. പിന്നീടിങ്ങോട്ട് ഹൃത്വിക്കിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ചിത്രം വന്‍ വിജയമായി മാറിയതോടെ ഹൃത്വിക്കും സൂപ്പര്‍ താരമായി മാറുകയായിരുന്നു. തന്റെ ലുക്കിലൂടേയും അസാധ്യ ഡാന്‍സ് മികവിലൂടേയും അഭിനയത്തിലൂടേയുമെല്ലാം ഒരുപാട് ആരാധകരെ സ്വന്തമാക്കുകയായിരുന്നു ഹൃത്വിക് റോഷന്‍. ഏഷ്യയിലെ ഏറ്റവും സെക്‌സിയായ പുരുഷന്‍ എന്ന പട്ടം വരെ ഹൃത്വിക്കിനെ തേടിയെത്തിയിട്ടുണ്ട്. ഇന്ന് എല്ലാവരും തന്റെ ലുക്കിനെക്കുറിച്ച്് സംസാരിക്കുന്നുണ്ടെങ്കിലും കുട്ടിക്കാലത്ത് സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് തന്റെ ആറാം വിരലിന്റെ പേരില്‍ കുട്ടികള്‍ തന്നില്‍ നിന്നും അകലം പാലിച്ചിരുന്നുവെന്നാണ് ഹൃത്വിക് പറയുന്നത്.

    കല്യാണി പ്രിയദര്‍ശന്റെ ഗൗണ്‍ തന്നെയാണ്; പുതിയ വസ്ത്രത്തിന് പിന്നിലെ കഥ വെളിപ്പെടുത്തി എലീന പടിക്കല്‍കല്യാണി പ്രിയദര്‍ശന്റെ ഗൗണ്‍ തന്നെയാണ്; പുതിയ വസ്ത്രത്തിന് പിന്നിലെ കഥ വെളിപ്പെടുത്തി എലീന പടിക്കല്‍

    2014 ലായിരുന്നു ഹൃത്വിക് റോഷനെ തേടി ഏഷ്യയിലെ ഏറ്റവും സെക്‌സിയായ പുരുഷന്‍ എന്ന പട്ടം എത്തുന്നത്. ഇതേക്കുറിച്ച് സംസാരിക്കവെയായിരുന്നു ഹൃത്വിക് റോഷന്‍ ചെറുപ്പകാലത്തെ ഓര്‍മ്മകള്‍ പങ്കുവച്ചത്. ഇരട്ട തള്ളവിരല്‍ എന്നത് ബ്യൂട്ടിഫുള്ളി ഇംപെര്‍ഫെക്ട് ആണെന്നാണ് ഹൃത്വിക് റോഷന്‍ പറയുന്നത്. ''ഞാന്‍ ഭാഗ്യം ചെയ്തവനാണ്. സെക്‌സിയെസ്റ്റ് ആയതു കൊണ്ടല്ല. കാരണം, ദൈവം ഒരു വൃത്തികെട്ട ഭാഗം കൂടെ കൊണ്ടു നടക്കാന്‍ നല്‍കിയത് എന്നേയും മറ്റുള്ളവരേയും ഇംപെര്‍ഫെക്ഷന്‍ എത്ര മനോഹരമാണെന്ന് ഓര്‍മ്മിപ്പിക്കാനാണ്'' എന്നായിരുന്നു ഹൃത്വിക് പറഞ്ഞത്.

    തള്ളവിരല്‍

    ''എന്റെ തള്ളവിരല്‍ രണ്ട് വിരലുകള്‍ ചേര്‍ന്നതാണ്. ഇതിന്റെ പേരില്‍ സ്‌കൂളില്‍ കുട്ടികള്‍ എന്ന നിന്നും അകലം പാലിച്ചിരുന്നു. ഇന്ന് ഞാന്‍ എന്നെ പോലെയുള്ള ലക്ഷക്കണക്കിന് ആളുകള്‍ക്ക് കാണാന്‍ വേണ്ടി കൂടിയാണിത് പോസ്റ്റ് ചെയ്യുന്നത്. നമ്മള്‍ ബ്യൂട്ടിഫുള്ള ഇംപെര്‍ഫെക്ട് ആണ്. നന്ദി ദൈവമേ, ഈ മനോഹരമായ ജീവിതത്തിന്. നമ്മളുടെ ദുര്‍ബലതകളെ നമ്മളുടെ കരുത്താക്കി മാറ്റുകയാണ് വേണ്ടത്. അതില്‍ അഭിമാനിക്കുക. നിങ്ങള്‍ സുന്ദരമുള്ളവരാണ്. എന്നെ വിശ്വസിക്കൂ'' എന്നും ഹൃത്വിക് പറഞ്ഞു.

    ഇതിന്റെ പേരില്‍ കരയുമായിരുന്നു

    പിന്നീട് 2016ല്‍ ട്വിറ്ററില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമ്പോഴും ഹൃത്വിക് തന്റെ ആറാം വിരലിനെക്കുറിച്ച്് സംസാരിച്ചിരുന്നു. ഹൃത്വിക്കിന്റെ ആറാം വിരല്‍് തനിക്ക്് വളരെയധികം ഇഷ്ടമാണെന്ന് പറഞ്ഞ ആരാധികയോടായിരുന്നു ഹൃത്വിക്കിന്റെ മറുപടി. ''ഞാന്‍ നിങ്ങളുടെ വിരലിന്റെ വലിയ ആരാധികയാണ്. അതേക്കുറിച്ച് എന്താണ് നിങ്ങള്‍ക്ക് തോന്നുന്നത്?'' എന്നായിരുന്നു ചോദ്യം. ''സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഇതിന്റെ പേരില്‍ കരയുമായിരുന്നു. പക്ഷെ ഇപ്പോള്‍ നോക്കൂ'' എന്നായിരുന്നു ഇതിന് ഹൃത്വിക് നല്‍കിയ മറുപടി.

    പ്രണയം

    അതേസമയം ഹൃത്വിക്കിന്റെ പേര് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് മറ്റൊരു കാരണത്താലാണ്. താരം പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നടിയും ഗായികയുമായി സബ ആസാദും ഹൃത്വിക്കും പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇരുവരും ഒരുമിച്ചുള്ള ഡിന്നര്‍ നൈറ്റില്‍ നിന്നുമുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നാലെ ഹൃത്വിക്കിന്റെ കുടുംബത്തോടൊപ്പമുള്ള സബയുടെ ചിത്രവും വൈറലായി മാറിയിരുന്നു. ഇരുവരും അധികം വൈകാതെ തന്നെ വിവാഹം കഴിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നേരത്തെ സൂസെയ്ന്‍ ഖാനെയായിരുന്നു ഹൃത്വിക് വിവാഹം കഴിച്ചത്. എന്നാല്‍ ഇരുവരും 2014 ല്‍ വിവാഹ ബന്ധം വേര്‍പെടുത്തി. വിവാഹ മോചനം നേടിയെങ്കിലും ഇന്നും നല്ല സുഹൃത്തുക്കളാണ് ഹൃത്വിക്കും സൂസെയ്‌നും. ഈ ബന്ധം പിരിഞ്ഞ ശേഷം ഇതാദ്യമായാണ് ഹൃത്വിക്കിന്റെ പ്രണയം വാര്‍ത്തകളില്‍ നിറയുന്നത്.

    Recommended Video

    ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
    സിനിമ

    അതേസമയം വാര്‍ ആണ് ഹൃത്വിക് റോഷന്‍ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നിരവധി സിനിമകളാണ് ഹൃത്വിക്കിന്റേതായി പുറത്തിറങ്ങാനുള്ളത്. തമിഴ് ചിത്രമായ വിക്രം വേദയുടെ ഹിന്ദി റീമേക്കിലാണ് ഹൃത്വിക് ഇപ്പോള്‍ അഭിനയിക്കുന്നത്. തമിഴില്‍ വിജയ് സേതുപതി ചെയ്ത് വേഷമാണ് ഹിന്ദിയില്‍ ഹൃത്വിക് അഭിനയിക്കുന്നത്. പിന്നാലെ വാറിന് ശേഷം സിദ്ധാര്‍ത്ഥ് ആനന്ദുമായി ഒരുമിക്കുന്ന ഫൈറ്ററിലാകും താരം അഭിനയിക്കുക. ഹൃത്വിക്കും ദീപിക പദുക്കോണും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് ഫൈറ്റര്‍. സൂപ്പര്‍ ഹീറോ ചിത്രമായ കൃഷിന്റെ നാലാം ഭാഗവും ഹൃത്വിക്കിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

    Read more about: hrithik roshan
    English summary
    Hrithik Roshan Once Said Kids Used To Stay Away From Him Because Of His Thumb
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X