നായികയാകാന്‍ വേണ്ടതിനേക്കാള്‍ അഞ്ച് കിലോ കൂടുതല്‍! വിമര്‍ശനങ്ങള്‍ കേട്ട് പൊട്ടിക്കരഞ്ഞു: ഹുമ ഖുറേഷി
ബോളിവുഡിലെ മിന്നും താരമാണ് ഹുമ ഖുറേഷി. ഗ്യാങ്‌സ് ഓഫ് വസീപൂറിലൂടെയാണ് ഹുമ താരമാകുന്നത്. ചിത്രം ഐക്കോണിക് ആയി മാറിയതോടെ ഹുമയുടെ കരിയറും കുതിച്ചുയരുകയായിരുന്നു. തന്റെ അഭിനയ മികവിന് കയ്യടി നേടുമ്പോഴും നിരന്തരം ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്ന താരം കൂടിയാണ് ഹുമ ഖുറേഷി. ഇപ്പോഴിതാ തന്നെക്കുറിച്ച് മോശമായി എഴുതിയ മാസികകള്‍ക്കെതിരെ തുറന്നടിക്കുകയാണ് ഹുമ ഖുറേഷി.
ഇന്ന് ബോഡി പോസിറ്റിവിറ്റിയെക്കുറിച്ച് ലേഖനങ്ങള്‍ എഴുതുന്ന മാസികകള്‍ തന്നെ ഒരുകാലത്ത് തനിക്കെതിരെ ബോഡി ഷെയ്മിംഗ് നടത്തിയിരുന്നുവെന്നാണ് ഹുമ പറയുന്നത്. ചിലപ്പോഴൊക്കെ പഴയ ആര്‍ട്ടിക്കിളുകള്‍ കാണിച്ച് കണ്ടോ ഇതാണ് നിങ്ങള്‍ തന്റെ 20 കളിലുള്ള, സ്വന്തം കാലില്‍ നില്‍ക്കാന്‍ ശ്രമിക്കുന്ന ഒരു പെണ്‍കുട്ടിയെക്കുറിച്ച് എഴുതിയതെന്ന് പറയാന്‍ തോന്നുമെന്നാണ് ഹുമ പറയുന്നത്.

അവള്‍ ധരിച്ചിരിക്കുന്നത് എന്താണെന്ന് നോക്കൂ, അവളുടെ തുടയിലേക്കും കാലിലേക്കും നോക്കൂ എന്നൊക്കെയായിരുന്നു എഴുതിയിരുന്നത്. ശരീരഭാഗങ്ങള്‍ സൂം ചെയ്ത് നോക്കി വിമര്‍ശിക്കുമായിരുന്നുവെന്നും ഹുമ പറയുന്നു. ബര്‍ഖ ദത്തിനോട് സംസാരിക്കവെയാണ് താരം മനസ് തുറന്നത്. ഒരുപക്ഷെ മുംബൈയില്‍ ജനിച്ച് വളര്‍ന്ന കുട്ടികള്‍ക്ക് ഇതെല്ലാം കേട്ട് ശീലമുണ്ടാകും. പക്ഷെ തനിക്ക് നിത്യേനെ ഇതെല്ലാം നേരിടുക എന്നത് ബുദ്ധിമുട്ടായിരുന്നുവെന്നാണ് ഹുമ പറയുന്നത്.
തന്നെക്കുറിച്ച് എഴുതന്നതെല്ലാം വായിച്ച് താന്‍ നായികയാകാന്‍ പറ്റിയ ആളല്ലെന്ന് ചിന്തിച്ചു. മാറേണ്ടതുണ്ടെന്ന് ചിന്തിച്ചു. മാറാനായി ശ്രമിച്ചുവെങ്കിലും അത് ശരിയായ ചിന്തയായിരുന്നില്ലെന്നും ഹുമ പറയുന്നു. അതേസമയം തന്റെ ലുക്ക് വ്യക്തിജീവിതത്തില്‍ ഒരിക്കലുമൊരു പ്രശ്‌നമായിരുന്നില്ലെന്നും ഹുമ പറഞ്ഞു. പക്ഷെ നടിയായതോടെ ആളുകള്‍ തടി കുറയ്ക്കാന്‍ പറഞ്ഞു. ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കേണ്ടതിനാല്‍ രൂപത്തില്‍ മാറ്റം വരുത്തണമെന്ന് ഒരു ജേണലിസ്റ്റ് പറഞ്ഞുവെന്നും ഹുമ ഓര്‍ക്കുന്നുണ്ട്.
തന്റെ കഥാപാത്രം ആവശ്യപ്പെടുകയാണെങ്കില്‍ പുരികങ്ങള്‍ വടിച്ചു കളയാന്‍ പോലും തയ്യാറാണെന്നാണ് ഹുമ പറയുന്നത്. ആളുകള്‍ തടി കുറയ്ക്കാന്‍ പറഞ്ഞുകൊണ്ടേയിരുന്നതിനാല്‍ താന്‍ കടുത്ത മാനസിക സമ്മര്‍ദ്ധത്തിലായെന്നും ഹുമ പറയുന്നുണ്ട്. തന്റെ രണ്ടാമത്തെ സിനിമയുടെ റിവ്യുവില്‍ തന്നെക്കുറിച്ച് എഴുതിയിരുന്നതും ഹുമ ഓര്‍ത്തെടുക്കുന്നുണ്ട്.

''സുന്ദരമായ മുഖമുള്ള അസാധ്യമായ നടിയാണ് അവള്‍. പക്ഷെ മുഖ്യധാര നായികയാകാന്‍ വേണ്ടതിനേക്കാല്‍ അഞ്ച് കിലോ കൂടുതലുണ്ട്'' എന്നായിരുന്നു റിവ്യുവിലെ പരാമര്‍ശം. അത് വായിച്ച് താന്‍ തകര്‍ന്നു പോയെന്നാണ് ഹുമ പറയുന്നത്. താന്‍ കരയുകയായിരുന്നുവെന്നും താരം തുറന്നു പറയുന്നു.
ഗ്യാങ്‌സ് ഓഫ് വസീപൂറിന്റെ വന്‍ വിജയത്തിന് ശേഷം ഹുമയ്ക്ക് അഭിനേത്രിയെന്ന നിലയില്‍ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഏക് ദി ഡായന്‍, ദേദ് ഇഷ്ഖിയ, ബദ്‌ലാപൂര്‍, ജോളി എല്‍എല്‍ബി 2, മോണിക്ക ഓ മൈ ഡാര്‍ലിംഗ് തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായി. ലൈലയിലൂടെ വെബ് സീരീസ് ലോകത്തേക്കും ഹുമ എത്തി. ടാര്‍ല എന്നാണ് ഏറ്റവും പുതിയ സിനിമ. പൂജ മേരി ജാന്‍ ആണ് പുറത്തിറങ്ങാനുള്ള അടുത്ത സിനിമ. മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രം വൈറ്റിലൂടെയാണ് മലയാളത്തിലെത്തുന്നത്.


Click it and Unblock the Notifications











