കാമുകിയ്ക്ക് വഴിയുണ്ടാക്കാന്‍ ആരാധകനെ പിടിച്ചു തള്ളി ഹൃത്വിക്! ഇത് അഹങ്കാരം, താരജാഡയെന്ന് ആരാധകര്‍

ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഹൃത്വിക് റോഷന്‍. താരകുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ താരമാണ് ഹൃത്വിക് റോഷന്‍. കഹോ ന പ്യാര്‍ ഹേ എന്ന ആദ്യ ചിത്രം തന്നെ വന്‍ വിജയമായി മാറി. ഇതിന് ശേഷം ഹൃത്വിക് റോഷന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഹിറ്റുകള്‍ക്ക് പിന്നാലെ ഹിറ്റുകള്‍ ഒരുക്കി കൊണ്ട് ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുത്ത താരമാണ് ഹൃത്വിക് റോഷന്‍.

സിനിമ പോലെ തന്നെ ഹൃത്വിക്കിന്റെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. താരത്തിന്റെ പ്രണയവും വിവാഹവുമൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ഹൃത്വിക്കിന്റെ വിവാഹ മോചനവും ബോളിവുഡില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. മിസ്റ്റര്‍ ജെന്റില്‍മാന്‍ ഇമേജാണ് ഹൃത്വിക്കിന് ആരാധകര്‍ക്കിടയിലുള്ളത്. പൊതു ഇടങ്ങളിലോ മറ്റോ ഇന്നുവരെ നിയന്ത്രണം നഷ്ടപ്പെടുന്ന രീതിയിലോ ആരോടെങ്കിലും മോശമായി പെരുമാറുന്ന രീതിയിലോ ഹൃത്വിക്കിനെ കണ്ടിട്ടില്ല.

Hrithik Roshan

എന്നാല്‍ ഇപ്പോഴിതാ ഹൃത്വിക് റോഷനെതിരെ തിരിഞ്ഞിരിക്കുകയാണ് ആരാധകര്‍. താരത്തിന്റെ ഒരു വീഡിയോയാണ് ഇതിന് കാരണം. താരം ആരാധകനോട് മോശമായി പെരുമാറിയെന്നും പിടിച്ചു തള്ളിയെന്നുമാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

ഹൃത്വിക്കും കാമുകി സബ ആസാദും ഒരു റസ്‌റ്റോറന്റില്‍ നിന്നും പുറത്തേക്ക് വരുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. ഇരുവരും കാറിന് അടുത്തേക്ക് എത്തുമ്പോള്‍ ഒരു ആരാധകന്‍ ഫോട്ടോയെടുക്കാനായി ഹൃത്വിക്കിനെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഇതിന് കുട്ടാക്കാതെ ഇയാളെ പിടിച്ചു തള്ളുകയും സബയ്ക്ക് കാറിന് അകത്തേക്ക് കയറാന്‍ അവസരമൊരുക്കുകയുമായിരുന്നു ഹൃത്വിക് ചെയ്തത്. ഇതാണ് താരത്തിനെതിരെ സോഷ്യല്‍ മീഡിയ തിരിയാനുള്ള കാരണം.

നിരവധി പേരാണ് താരത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഹൃത്വിക് കാണിച്ചത് അഹങ്കാരവും ജാഡയുമാണെന്നും കാമുകിയ്ക്ക് വഴിയൊരുക്കാന്‍ തന്നെ താരമാക്കിയ ആരാധകരെ തന്നെ മറന്നുവെന്നുമൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ ആരോപണങ്ങള്‍. അതേസമയം താരത്തെ അനുകൂലിച്ചും നിരവധി പേര്‍ എത്തിയിട്ടുണ്ട്. താരങ്ങളുടെ സ്വകാര്യത മാനിക്കാതെ ആരാധകന്‍ ചെന്നത് ശരിയായില്ലെന്നാണ് അവര്‍ പറയുന്നത്.

Hrithik Roshan

വൈറലായി മാറുന്ന വീഡിയോ പക്ഷെ ആരോപിക്കപ്പെടുന്നത് പോലൊരു നീക്കം ഹൃത്വിക്കില്‍ നിന്നും ഉണ്ടായിട്ടുണ്ടോ എന്ന് സംശയം ജനിപ്പിക്കുന്നത്. വീഡിയോയില്‍ ഹൃത്വിക് ആരാധകനെ പിടിച്ച് തള്ളുകയോ പോകാന്‍ ആവശ്യപ്പെടുകയോ ചെയ്യുന്നില്ല. ചിരിച്ചു കൊണ്ട് ചെറുതായി ദേഹത്ത് തൊട്ടുകൊണ്ട് തടയുക മാത്രമാണ് ചെയ്യുന്നതെന്നാണ് താരത്തിന്റെ ആരാധകര്‍ പറയുന്നത്. അതേസമയം താരം സെല്‍ഫിയ്ക്ക് തയ്യാറാകുന്നില്ലെന്നത് വീഡിയോയില്‍ നിന്നും വ്യക്തമാണ്.

ഈയ്യടുത്താണ് ഹൃത്വിക് റോഷനും സബ ആസാദും തങ്ങളുടെ പ്രണയം ലോകത്തോട് തുറന്ന് പറയുന്നത്. ഹൃത്വിക്കിന്റെ വീട്ടുകാരുമായും വളരെ അടുത്ത ബന്ധമാണ് സബയ്ക്കുള്ളത്. ഇരുവരും വിവാഹം കഴിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിവാഹത്തിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചതായും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നേരത്തെ ഹൃത്വിക് വിവാഹിതനായിരുന്നു. സൂസെയ്ന്‍ ഖാനെയായിരുന്നു ഹൃത്വിക് വിവാഹം കഴിച്ചത്. എന്നാല്‍ ഇരുവരും പിന്നീട് പിരിഞ്ഞു. ഇതിന് ശേഷം ഹൃത്വിക് ആദ്യമായാണ് ഒരു പ്രണയ ബന്ധത്തിലേര്‍പ്പെടുന്നത്. വിവാഹത്തെക്കുറിച്ചുള്ള അറിയിപ്പിനായി കാത്തിരിക്കുകയാണ് ആരാധകർ.

വിക്രം വേദയാണ് ഹൃത്വിക്കിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. തമിഴില്‍ വിജയ് സേതുപതി ചെയ്ത വേഷമാണ് ഹിന്ദിയില്‍ ഹൃത്വിക് അവതരിപ്പിച്ചത്. ചിത്രം പക്ഷെ പ്രതീക്ഷിച്ച വിജയം നേടിയില്ല. ദീപിക പദുക്കോണിനൊപ്പം അഭിനയിക്കുന്ന ഫൈറ്റര്‍ ആണ് ഹൃത്വിക്കിന്റേതായി അണിയറയിലുള്ള സിനിമ. ഇതാദ്യമായാണ് ഈ ജോഡി ഒരുമിക്കുന്നത്. പിന്നാലെ സൂപ്പര്‍ ഹിറ്റ് ചിത്രം വാറിന്റെ രണ്ടാം ഭാഗവും അണിയറയിലുണ്ട്.

Read more about: hrithik roshan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X