അഞ്ച് ദിവസം മുറിയില്‍ സ്വയം പൂട്ടിയിട്ടു, എനിക്ക് ഭ്രാന്താണെന്ന് അവര്‍ പറഞ്ഞു: ഹൃത്വിക് റോഷന്‍

ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഹൃത്വിക് റോഷന്‍. ഹൃത്വിക് റോഷന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് കോയ് മില്‍ ഗയാ. ചിത്രം പുറത്തിറങ്ങി 20 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയുണ്ടായ രസകരമായ കഥകള്‍ പങ്കുവെക്കുകയാണ് ഹൃത്വിക് റോഷന്‍.

ചിത്രത്തില്‍ അഭിനയിക്കാന്‍ നേരം രോഹിത് എന്ന തന്റെ കഥാപാത്രം എത്തരത്തിലുള്ളതാണെന്ന കാര്യത്തില്‍ തനിക്ക് യാതൊരു മുന്നറിയിപ്പും നല്‍കിയിരുന്നില്ല എന്നാണ് ഹൃത്വിക് റോഷന്‍ പറയുന്നത്. ഇന്നത്തേത് പോലെ കഥാപാത്രത്തെ മനസിലാക്കാനും തിരിച്ചറിയാനുമുള്ള സാധ്യതകള്‍ അന്ന് കുറവായിരുന്നു. അതിനാല്‍ തന്നെ അഞ്ച് ദിവസത്തേക്ക് സ്വയം ഹോട്ടല്‍ മുറിയില്‍ പൂട്ടിയിടുകയായിരുന്നു ഹൃത്വിക് റോഷന്‍ ചെയ്തത്.

Hrithik Roshan

എന്നാല്‍ തന്റെ ഈ നീക്കത്തിന് പ്രശംസകളേക്കാള്‍ കൂടുതലും ലഭിച്ചത് വിമര്‍ശനങ്ങള്‍ ആണെന്നാണ് ഹൃത്വിക് പറയുന്നത്. ''എന്റെ രീതിയെ പലരും കളിയാക്കി എന്നെ നാണം കെടുത്തി. ഇന്ന് അഭിനേതാക്കളുടെ പ്രോസസിനെ അംഗീകരിക്കുന്നതില്‍ ഞാന്‍ വളരെ സന്തുഷ്ടനാണ്. എനിക്ക് മറ്റൊരു വഴിയുണ്ടായിരുന്നില്ല. എനിക്ക് ആ ഫീലിംഗ് അറിയാമായിരുന്നു. പക്ഷെ അവിടെ എത്തണമെങ്കില്‍ ഈ പ്രോസസിലൂടെ കടന്നു പോകണമായിരുന്നു'' ഹൃത്വിക് പറയുന്നു.

''എനിക്ക് ചുറ്റും എന്നെ ഹൃത്വിക് റോഷനായി അറിയുന്നവരുണ്ടെങ്കില്‍ അത് സാധിക്കില്ല എന്നെനക്ക് അറിയാമായിരുന്നു. അതിനാല്‍ ഷൂട്ട് തുടങ്ങും മുമ്പ് ഞാന്‍ എന്നെ അഞ്ച് ദിവസം ഹോട്ടല്‍ മുറിയില്‍ പൂട്ടിയിട്ടു. കഥാപാത്രത്തെ അറിയാനായിരുന്നു. ആ പ്രോസസ് ഞാന്‍ നന്നായി ആസ്വദിച്ചു. സെറ്റില്‍ ഞാന്‍ രോഹിത് തന്നെയായിരുന്നു. പിന്നെ എന്നെ ജഡ്ജ് ചെയ്യാത്ത രേഖാജീയേയും പ്രീതിയേയും പോലുള്ള നല്ല അഭിനേതാക്കളായിരുന്നു കൂടെയുണ്ടായിരുന്നത്'' ഹൃത്വിക് റോഷന്‍ പറയുന്നു.

''എന്നാല്‍ നാണം കെട്ടിട്ടുണ്ട്. ഞാന്‍ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്ത ആളുകള്‍ എന്നെ കളിയാക്കി. നിനക്ക് ഭ്രാന്തായെന്ന് അവര്‍ പറയുമായിരുന്നു. ഇത് അഭിനയമാണ് പോയി ഡയലോഗ് പറ എന്ന് പറയും. പക്ഷെ ഞാന്‍ അത്ര നല്ല നടനല്ല, എനിക്ക് എന്റെ പ്രോസസ് വേണം'' എന്നും ഹൃത്വിക് റോഷന്‍ പറയുന്നുണ്ട്. തന്റെ കഥാപാത്രത്തെ സൃഷ്ടിക്കാന്‍ സ്വന്തം ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും ഹൃത്വിക് റോഷന്‍ പറയുന്നു.

''എനിക്ക് ബുള്ളിയിംഗ് നേരിടേണ്ടി വന്നിട്ടുണ്ട്. വിക്കുണ്ടായിരുന്നു. അതിനെ പലരും കളിയാക്കിയിരുന്നു. അതിനാല്‍ എനിക്ക് കഥാപാത്രത്തെ മനസിലാകുമായിരുന്നു. കഥാപാത്രത്തിന്റെ വികാരത്തെപ്പറ്റി എനിക്ക് അറിയാമായിരുന്നു. ഞാനത് ഉപയോഗിച്ചു. രോഹിത്തിന്റെ ഹൃദയം എന്റെ പക്കലുള്ളതിനാല്‍ പകുതി ജയിച്ചു എന്നെനിക്ക് അറിയാമായിരുന്നു. രോഹിത് എന്റെയുള്ളില്‍ തന്നെയുണ്ടായിരുന്നു. എന്റെയുള്ള ട്രോമ അനുഭവിച്ച കുട്ടി അവിടെ തന്നെയുണ്ടായിരുന്നു'' ഹൃത്വിക് റോഷന്‍ പറയുന്നു.

Hrithik Roshan

ഹൃത്വിക് റോഷന്റെ അച്ഛന്‍ രാകേഷ് റോഷന്‍ ആയിരുന്നു കോയ് മില്‍ ഗയായുടെ സംവിധാനം. പ്രീതി സിന്റ നായികയായ സിനിമയില്‍ രേഖയും പ്രധാന വേഷത്തിലെത്തി. ചിത്രത്തിന്റെ റിലീസിന് ഇന്ന് 20 വയസ് തികഞ്ഞിരിക്കുകയാണ്.

അതേസമയം വിക്രം വേദയാണ് ഹൃത്വിക് റോഷന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. തമിഴില്‍ വലിയ ഹിറ്റായി മാറിയ ഇതേ പേരിലുള്ള സിനിമയുടെ ഹിന്ദി റീമേക്കായിരുന്നു വിക്രം വേദ. തമിഴില്‍ വിജയ് സേതുപതി ചെയ്ത വേഷമാണ് ഹിന്ദിയില്‍ ഹൃത്വിക് റോഷന്‍ അവതരിപ്പിച്ചത്. മാധവന് പകരം സെയ്ഫ് അലി ഖാനുമെത്തി. ഹൃത്വിക്കിന്റെ പ്രകടനം കയ്യടി നേടിയെങ്കിലും ചിത്രം പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ഫൈറ്റര്‍ ആണ് ഹൃത്വിക്കിന്റെ പുതിയ സിനിമ. ദീപിക പദുക്കോണ്‍ ആണ് ചിത്രത്തിലെ നായിക.

More from Filmibeat

Read more about: hrithik roshan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X