ഹൃത്വിക്കിന്റെ വീട്ടില്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി! വീട്ടുകാര്‍ക്കൊപ്പം കാമുകിയും; ചിത്രം റൈല്‍
ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഹൃത്വിക് റോഷന്‍. താരകുടുംബത്തില്‍ നിന്നും സിനിമയിലെത്തി സൂപ്പര്‍ താരമായി മാറിയ നടന്‍. വാറിന്റെ വമ്പന്‍ വിജയത്തിന് ശേഷം ഹൃത്വിക് റോഷന്‍ അടുത്ത സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ഹൃത്വിക്കിന്റെ സിനിമയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കൊപ്പം തന്നെ താരത്തിന്റെ പ്രണയവും വാര്‍ത്തകളില്‍ നിറയുകയാണ്. നടിയും ഗായികയുമായി സബ ആസാദും ഹൃത്വിക്കും പ്രണയത്തിലാണെന്നാണ് സോഷ്യല്‍ മീഡിയയും ആരാധകരും പറയുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും വൈറലായതോടെയാണ് പ്രണയ വാര്‍ത്തകളും ചര്‍ച്ചയായി മാറിയത്.
ഇപ്പോഴിതാ ഈ വാര്‍ത്തകള്‍ക്ക് ശക്തിപകരുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്ത് വന്നിരിക്കുകയാണ്. തങ്ങളുടെ പ്രണയം ആരാധകരെ അറിയിക്കുക മാത്രമല്ല, സബ ഹൃത്വിക്കിന്റെ കുടുംബത്തിന്റെ ഭാഗമായി കഴിഞ്ഞുവെന്നാണ് പുതിയ വാര്‍ത്ത സൂചിപ്പിക്കുന്നത്. ഹൃത്വിക്കിന്റെ അച്ഛന്റെ സഹോദരനും സംഗീത സംവിധായകനുമായ രാജേഷ് റോഷന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു ചിത്രമാണ് പുതിയ ചര്‍ച്ചകളുടെ കേന്ദ്രം. വിശദമായി വായിക്കാം തുടര്‍ന്ന്.

തന്റെ കുടുംബവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് ഹൃത്വിക്ക്. കുടുംബത്തോടൊപ്പമായിരുന്നു ഈ ഞായറാഴ്ച താരം ചിലവിട്ടത്. കുടുംബസമേതമുള്ള ചിത്രമാണ് രാജേഷ് റോഷന്‍ പങ്കുവച്ചിരിക്കുന്നത്. തിരക്കുകളുള്ളതിനാല്‍ ഹൃത്വിക്കിന്റെ പിതാവും സംവിധായകനുമായ രാകേഷ് റോഷന്‍ ചിത്രത്തിലില്ല. അതേസമയം ആരാധകരുടെ ശ്രദ്ധ പതിഞ്ഞത് ചിത്രത്തിലുണ്ടായിരുന്ന സബ ആസാദിനെയാണ്. തങ്ങളുടെ പ്രണയത്തെ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കാനായി ഹൃത്വിക്കും സബയും ഒരുങ്ങിയിരിക്കുകയാണെന്നും അതിന്റെ തെളിവാണ് താരത്തിന്റെ കുടുംബത്തോടൊപ്പം സബ സമയം ചെലവിടുന്നതെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ചിത്രത്തില്‍ ഹൃത്വിക്കിന്റെ മക്കളായ ഹൃദാന്‍ റോഷനും ഹ്രീഹാന്‍ റോഷനുമുണ്ട്. പിങ്കി റോഷനും ചിത്രത്തിലുണ്ട്. ചിത്രത്തിന് സബ കമന്റും ചെയ്തിട്ടുണ്ട്. തന്റെ ഏറ്റവും മികച്ച ഞായറാഴ്ചയാണിതെന്നായിരുന്നു സബയുടെ കമന്റ്. കാര്യങ്ങള്‍ ഇത്രത്തോളം ആയ സ്ഥിതിയ്ക്ക് അധികം വൈകാതെ തന്നെ ഹൃത്വിക്കും സബയും തമ്മിലുള്ള വിവാഹം ഉണ്ടാകുമെന്നാണ് ആരാധകര്‍ പറയുന്നത്. കമന്റുകളിലൂടെ തങ്ങളുടെ സ്‌നേഹം അറിയിക്കുന്നുണ്ട് ആരാധകര്‍. തങ്ങളുടെ പ്രണയത്തെക്കുറിച്ച് സബയും ഹൃത്വിക്കും വാക്കാല്‍ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും ഈ ചിത്രങ്ങള്‍ ആ പ്രണയം തുറന്ന് സമ്മതിക്കുന്നതാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. മാസങ്ങളോളമായി ഇരുവരും പ്രണയത്തിലാണ്. എന്നാല്‍ ഈ വിവരം മാധ്യമങ്ങളില്‍ നിന്നും മറച്ചുവെക്കുകയായിരുന്നു. തങ്ങള്‍ തയ്യാറായതോടെയാണ് ഇരുവരും ഒരുമിച്ച് പുറത്തിറങ്ങാന്‍ തുടങ്ങിയതെന്നാണ് നേരത്തെ ഒരു സുഹൃത്ത് പറഞ്ഞത്.

നേരത്തെ ബാല്യകാല സുഹൃത്തായിരുന്ന സൂസെയ്ന്‍ ഖാനെ ഹൃത്വിക് വിവാഹം കഴിച്ചിരുന്നു. എന്നാല്‍ ഇരുവരും 2014 ല്‍ പിരിയുകയായിരുന്നു. പിരിയാനുള്ള കാരണം ഇരുവരും വെളിപ്പെടുത്തിയിരുന്നില്ല. ഇതിന് ശേഷം ഇതാദ്യമായാണ് ഹൃത്വിക് പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. അതേസമയം ഹൃത്വിക്കും സൂസെയ്‌നും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. സൂസെയ്‌നുമായി സബയ്ക്കും നല്ല സൗഹൃദമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നേരത്തെ സബയെ പ്രശംസിച്ചു കൊണ്ട് സൂസെയ്ന്‍ എത്തിയിരുന്നു. അതേസമയം വാര്‍ ആണ് ഹൃത്വിക്കിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.
Recommended Video

നിരവധി സിനിമകളാണ് ഹൃത്വിക്കിന്റേതായി പുറത്തിറങ്ങാനുള്ളത്. നിലവില്‍ വിക്രം വേദയുടെ ഹിന്ദി റീമേക്കിലാണ് ഹൃത്വിക് അഭിനയിക്കുന്നത്. തമിഴില്‍ വിജയ് സേതുപതി ചെയ്ത വേഷമാണ് ഹിന്ദിയില്‍ ഹൃത്വിക് അവതരിപ്പിക്കുന്നത്. പിന്നാലെ ദീപിക പദുക്കോണിനൊപ്പം അഭിനയിക്കുന്ന ഫൈറ്ററും അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു നടനും സംവിധായകനുമായ ഫര്‍ഹാന്‍ അക്തറിന്റെ വിവാഹം. ഫര്‍ഹാന്റെ വിവാഹത്തില്‍ നിന്നുമുള്ള ഹൃത്വിക്കിന്റെ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സോണി ലൈവ് സീരീസായ റോക്കറ്റ് ബോയ്‌സിലാണ് സബ അവസാനമായി അഭിനയിച്ചത്.


Click it and Unblock the Notifications