എന്നും വീട്ടില്‍ വന്ന് കരയും, സ്‌കൂള്‍ കാലം എനിക്ക് വേദനയുടേത് വിക്ക് മൂലം ഒറ്റപ്പെടുത്തിയെന്ന് ഹൃത്വിക്‌

ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഹൃത്വിക് റോഷന്‍. ബോളിവുഡ് കണ്ട എക്കാലത്തേയും വലിയ താരങ്ങളില്‍ ഒരാള്‍. പ്രായം കൂടും തോറും ഹൃത്വിക്കിന്റെ ലുക്കും അഭിനയ മികവും മെച്ചപ്പെടുകയല്ലാതെ കുറയുന്നില്ല. തന്റെ ഡാന്‍സു കൊണ്ടും ഹൃത്വിക് റോഷന്‍ ഒരുപാട് പേരുടെ കയ്യടി നേടിയിട്ടുണ്ട്. സിനിമാ കുടുംബത്തില്‍ നിന്നുമാണ് ഹൃത്വിക് സിനിമയിലെത്തുന്നത്.

നടനും സംവിധായകനും നിര്‍മ്മാതാവുമൊക്കെയായ രാകേഷ് റോഷന്റെ മകനാണ് ഹൃത്വിക്. അച്ഛന്റെ തന്നെ സിനിമയിലൂടെയായിരുന്നു ഹൃത്വിക്കിന്റെ അരങ്ങേറ്റം. കഹോന പ്യാര്‍ ഹേ ആയിരുന്നു ആദ്യ ചിത്രം. ചിത്രം വന്‍ വിജയമായി മാറിയതോടെ ഹൃത്വിക്കിന് പിന്നെ തിരഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കൃഷ്, വാര്‍, ധൂം 2, ജോദ അക്ബര്‍, അഗ്നിപത്, കോയി മില്‍ഗയാ തുടങ്ങി ഒരുപാട് ഹിറ്റുകള്‍ ഹൃത്വക്കിന്റെ കരിയറിലുണ്ടായി.

കഷ്ടപ്പാടുകളുടെ വലിയൊരു കഥ

എന്നാല്‍ ഇന്ന് കാണുന്ന താര ജീവിതത്തിന് പിന്നില്‍ കഷ്ടപ്പാടുകളുടെ വലിയൊരു കഥ തന്നെ ഹൃത്വിക്കിന് പറയാറുണ്ട്. എല്ലാവരും സന്തോഷത്തോടെ ഓര്‍ക്കുന്നതാണ് കുട്ടിക്കാലവും സ്‌കൂള്‍ ജീവിതവുമൊക്കെ. പക്ഷെ ഹൃത്വിക്കിന് അതൊക്കെ വേദനയോടെ മാത്രമേ ഓര്‍ക്കാന്‍ സാധിക്കുകയുള്ളൂ. സംസാരിക്കുമ്പോഴുള്ള വിക്കും കയ്യിലെ ആറാം വിരലുമൊക്കെ ഹൃത്വിക്കിന് കടുത്ത മാനസികസമ്മര്‍ദ്ദങ്ങള്‍ ഉണ്ടാക്കിയ സംഭവങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

സ്‌കൂള്‍ കാലം

ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ സ്‌കൂള്‍ കാലത്തെക്കുറിച്ച് ഹൃത്വിക് ഓര്‍ക്കുന്നുണ്ട്. വേദനയുടേതായിരുന്നു തന്റെ സ്‌കൂള്‍ ജീവിതമെന്നാണ് ഹൃത്വിക് പറയുന്നത്. വിക്ക് കാരണം സ്‌കൂളില്‍ പഠിക്കുമ്പോള്‍ സഹപാഠികള്‍ തന്നെ സ്ഥിരമായി കളിയാക്കുമായിരുന്നുവെന്നാണ് ഹൃത്വിക് പറയുന്നത്. തനിക്ക് കൂട്ടുകാരോ കാമുകിയോ ഒന്നുമുണ്ടായിരുന്നില്ലെന്നും ഹൃത്വിക് പറയുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

''ജീവിതം പലപ്പോഴും അണ്‍ഫെയര്‍ ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍, എനിക്ക് നല്ല വിക്കുണ്ടായിരുന്നു. സംസാരിക്കാന്‍ സാധിക്കില്ലായിരുന്നു. അതിനാല്‍ എനിക്ക് കൂട്ടുകാരോ കാമുകിമാരോ ഉണ്ടായിരുന്നില്ല. എനിക്ക് നാണമായിരുന്നു. സ്‌കൂളില്‍ നിന്നും തിരികെ വന്നാല്‍ മിക്ക ദിവസവും ഞാന്‍ ഇരുന്ന് കരയുമായിരുന്നു. സ്‌കൂള്‍ കാലം വല്ലാതെ വേദനിപ്പിക്കുന്നതായിരുന്നു'' എന്നാണ് ഹൃത്വിക് റോഷന്‍ പറഞ്ഞത്.

നട്ടെല്ലിന് പ്രശ്‌നമുണ്ടായിരുന്നു


തനിക്കൊരിക്കലും ഒരു നടനോ ഡാന്‍സറോ ആകാന്‍ സാധിക്കില്ലെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നതെന്നും ഹൃത്വിക് പറയുന്നുണ്ട്. തന്റെ നട്ടെല്ലിന് പ്രശ്‌നമുണ്ടായിരുന്നുവെന്നാണ് താരം പറയുന്നത്. ആ ദിവസങ്ങള്‍ ക്ലേശകരമായിരുന്നുവെന്നും ഹൃത്വിക് പറയുന്നുണ്ട്.

''എനിക്കൊരു നടനാകാന്‍ സാധിക്കില്ലെന്ന് ഡോക്ടമാര്‍ പറഞ്ഞു. എന്റെ നട്ടെല്ലിന് പ്രശ്‌നമുണ്ടായിരുന്നു. നിനക്ക് ഡാന്‍സ് ചെയ്യാന്‍ പറ്റില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഞാനാകെ തകര്‍ന്നു പോയി. മാസങ്ങളോളം എഴുന്നേല്‍ക്കാന്‍ സാധിച്ചില്ല. അതെല്ലാം ഒരു സ്വപ്‌നം പോലെയാണ് എനിക്ക് തോന്നിയത്. നടനാകാന്‍ സാധിക്കില്ല എന്ന ചിന്തയും ഞാന്‍ ഡിസേബിള്‍ഡ് ആണെന്ന തിരിച്ചറിവും എനിക്ക് വലിയ ട്രോമയായിരുന്നു'' എന്നും ഹൃത്വിക് പറയുന്നു.

ബോളിവുഡിലെ മിന്നും താരമായി മാറി

ജീവിതത്തിലെ ആ കഠിനമായ നാളുകളാണ് തന്നെ കരുത്തനാക്കിയതെന്നാണ് ഹൃത്വിക് പറയുന്നത്. അന്ന് തന്നോട് ഡാന്‍സ് ചെയ്യാന്‍ പറ്റില്ലെന്നും നടനാകാന്‍ സാധിക്കില്ലെന്നും പറഞ്ഞവരെ ഞെട്ടിച്ചു കൊണ്ടായിരുന്നു ഹൃത്വിക് സൂപ്പര്‍ താരമായി മാറുന്നത്. അന്ന് വാചകങ്ങള്‍ മുഴുവിപ്പിക്കാന്‍ സാധിക്കാതെ പോയവന്‍ പിന്നീട് ബോളിവുഡിലെ മിന്നും താരമായി മാറി. തന്നെ കരുത്തനാക്കിയ ദൈവത്തോട് കടപ്പാടുണ്ടെന്നും ഹൃത്വിക് പറയുന്നുണ്ട്.

ഫെെറ്റർ

വിക്രം വേദയാണ് ഹൃത്വിക് റോഷന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. തമിഴില്‍ വിജയ് സേതുപതി ചെയ്ത വേഷമാണ് ഹിന്ദിയില്‍ ഹൃത്വിക് അവതരിപ്പിച്ചത്. പക്ഷെ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചില്ല. ഫെെറ്റർ ആണ് ഹൃത്വിക്കിന്റെ പുതിയ സിനിമ. ദീപികയാണ് ചിത്രത്തിലെ നായിക. ഇരുവരും ആദ്യമായാണ് ഒരുമിച്ച് അഭിനയിക്കുന്നത്.

Read more about: hrithik roshan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X