ഞാന്‍ ജീവനോടെയുണ്ട്, മരിച്ചിട്ടില്ല! തിരിച്ചുവന്ന് പൂനം പാണ്ഡെ; വേദനിപ്പിച്ചതിന് മാപ്പ് പറഞ്ഞ് നടി

അഭ്യൂഹങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വിരാമം. താന്‍ മരിച്ചിട്ടില്ലെന്ന് അറിയിച്ച് പൂനം പാണ്ഡെ. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് പൂനം പാണ്ഡെ തന്റെ മരണ വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. തന്റെ മരണ വാര്‍ത്ത സൃഷ്ടിച്ചത് സെര്‍വിക്കല്‍ ക്യാന്‍സറിനെക്കുറിച്ച് ആളുകളില്‍ ബോധവത്കരണം നടത്താന്‍ വേണ്ടിയാണെന്നാണ് പൂനം പാണ്ഡെ പറയുന്നത്.

''ഞാന്‍ ജീവനോടെയുണ്ട്. സെര്‍വിക്കല്‍ ക്യാന്‍സര്‍ വന്ന് മരിച്ചിട്ടില്ല. നിര്‍ഭാഗ്യവശാല്‍, സെര്‍വിക്കല്‍ ക്യാന്‍സര്‍ മൂലം ജീവന്‍ നഷ്ടമായ നൂറുകണക്കിന് സ്ത്രീകളെക്കുറിച്ച് അങ്ങനെ പറയാന്‍ സാധിക്കില്ല. അവര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റാതിരുന്നതു കൊണ്ടല്ല, എന്തു ചെയ്യണമെന്ന് അവര്‍ക്ക് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല എന്നതായിരുന്നു.'' പൂനം പറയുന്നു.

Poonam Pandey

മറ്റു ക്യാന്‍സറുകളെ അപേക്ഷിച്ച് സെര്‍വിക്കല്‍ ക്യാന്‍സര്‍ പ്രതിരോധിക്കാന്‍ സാധിക്കുന്ന ഒന്നാണെന്ന് പറയാനാണ് ഞാന്‍ വന്നിരിക്കുന്നത്. ചെയ്യേണ്ടത് ടെസ്റ്റുകള്‍ നടത്തുക, എച്ച്പിസി വാക്‌സിന്‍ എടുക്കുക എന്നത് മാത്രമാണ്. ഈ രോഗം മൂലം ഇനിയൊരു ജീവനും നഷ്ടമാകില്ലെന്ന് ഉറപ്പു വരുത്താന്‍ നമുക്കത് ചെയ്യാമെന്നും പൂനം പാണ്ഡെ പറയുന്നു. തന്റെ പേജില്‍ പങ്കുവച്ച പൂനം പാണ്ഡെയുടെ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.
തന്നോടുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ഉടനെ തന്നെ ലൈവില്‍ വരുന്നതായിരിക്കുമെന്നും പൂനം പാണ്ഡെ പറയുന്നുണ്ട്.

പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തയിരിക്കുന്നത്. പൂനം മരിച്ചില്ല എന്നറിയുന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍ ഇതു വല്ലാതെ കടന്നു പോയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഒരു രോഗത്തെക്കുറിച്ച് ബോധവത്കരണം നടത്താനായി സ്വന്തം മരണ വാര്‍ത്ത സൃഷ്ടിച്ചെടുക്കുകയായിരുന്നില്ല വേണ്ടതെന്നും ഇത് ക്രൂരമായൊരു തമാശയായിപ്പോയെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്.

ഇന്നലെ രാവിലെയോടെയായിരുന്നു പൂനം പാണ്ഡെ മരിച്ചുവെന്ന വാര്‍ത്ത പുറത്ത് വരുന്നത്. താരത്തിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയായിരുന്നു ഈ വാര്‍ത്ത പുറത്ത് വിട്ടത്. സെര്‍വിക്കല്‍ ക്യാന്‍സറിനെ തുടര്‍ന്ന് പൂനം പാണ്ഡെ മരണപ്പെട്ടുവെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ആദ്യം ഈ വാര്‍ത്ത ആരും വിശ്വസിച്ചിരുന്നില്ല. 32 കാരിയായ പൂനം യാതൊരു രോഗലക്ഷണവും ഇതുവരെ കാണിക്കാത്തതും അതേക്കുറിച്ചു സംസാരിക്കാത്തതുമായിരുന്നു സംശയത്തിന്റെ കാരണം. രണ്ട് ദിവസം മുമ്പും ആരോഗ്യവതിയായി സോഷ്യല്‍ മീഡിയയില്‍ പൂനം എത്തിയിരുന്നു.

poonam pandey

എന്നാല്‍ പിന്നാലെ താരം മരിച്ചുവെന്ന് സ്ഥിരീകരിച്ച് പൂനത്തിന്റെ മാനേജര്‍ രംഗത്തെത്തുകയായിരുന്നു. ഇതോടെയാണ് മരണവാര്‍ത്ത എല്ലാവരും വിശ്വസിക്കാന്‍ തയ്യാറാകുന്നത്. എന്നാല്‍ വൈകുന്നേരം ആയിട്ടും പൂനത്തിന്റെ ശവസംസ്‌കാരത്തെക്കുറിച്ചോ മൃതദേഹം എവിടെയാണുള്ളതെന്നോ ഉള്ള വിവരങ്ങളൊന്നും പുറത്ത് വന്നിരുന്നു. താരത്തിന്റെ കുടുംബവും ടീമുമെല്ലാം അപ്രതക്ഷ്യരാവുകയും ചെയ്തിരുന്നു. ഇതോടെ മരണ വാര്‍ത്ത വ്യാജമായിരുന്നുവെന്ന അഭ്യൂഹം ശക്തമാവുകയായിരുന്നു. അതേസമയം ദുരഭിമാനക്കൊലയും മയക്കുമരുന്ന് ഓവര്‍ഡോസിനെ തുടര്‍ന്നുണ്ടായിരുന്ന മരണവുമൊക്കെ തിയറികളായി വരികയും ചെയ്തിരുന്നു.

എന്തായാലും താരം മരിച്ചിട്ടില്ലെന്ന് അറിഞ്ഞതില്‍ ആരാധകര്‍ സന്തോഷിക്കുകയാണ്. അതേസമയം തന്നെ ബോധവത്കരണം എന്ന പേരില്‍ നടത്തിയത് നിലവാരമില്ലാത്ത പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നും സോഷ്യല്‍ മീഡിയ ആരോപിക്കുന്നുണ്ട്.

More from Filmibeat

Read more about: poonam pandey
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X