ദാമ്പത്യ ജീവിതം തകര്‍ന്നു, ഒടുവില്‍ ഇടപെട്ട് കുടുംബം; ഹൃത്വിക്കിന്റെ 'ഓഫ് സ്‌ക്രീന്‍' പ്രണയങ്ങള്‍!
ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഹൃത്വിക് റോഷന്‍. കരിയറിലെ ചെറിയൊരു മോശം സമയത്തിന് ശേഷം വന്‍ തിരിച്ചുവരാണ് ഈയ്യടുത്ത് ഹൃത്വിക് നടത്തിയത്. 2019 ല്‍ പുറത്തിറങ്ങിയ വാര്‍ ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയ ചിത്രമായിരുന്നു. സിനിമകളെന്ന പോലെ തന്നെ ഹൃത്വിക്കിന്റെ വ്യക്തി ജീവിതവും എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നതാണ്.
ചുവപ്പിന്റെ മാദക സൗന്ദര്യവുമായി റിച്ച; ഹോട്ട് ചിത്രങ്ങള്‍ കാണാം
പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ ഹൃത്വിക്കിന്റെ പ്രണയകഥകള്‍ എത്താറുണ്ട്. ഇത്തരം ഗോസിപ്പുകളാണ് ഹൃത്വിക്കും സൂസെയ്‌നും തമ്മിലുള്ള വിവാഹ ബന്ധം തകരുന്നതിലേക്ക് വരെ എത്തിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിവാഹ ബന്ധം നിലനില്‍ക്കെ തന്നെ ഒന്നിലധികം നടിമാരുമായി ചേര്‍ന്ന് ഹൃത്വിക് പേരുകള്‍ കേട്ടിരുന്നു. ഇതില്‍ ചിലത് ഇപ്പോഴും അവസാനിക്കാത്ത വലിയ വിവാദമായി തുടരുകയാണ്. ഹൃത്വിക്കുമായി കൂട്ടിച്ചേര്‍ത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ നടിമാരെ കുറിച്ച് വായിക്കാം തുടര്‍ന്ന്.

കരീന കപൂര്‍
തന്റെ കരിയറിന്റെ തുടക്കകാലത്തായിരുന്ന കരീന കപൂര്‍ ഹൃത്വിക് റോഷനൊപ്പം അഭിനയിച്ചത്. കഭി ഖുഷി കഭി ഗം, യാദേന്‍, മേം പ്രേം കി ദീവാനി ഹൂം എന്നീ ചിത്രങ്ങളിലായിരുന്നു ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. ഈ കാലത്ത് ഇരുവരും തമ്മില്‍ അടുത്തുവെന്നും എന്നാല്‍ ആ സമയത്ത് ഹൃത്വിക് വിവാഹിതനായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒടുവില്‍ ഹൃത്വിക്കിന്റെ കുടുംബം തന്നെ ഇടപെട്ടുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. വിവാദങ്ങളോട് പിന്നീടൊരിക്കല്‍ കരീന കപൂര്‍ തന്നെ പ്രതികരിക്കുകയും ചെയ്തിരുന്നു.

ദയവ് ചെയ്ത് എന്നെ വെറുതെ വിടൂ. എനിക്ക് വിവാഹിതരായ പുരുഷന്മാരോട് പ്രണയമൊന്നുമില്ല. എന്റെ കരിയറിനെ അത് ബാധിക്കുന്നതായിരിക്കും. നിര്‍മ്മാതാക്കളോടും സംവിധായകരോടുമൊക്കെ ചോദിക്കൂ. എല്ലാവരും ഞങ്ങളെ ഒരുമിച്ച് അഭിനയിപ്പിക്കാന്‍ പാടുപെടുകയാണ്. കാരണം ഞങ്ങള്‍ നല്ല ജോഡിയാണെന്നതാണ്. അത്രയുള്ളൂവെന്നായിരുന്നു കരീന പറഞ്ഞത്. എന്നാല്‍ പിന്നീടൊരിക്കലും ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടില്ല.

ബാര്‍ബറ മോറി
മെക്‌സിക്കന്‍ സുന്ദരിയായ ബാര്‍ബറ മോറിയും ഹൃത്വിക്കും തമ്മിലുള്ള അടുപ്പം വലിയ വാര്‍ത്തയായിരുന്നു. ഇരുവരും ഒരുമിച്ച് അഭിനയിച്ച കൈറ്റ്‌സ് എന്ന ചിത്രത്തിലെ കെമിസ്ട്രിയായിരുന്നു. ഗോസിപ്പുകള്‍ക്ക് കാരണം. ഇരുവരും തമ്മിലുള്ള ബന്ധം വളര്‍ന്നതോടെ സൂസെയ്ന്‍ മക്കളേയും കൂട്ടി തന്റെ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാന്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ നിഷേദിക്കുകയായിരുന്നു സൂസെയ്ന്‍ ചെയ്തത്. താനും ഹൃത്വിക്കും വാര്‍ത്തകള്‍ കേട്ട് ഞെട്ടിയിരിക്കുകയാണ്. ആര്‍ക്കും തങ്ങളെ പിരിക്കാന്‍ സാധിക്കില്ലെന്നായിരുന്നു സൂസെയ്ന്‍ പറഞ്ഞത്. ഞാന്‍ എന്റെ കുടുംബ ജീവിതത്തില്‍ സന്തുഷ്ടനാണെന്നും ബാര്‍ബറ നല്ല സുഹൃത്ത് മാത്രമാണെന്നുമായിരുന്നു ഹൃത്വിക് പറഞ്ഞത്.

ഇന്നും വിവാദത്തിന്റെ കനല്‍ കെടാത്തതാണ് ഇരുവരും തമ്മിലുള്ള അടുപ്പത്തെ കുറിച്ചുള്ള വാര്‍ത്തകള്‍. ഇരുവരും കൃഷ് 3ല്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഹൃത്വിക്കും താനും പ്രണയത്തിലായിരുന്നുവെന്നും തന്നെ പ്രൊപ്പോസ് ചെയ്തുവെന്നുമെല്ലാം കങ്കണ തന്നെയായിരുന്നു പറഞ്ഞത്. എന്നാല്‍ കങ്കണയുടെ വാദങ്ങളെ ഹൃത്വിക് നിഷേധിച്ചു. ഹൃത്വിക്കിനെതിരെ പരസ്യമായി തന്നെ കങ്കണ രംഗത്ത് എത്തുകയും ചെയ്തു. ഇരുവരും തമ്മിലുള്ള പ്രശ്‌നം കേസിലേക്കും കോടതിയിലേക്കുമെല്ലാം എത്തുകയും ചെയ്തിരുന്നു. ഇപ്പോഴും ഇവരുവരും തമ്മിലുള്ള കേസുകളും കോടതി നടപടികളും അവസാനിച്ചിട്ടില്ല. പ്രചരിക്കുന്ന കഥകളുടേയും ആരോപണങ്ങളുടേയും പിന്നിലെ സത്യം എന്തെന്ന് മാത്രം ഇപ്പോഴും വ്യക്തമായിട്ടില്ല.

കത്രീന കൈഫ്
''ബാംഗ് ബാംഗ്, സിന്ദഗി ന മീലേഗി ദൊബാര തുടങ്ങിയ ചിത്രങ്ങളിലായിരുന്നു ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നത്. ബാംഗ് ബാംഗിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും തമ്മില്‍ അടുപ്പത്തിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ ബന്ധത്തെ കുറിച്ച് ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ കങ്കണ ഹൃത്വിക്കിനോട് കയര്‍ത്ത് സംസാരിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കങ്കണ തന്നെ ഇതേക്കുറിച്ചൊരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു.
അവന്‍ മനാലിയില്‍ ഒരു നടിയോടൊപ്പം ഷൂട്ട് ചെയ്യുകയായിരുന്നു. ഞാന്‍ അവനോട് ചോദിച്ചു, നീയെന്നെ വിളിച്ചില്ലല്ലോ എന്ന്. എന്തിനെന്നായിരുന്നു അവന്റെ മറുപടി. ഇത് വാലന്റൈന്‍സ് ഡെ ആണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അതിനെന്താണെന്നായിരുന്നു മറുപടി. എന്തുകൊണ്ട് വിളിക്കുന്നില്ല, ഞാന്‍ നിന്നെ കല്യാണം കഴിക്കാന്‍ പോവുകയാണെന്ന് ഞാന്‍ പറഞ്ഞു. കല്യാണത്തെ കുറിച്ച് മറന്നേക്കൂവെന്നായിരുന്നു അവന്‍ പറഞ്ഞത്''. എന്നായിരുന്നു കങ്കണ പറഞ്ഞത്.


Click it and Unblock the Notifications