ആ സിനിമ ചെയ്യരുത്, ഞാന്‍ ചെയ്യുന്നത് വലിയ അബദ്ധമാണെന്ന് അച്ഛന്റെ കൂട്ടുകാര്‍ പറഞ്ഞു: ഹൃത്വിക് റോഷന്‍

ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഹൃത്വിക് റോഷന്‍. താരകുടുംബത്തില്‍ നിന്നുമാണ് ഹൃത്വിക് സിനിമയിലെത്തുന്നത്. ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും ആമിര്‍ ഖാനും അക്ഷയ് കുമാറുമൊക്കെ കളം നിറഞ്ഞാടുന്ന സമയത്താണ് ഹൃത്വിക് റോഷന്‍ അരങ്ങേറുന്നത്. ആദ്യ ചിത്രമായ കഹോ നാ പ്യാര്‍ ഹേ തന്നെ ബ്ലോക്ക്ബസ്റ്റര്‍ ആയതോടെ ഒരൊറ്റ രാത്രി കൊണ്ട് ബോളിവുഡിലെ സൂപ്പര്‍ താരമായി മാറുകയായിരുന്നു.

പിന്നാലെ വന്ന സിനിമകളും ഹിറ്റായതോടെ ഹൃത്വിക് റോഷന്‍ തന്റെ ഇരിപ്പിടം ഉറപ്പിച്ചു. തനിക്ക് മുമ്പും ശേഷവും പലരും വന്നു പോയിട്ടും ഹൃത്വിക് റോഷന്റെ താരപദവിയ്ക്ക് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല. ബോളിവുഡിലെ സ്ഥിരം ഫോര്‍മുല സിനിമകളില്‍ നിന്നും മാറി സഞ്ചരിക്കാനും ഹൃത്വിക് റോഷന്‍ ശ്രമിക്കാറുണ്ട്. അതിനാല്‍ പരീക്ഷണ ചിത്രങ്ങള്‍ക്കും അദ്ദേഹം തയ്യാറായിട്ടുണ്ട്.

Hrithik Roshan

ഹൃത്വിക് റോഷന്റെ കരിയറിന്റെ രണ്ടാം ഘട്ടത്തില്‍ വലിയൊരു മാറ്റം കൊണ്ടു വന്ന ചിത്രമാണ് സിന്ദഗി ന മിലേഗി ദൊബാര. ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമാവുക മാത്രമല്ല ബോളിവുഡിലെ ക്ലാസിക് സിനിമകളിലൊന്നും ഹൃത്വിക് റോഷന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമകളിലൊന്നായി മാറുകയും ചെയ്തു. എന്നാല്‍ ആ സിനിമ ചെയ്യുന്നതില്‍ നിന്നും പലരും ഹൃത്വിക് റോഷനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നതാണ് വസ്തുത.

ഇന്നലെ സിന്ദഗി ന മിലേഗി ദൊബാര റിലീസ് ചെയ്തിട്ട് 12 വര്‍ഷങ്ങള്‍ പൂര്‍ത്തിയായി. പുറത്തിറങ്ങി ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇപ്പോഴും പുതുമ നഷ്ടപ്പെടാതെ നില്‍ക്കുന്ന ചിത്രമാണ് സിന്ദഗി ന മിലേഗി ദൊബാര. ബോളിവുഡ് ഒരുക്കിയ, സൗഹൃദത്തിന്റെ കഥ പറഞ്ഞ ഏറ്റവും മികച്ച സിനിമകളിലൊന്നാകും സോയ അക്തര്‍ സംവിധാനം ചെയ്ത ചിത്രം. നിരൂപക പ്രശംസയും ബോക്‌സ് ഓഫീസ് വിജയയവും ഒരുപോലെ നേടിയ ചിത്രം കൂടിയായിരുന്നു സിന്ദഗ ന മിലേഗി ദൊബാര.

ഹൃത്വിക്കിനൊപ്പം അഭയ് ഡിയോള്‍, ഫര്‍ഹാന്‍ അക്തര്‍, കത്രീന കൈഫ്, കല്‍ക്കി കേക്ല തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിലെ ഓരോ രംഗവും ആരാധകരുടെ മനസില്‍ എന്നും മായാതെ നില്‍ക്കുന്നതാണ്. അതേസമയം താന്‍ ഈ സിനിമ ചെയ്യാന്‍ പോകുന്നതിന് മുമ്പായി തന്നെ പലരും തടയാന്‍ ശ്രമിച്ചുവെന്നാണ് ഹൃത്വിക് റോഷന്‍ പറയുന്നത്.

''എനിക്ക് ഓര്‍മ്മയുണ്ട്. ഞാന്‍ ഈ സിനിമ സൈന്‍ ചെയ്തപ്പോള്‍ അച്ഛന്റെ കുറേ സുഹൃത്തുക്കള്‍ ആശങ്ക രേഖപ്പെടുത്തി. എന്നോടുണ്ടായിരുന്ന സ്‌നേഹം ഒന്ന് കൊണ്ട് മാത്രമായിരുന്നു അത്. അവര്‍ കരുതി ഞാന്‍ വലിയൊരു തെറ്റാണ് ചെയ്യാന്‍ പോകുന്നത് എന്ന്. മൂന്ന് കഥാപാത്രങ്ങളില്‍ ഒന്നാണ് ഞാന്‍ അവതരിപ്പിക്കുന്നത് എന്നതാണ് അവരെ അലട്ടിയത്. കേന്ദ്ര കഥാപാത്രമല്ല. ഞാന്‍ ഹീറോയും അഭയും ഫര്‍ഹാനും ചെയ്യുന്നത് ചെറിയ ഭാഗങ്ങളും എന്ന നിലയിലായിരുന്നില്ല ആ സിനിമ'' എന്നാണ് ഹൃത്വിക് റോഷന്‍ പറയുന്നത്.

Hrithik Roshan

''അന്നത്തെ പൊതുനിയമം എന്ന് പറയുന്നത്, സ്റ്റാര്‍ സ്റ്റാസ് വിട്ടു കളയരുത് എന്നതാണ്. എനിക്കറിയാം ഈ സിനിമ സംസാരിക്കുന്നത് അതിന് വിപരീതമായിട്ടാണെന്ന്. അതുപക്ഷെ എനിക്ക് ശക്തിപകര്‍ന്നു. സ്റ്റാര്‍ സ്റ്റാസ് പോയ് തുലയട്ടെ എന്ന് ഞാന്‍ കരുതി. കാരണം ഈ കഥയില്‍ ഞാന്‍ വിശ്വസിച്ചിരുന്നു. സ്റ്റാറ്റസ് ജനങ്ങള്‍ തരുന്നതാണ്. നമ്മള്‍ ചെയ്യുന്ന ജോലി നമ്മളുടെ ഇഷ്ടത്തില്‍ നിന്നുമുണ്ടാകുന്നതാണ്'' എന്നും ഹൃത്വിക് റോഷന്‍ പറഞ്ഞു.

ഹൃത്വിക് റോഷന്റെ കണക്കുകൂട്ടല്‍ തെറ്റിയില്ല. ചിത്രം മികച്ച വിജയമാവുകയും ഹൃത്വിക് അവതരിപ്പിച്ച അര്‍ജുന്‍ എന്ന കഥാപാത്രം ജനപ്രീയമാവുകയും ചെയ്തു. ഇന്നും ആരാധകര്‍ ചിത്രവും ഹൃത്വിക്കിന്റെ കഥാപാത്രവും ഓര്‍ത്തിരിക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X