എനിക്കെന്തോ കുഴപ്പമുള്ളത് പോലെ, നശിപ്പിക്കാനായി വരുന്നവര്‍; മനസ് തുറന്ന് ഹുമ ഖുറേഷി

ബോളിവുഡിലെ മികച്ച അഭിനേത്രിമാരില്‍ ഒരാളാണ് ഹുമ ഖുറേഷി. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടേയും സിനിമകളിലൂടേയുമാണ് ഹുമ ഖുറേഷി ആരാധകരുടെ മനസില്‍ ഇടം നേടുന്നത്. സ്ഥിരം കണ്ട് പരിചിതമായ നായിക വേഷങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ഹുമ അവതരിപ്പിച്ച നായിക വേഷങ്ങള്‍. ഗ്യാങ്‌സ് ഓഫ് വസീപൂര്‍ മുതല്‍ ആരംഭിച്ച ഹുമയുടെ സിനിമാ ജീവിതത്തില്‍ ബദ്‌ലാപൂര്‍, മോണിക്ക ഓ മൈ ഡാര്‍ലിംഗ്, ഏക് ദി ഡായന്‍, ലൈല, മഹാറാണി തുടങ്ങിയ സിനിമകളും സീരീസുകളുമുണ്ട്.

അതേസമയം തന്റെ കരിയറിലുടനീളം ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്ന താരമാണ് ഹുമ ഖുറേഷി. ഇപ്പോഴിതാ അതേക്കുറിച്ച് പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ഹുമ ഖുറേഷി. ഒരിക്കല്‍ വിമര്‍ശനങ്ങള്‍ തന്നെ അലട്ടിയിരുന്നുവെന്നാണ് ഹുമ ഖുറേഷി പറയുന്നത്. എന്നാല്‍ ഇന്ന് അതിനെ നേരിടാന്‍ തനിക്ക് അറിയാമെന്നും ഹുമ ഖുറേഷി പറയുന്നു.

Huma Qureshi

''അഭിനേതാവെന്ന നിലയില്‍ നിങ്ങള്‍ ചെയ്യുന്നത് ശരിായണോ അല്ലയോ എന്നറിയാനുള്ള ഏക വഴി ആളുകളുടെ പ്രതികരണങ്ങളും സോഷ്യല്‍ മീഡിയയിലെ കമന്റുകളുമൊക്കെയാണ്. എന്നാല്‍ കുറച്ച് നെഗറ്റീവ് കമന്റുകള്‍ കണ്ടതോടെ എനിക്ക് കാര്യമായെന്തോ പ്രശ്‌നമുണ്ടെന്ന് എനിക്ക് തോന്നി'' എന്നാണ് ഹുമ ഖുറേഷി പറയുന്നത്. അത്തരം കമന്റകള്‍ ഇപ്പോള്‍ തന്നെ അലട്ടാറുണ്ടോ എന്ന ചോദ്യത്തിനും ഹുമ ഖുറേഷി മറുപടി പറയുന്നുണ്ട്.

'' തീര്‍ച്ചയായും നമ്മളെ ബാധിക്കും. സോഷ്യല്‍ മീഡിയ കാരണം നമ്മുടെ സിനിമയെക്കുറിച്ചും നമ്മളെക്കുറിച്ചും ആളുകള്‍ എന്താണ് ചിന്തിക്കുന്നതെന്ന് മനസിലാക്കാന്‍ സാധിക്കും പക്ഷെ ചില റിവ്യുവേഴ്‌സ് പക്ഷപാതം കാണിക്കുന്നുണ്ടെന്ന് തോന്നുന്നു. അതിനാല്‍ അതൊക്കെ മറി കടന്ന് മുന്നോട്ട് പോകണം. നമ്മള്‍ എങ്ങനെയാണ് ഒരു പ്രൊജക്ട് ചെയ്യുന്നത്, ആളുകള്‍ നമ്മളെ ഇഷ്ടപ്പെടുന്നുണ്ടോ എന്നതാണ് പ്രധാനം'' എന്നാണ് താരം പറയുന്നത്.

Huma Qureshi

നേരത്തെ തന്റെ ആദ്യ സിനിമയെക്കുറിച്ചുള്ള ഹുമയുടെ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. ഗ്യാങ്‌സ് ഓഫ് വസീപൂര്‍ ആയിരുന്നു ഹുമയുടെ ആദ്യ സിനിമ. ചിത്രം വന്‍ വിജയമാവുക മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ ക്ലാസിക്കുകളിലൊന്നായി മാറുകയും ചെയ്തു. ചിത്രത്തിലൂടെ നവാസുദ്ദീന്‍ സിദ്ധീഖി, ഹുമ ഖുറേഷി, റിച്ച ഛദ്ദ, പങ്കജ് ത്രിപാഠി തുടങ്ങിയവര്‍ താരങ്ങളായി മാറുകയും ചെയ്തു. ഗ്യാങ്‌സ് ഓഫ് വസീപൂറിനായി തനിക്ക് ലഭിച്ച പ്രതിഫലം 75000 രൂപ മാത്രമായിരുന്നുവെന്നാണ് ഹുമ നേരത്തെ ബര്‍ഖ ദത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

ഗ്യാങ്്‌സ് ഓഫ് വസീപൂറിന് ശേഷം ബദ്‌ലാപൂര്‍, ഏക് ദി ഡായന്‍, ജോളി എല്‍എല്‍ബി 2, മോണിക്ക ഓ മൈ ഡാര്‍ലിംഗ് തുടങ്ങിയ സിനിമകളിലാണ് ഹുമ അഭിനയിച്ചത്. മലയാളത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം വൈറ്റിലൂടെയാണ് ഹുമ മലയാളത്തിലെത്തുന്നത്. ടര്‍ല ആണ് ഹുമയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഒടിടി റിലീസായിരുന്നു ചിത്രം. പൂജ മേരി ജാന്‍ ആണ് ഹുമയുടെ പുറത്തിറങ്ങാനുള്ള സിനിമ. സിനിമയ്്ക് പുറമെ സീരീസ് ലോകത്തും ഹുമ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ലൈല, മഹാറാണി, മിഥ്യ തുടങ്ങിയ ഹുമയുടെ സീരീസുകളും ജനപ്രീതി നേടിയവയാണ്.

More from Filmibeat

Read more about: huma qureshi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X