For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യ സിനിമ നേടുന്നത് ഷാരൂഖിന്റെ അവസരം തട്ടിയെടുത്ത്, അതിനായി അച്ഛനെ പറഞ്ഞ് പറ്റിച്ചു: ഹൃത്വിക്

  |

  ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഹൃത്വിക് റോഷന്‍. സിനിമാ കുടുംബത്തില്‍ നിന്നുമാണ് ഹൃത്വിക് റോഷന്‍ സിനിമയിലെത്തുന്നത്. അച്ഛന്‍ രാകേഷ് റോഷന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെയായിരുന്നു ഹൃത്വിക്കിന്റെ അരങ്ങേറ്റം. കഹോ ന പ്യാര്‍ ഹേ എന്ന ചിത്രത്തിലൂടെയാണ് മകന്‍ ഹൃത്വിക് റോഷനേയും അമീഷ പട്ടേലിനേയും രാകേഷ് റോഷന്‍ ലോഞ്ച് ചെയ്തത്. ചിത്രം വന്‍ വിജമായി മാറുകയും ഹൃത്വിക്കും അമീഷയും താരങ്ങളുമായി മാറി.

  Also Read: പ്രിന്‍സിപ്പാള്‍ അച്ഛനോട് പറഞ്ഞു, ആര്‍ട്സ് വിട്ടാല്‍ ഇവള്‍ തീവ്രവാദിയാകും; സ്‌കൂള്‍ കാലത്തെക്കുറിച്ച് ജുവല്‍

  ആദ്യ സിനിമയിലൂടെ തന്നെ വരവറിയിച്ച ഹൃത്വിക് തുടക്കം മുതല്‍ക്കു തന്നെ ഭാവി സൂപ്പര്‍ താരമായി കണക്കാക്കപ്പെട്ട താരമാണ്. എന്തിനേറെ പറയുന്നു, സാക്ഷാല്‍ ഷാരൂഖ് ഖാന്റെ താരസിംഹാസനം പോലും ഹൃത്വിക് റോഷന്‍ തകര്‍ക്കുമെന്നായിരുന്നു ആദ്യ സിനിമയ്ക്ക് പിന്നാലെ മാധ്യമങ്ങള്‍ പറഞ്ഞിരുന്നു.

  എന്നാല്‍ രസകരമായൊരു വസ്തുത, ആദ്യ സിനിമയിലേക്കുള്ള എന്‍ട്രി ഹൃത്വിക് റോഷന്‍ നേടിയത് തന്നെ ഷാരൂഖ് ഖാന്റ സ്ഥാനം തട്ടിയെടുത്തു കൊണ്ടാണെന്നാണ്. അച്ഛന്‍ രാകേഷ് റോഷന്‍ വലിയൊരു താരത്തെ വച്ച് ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന സിനിമയായിരുന്നു കഹോന പ്യാര്‍ ഹേ. എന്നാല്‍ താന്‍ തന്നെ അച്ഛന് പറഞ്ഞ്, പാാട്ടിലാക്കുകയായിരുന്നുവെന്നാണ് ഹൃത്വിക് പറയുന്നത്. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

  Also Read: '​​ഗർഭിണിയായത് വിവാഹം കഴിഞ്ഞ് 5 വർഷത്തിന് ശേഷം, കുറച്ച് സമയം നമുക്ക് വേണ്ടി എടുക്കണം'; നിമ്മി അരുൺ ​ഗോപൻ!

  ''അച്ഛന്‍ എന്നോട് പലതവണ പറഞ്ഞിട്ടുണ്ട്, ഞാന്‍ നിനക്ക് വേണ്ടി സിനിമയുണ്ടാക്കില്ല നീ തന്നെ നിന്റെ കാര്യം നോക്കണം എന്ന്. അതിനാല്‍ ഞാന്‍ സ്‌ക്രീന്‍ ടെസ്റ്റുകളൊക്കെ ചെയ്യുന്നുണ്ടായിരുന്നു. കുറച്ച് ചെയ്തു. ജോലി നോക്കി. ഫോട്ടോ സെഷന് കയ്യില്‍ കാശുണ്ടായിരുന്നില്ല. ദബൂ രത്‌നാനിയോട് പറഞ്ഞത് ജോലി കിട്ടിയിട്ട് തരാം എന്നായിരുന്നു. ഇതൊക്കെ നടക്കുന്നിനിടെയാണ് എനിക്ക് ഈ ഓഫര്‍ കിട്ടുന്നത്. എന്റെ സംവിധായകനെ തൃപ്തിപ്പെടുത്തണം എന്നേ ഞാന്‍ ചിന്തിച്ചിരുന്നുള്ളൂ'' എന്നാണ് ഹൃത്വിക് പറയുന്നത്.

  തന്റെ നിഷ്‌കളങ്കതയും തന്നെ വളര്‍ത്തിയ രീതിയുമൊക്കെയാണ് ആളുകള്‍ തുടക്കത്തില്‍ തന്നെ അംഗീകരിച്ചതിനുള്ള കാരണമായി ഹൃത്വിക് റോഷന്‍ പറയുന്നത്. മണിക്കൂറുകള്‍ക്കുള്ളിലാണ് താനൊരു സാധാരണക്കാരനില്‍ നിന്നും താരമായി മാറിയതെന്നാണ് ഹൃത്വിക് റോഷന്‍ പറയുന്നത്. ''ഞാന്‍ സ്‌ക്രീന്‍ ടെസ്റ്റുകള്‍ നടത്തുന്നതും ഓഫറുകള്‍ ലഭിക്കുന്നതുമൊക്കെ അറിഞ്ഞപ്പോള്‍ ഇതെന്താണ് നടക്കുന്നത്, ഞാന്‍ നഷ്ടപ്പെടുത്തുകായണോ എന്ന് അദ്ദേഹം ചിന്തിച്ചുകാണും'' എന്നാണ് അച്ഛന്‍ തന്നെ കാസ്റ്റ് ചെയ്തതിനെക്കുറിച്ച് ഹൃത്വിക് പറഞ്ഞത്.

  ''അച്ഛന്‍ ആമിറിനോ ഷാരൂഖിനോ ഒപ്പം ഒരു സിനിമ ചെയ്യുകയായിരുന്നു. അച്ഛന് മറ്റൊരു ആശയം കൂടിയുണ്ടായിരുന്നു. അതേക്കുറിച്ച് എഴുത്തുകാരുമായി സംസാരിച്ച് വരികയായിരുന്നു. ഞാനും ഈ പ്രോസസിന്റെ ഭാഗമായിരുന്നു. കുറച്ചായപ്പോഴേക്കും നായകനോ നായികയോ പുതിയ ആള് വേണമെന്നായി എല്ലാവരും. ഞാനും അക്കൂട്ടത്തിലൊരാളായിരുന്നു. പപ്പാ, ഷാരൂഖ് ഖാന്‍ ഇത് ചെയ്യുന്നത് എനിക്ക് കാണണ്ട എന്ന് ഞാന്‍ പറഞ്ഞു. അത് ആവര്‍ത്തിക്കാന്‍ തുടങ്ങി. അപ്പോള്‍ അദ്ദേഹം പറഞ്ഞു, എന്റെ മനസിലുള്ളത് വേറെയാണ്. നിന്നെയാണ് ഞാന്‍ നായകനാക്കുന്നത്'' ഹൃത്വിക് ഓര്‍ക്കുന്നു.

  അങ്ങനെ ഹൃത്വിക് റോഷന്‍ ബോളിവുഡിലേക്ക് എന്‍ട്രി നടത്തുകയായിരുന്നു. അതേസമയം വിക്രം വേദയാണ് ഹൃത്വിക്കിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പക്ഷെ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല. തമിഴില്‍ വിജയ് സേതുപതി ചെയ്ത വേഷമാണ് ഹിന്ദിയില്‍ ഹൃത്വിക് അവതരിപ്പിച്ചത്. ആദ്യമായി ദീപിക പദുക്കോണിനൊപ്പം അഭിനയിക്കുന്ന ഫൈറ്റര്‍ ആണ് ഹൃത്വിക്കിന്റെ അണിയറയിലുള്ള സിനിമ.

  അതേസമയം ഷാരൂഖ് ഖാന്‍ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. പഠാന്‍ എന്ന ചിത്രത്തിലൂടെയാണ് ഷാരൂഖിന്റെ തിരിച്ചുവരവ്. ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക. 2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ ഇടവേളയെടുത്തിരിക്കുകയായിരുന്നു.

  Read more about: hrithik roshan
  English summary
  Hrithik Roshan Says He Got His First Film By Making Shahrukh Khan Out Of It
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X