മുസ്ലീമിനെ പ്രണയിച്ചതിന് അച്ഛന്‍ തല്ലി, ഹൃത്വിക്കും കൈവിട്ടു; ക്യാന്‍സറിനിടയിലും തകര്‍ത്തത് സൂസെയ്‌ന്റെ വാക്ക്
ബോളിവുഡിലെ താരകുടുംബമാണ് റോഷന്‍സ്. സൂപ്പര്‍ താരം ഹൃത്വിക് റോഷന്റെ അച്ഛനും മുത്തച്ഛനുമെല്ലാം ബോളിവുഡിലെ പ്രമുഖരാണ്. സംവിധാനത്തിലും സംഗീതത്തിലും അഭിനയത്തിലുമെല്ലാം സാന്നിധ്യം അറിയിച്ച താരകുടുംബം. എന്നാല്‍ ഹൃത്വിക്കിന്റെ സഹോദരി സുനൈന ഖാന്‍ പക്ഷെ കുടുംബത്തിന്റെ പാതയല്ല ജീവിതത്തില്‍ തിരഞ്ഞെടുത്തത്. താരപുത്രിയാണെങ്കിലും സുനൈനയുടെ ജീവിതം പ്രശ്‌നഭരിതമായിരുന്നു.
സുനൈനയ്ക്ക് ജീവിതത്തില്‍ കടുത്ത ആരോഗ്യ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. സെര്‍വിക്കല്‍ ക്യാന്‍സര്‍, ഫാറ്റി ലിവര്‍, ബ്രെയിന്‍ ട്യൂബര്‍കുലോസിസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ സുനൈനയ്ക്ക് നേരിടേണ്ടി വന്നു. അതിനെയെല്ലാം മറി കടന്നാണ് സുനൈന ഇന്നത്തെ സമാധാന ജീവിതത്തിലേക്ക് എത്തുന്നത്. തന്റെ ഭാരം കുറച്ചും സുനൈന കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ തന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് സംസാരിക്കുകയാണ് സുനൈന.

താന്‍ ജീവിതത്തില്‍ നേരിട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ അസാധരണമായിരുന്നു എന്നാണ് സുനൈന പറയുന്നത്. ഈ സമയത്തെല്ലാം മനസികമായി കരുത്ത് ആര്‍ജിച്ചെടുക്കാന്‍ താന്‍ ശ്രമിച്ചിരുന്നുവെന്നാണ് സുനൈന പറയുന്നത്. തന്റെ കീമോതെറാപ്പിയുടെ സമയത്ത് ഹൃത്വിക്കിന്റെ മുന്‍ഭാര്യ സൂസെയ്ന്‍ ഖാന്‍ തന്നോട് പറഞ്ഞ വാക്കുകളും സുനൈന ഓര്‍ക്കുന്നുണ്ട്.
''കീമോതെറാപ്പി സമയത്ത് ഞാന്‍ മാനസികമായി നല്ല കരുത്തയായിരുന്നു. എനിക്ക് എന്താണ് വേണ്ടെന്ന് ഞാന്‍ മനസിലാക്കി. പക്ഷെ അവസാനത്തെ കീമോ ചെയ്യുമ്പോഴാണ് ശരിക്കും ഞാനത് തിരിച്ചറിഞ്ഞത്. പത്ത് മിനുറ്റ് കൂടെ വേണ്ടി വരുമെന്ന് ഡോക്ടര്‍ പറഞ്ഞു. സൂസെയ്ന്‍ എന്റെ അരികിലുണ്ട്. അവസാന കീമോ തെറാപ്പിയായതിനാല്‍ ഇതോടെ നീ സ്വതന്ത്ര്യയാകും എന്ന് അവള്‍ പറഞ്ഞു. അത് എന്നെ തകര്‍ത്തു. ഞാന്‍ പൊട്ടിക്കരയാന്‍ തുടങ്ങി'' സുനൈന പറയുന്നു.
തന്റെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുടെ സമയത്ത് മരുന്നും തെറാപ്പിയുമെല്ലാം എടുത്തിരുന്നു. എന്നാല്‍ മഞ്ഞപ്പിത്തം വന്നതോടെ തനിക്ക് മരുന്നൊന്നും കഴിക്കാന്‍ പറ്റാതായി. തന്റെ ശരീരം അത്രത്തോളം ദുര്‍ബലമായിരുന്നുവെന്നാണ് സുനൈന പറയുന്നത്. ഈ സമയത്ത് റിക്കവറാകാന്‍ ശരീരത്തെ തന്നെ പൂര്‍ണമായും ആശ്രയിച്ചു. ഭക്ഷണം കഴിക്കുന്ന രീതി മാറ്റി. തന്റെ ശരീരത്തെ പൂര്‍ണമായും റീസെറ്റ് ചെയ്തുവെന്നാണ് സുനൈന പറയുന്നത്.
രാകേഷ് റോഷന്റേയും പിങ്കി റോഷന്റേയും മകളും ഹൃത്വിക് റോഷന്റെ സഹോദരിയുമാണ് സുനൈന റോഷന്‍. കുട്ടിക്കാലം മുതലെ അമിതവണ്ണം മൂലം സുനൈന പ്രതിസന്ധികള്‍ നേരിട്ടിരുന്നു. 1992ലാണ് സുനൈന ആസിഷ് സോണിയെ വിവാഹം കഴിക്കുന്നത്. ഇരുവരുടേയും മകളാണ് സുരനിക സോണി. എന്നാല്‍ ആ ബന്ധം അധികനാള്‍ നീണ്ടു നിന്നില്ല. പിന്നീട് 2009 ല്‍ സുനൈന മോഹന്‍ നഗറുമായി പ്രണയത്തിലായി. എന്നാല്‍ ഈ ബന്ധവും അധികകാലം മുന്നോട്ട് പോയില്ല.

ഇതിനിടെയാണ് മാധ്യമപ്രവര്‍ത്തകനായ രുഹൈലുമായി സുനൈന അടുപ്പത്തിലാകുന്നത്. എന്നാല്‍ ഇത് സുനൈനയും കുടുംബവും തമ്മിലുള്ള ബന്ധത്തെ സാരമായി തന്നെ ബാധിച്ചു. ഇതരമതക്കാരനെ പ്രണയിച്ചതിന് അച്ഛന്‍ തന്നെ തല്ലി. കാമുകനെ കാണാന്‍ അനുവദിക്കുന്നില്ല. തന്റെ കാമുകന്‍ ഭീകരനാണെന്നാണ് അച്ഛന്‍ പറഞ്ഞതെന്നും സുനൈന ആരോപിച്ചിട്ടുണ്ട്. ഈ പ്രശ്‌നങ്ങള്‍ക്കിടെ ഹൃത്വിക് റോഷന്‍ തന്നെ സഹായിച്ചില്ലെന്നും സുനൈന ആരോപിച്ചിരുന്നു.
എന്തായാലും ആ ബന്ധവും അധികനാള്‍ നീണ്ടു നിന്നില്ല. ഇതോടെ സുനൈന തന്റെ കുടുംബത്തിന് അരികിലേക്ക് മടങ്ങുകയായിരുന്നു. പ്രശ്‌നങ്ങള്‍ എല്ലാം പറഞ്ഞ് പരിഹരിച്ചു. ഇന്ന് വളരെ അടുപ്പത്തോടെയാണ് സുനൈനയും കുടുംബവും കഴിയുന്നത്. ഹൃത്വിക്കും സുനൈനയും ഒരുമിച്ച് പൊതുവേദികളിലുമെത്താറുണ്ട്. ഭാരം കുറയ്ക്കാന്‍ തനിക്ക് പ്രചോദനമായത് ഹൃത്വിക് ആണെന്നും സുനൈന പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications











