For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാന്‍ ഇപ്പോള്‍, ഇവിടെ വച്ച് നിന്നെ ഉമ്മ വെക്കുമെന്ന് ഹൃത്വിക്; നാണക്കേട് മൂലം മുഖം പൊത്തി കത്രീന

  |

  ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഹൃത്വിക് റോഷന്‍. കഹോന പ്യാര്‍ ഹേ എന്ന ചിത്രത്തിലൂടെയായിരുന്നു ഹൃത്വിക് റോഷന്‍ അരങ്ങേറിയത്. ആദ്യ ചിത്രം തന്നെ ബ്ലോക്ബസ്റ്റര്‍ ആയി മാറിയതോടെ ഹൃത്വിക്കിന് പിന്നെ ഒരിക്കലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. രാജ്യത്തിന്റെ ക്രഷ് ആയി മാറുകയായിരുന്നു ഹൃത്വിക്. ഇന്നും ഹൃത്വിക്കിനോടുളള ആരാധകരുടെ സ്‌നേഹവും ആരാധനയും തെല്ലും കുറഞ്ഞിട്ടില്ല.

  Also Read: സൽമാൻ ഖാൻ വീട്ടിൽ വന്ന് പിതാവിനൊപ്പം മദ്യപിച്ചിട്ടുണ്ട്; നടനുമായി പ്രണയമില്ലായിരുന്നെന്ന് ശില്‍പ ഷെട്ടി

  ലുക്കിലും ഫിറ്റ്‌നസിലുമെല്ലാം ഇന്നത്തെ യുവതാരങ്ങളെ പോലും പിന്നിലാക്കുന്നുണ്ട് ഹൃത്വിക് റോഷന്‍. പ്രായമൊക്കെ വെറും അക്കം മാത്രമാണെന്നും ഹൃത്വിക്കിന്റെ ലുക്കൊന്നും ഒരിക്കലും പോയിപ്പോകില്ലെന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം വിവാദങ്ങളും എന്നും ഹൃത്വിക്കിന്റെ കരിയറിലുണ്ടായിട്ടുണ്ട്. പ്രണയവും വിവാദവുമൊക്കെയായി സംഭവബഹുലമാണ് താരത്തിന്റെ ജീവിതം.

  ഹൃത്വിക്ക് പ്രധാന വേഷങ്ങളില്‍ ഒന്ന് അവതരിപ്പിച്ച സിനിമയായിരുന്നു സിന്ദഗി ന മിലേഗി ദൊബാര. ചിത്രത്തില്‍ ഹൃത്വിക്കിന്റെ നായിക കത്രീന കൈഫായിരുന്നു. ബോളിവുഡ് സിനിമകളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ചുംബനങ്ങളിലൊന്നായിരുന്നു ചിത്രത്തില്‍ ഹൃത്വിക്കും കത്രീനയും തമ്മിലുള്ളത്. ഇതേക്കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തക ഹൃത്വിക്കിനോട് ചോദിച്ചതും താരം നല്‍കിയ മറുപടിയുമെല്ലാം പിന്നീട് ചര്‍ച്ചയായി മാറിയിരുന്നു.

  ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഹൃത്വിക്കും കത്രീനയും എന്‍ഡി ടിവിയ്ക്ക് അഭിമുഖം നല്‍കിയിരുന്നു. ഇതിനിടെയാണ് ചുംബന രംഗത്തെക്കുറിച്ച് ചോദിക്കുന്നത്. ചുംബന രംഗം ചെയ്യുന്നതില്‍ രണ്ടു പേരും കംഫര്‍ട്ടബിള്‍ ആയിരുന്നുവോ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യം. ഇതിന് പക്ഷെ രണ്ടു പേരും രണ്ട് ഉത്തരങ്ങളായിരുന്നു നല്‍കിയത്.

  തനിക്ക് ചുംബന രംഗം ചെയ്യുവാന്‍ യാതൊരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ലെന്ന് ഹൃത്വിക് റോഷന്‍ പറഞ്ഞപ്പോള്‍ താന്‍ ഒട്ടും കംഫര്‍ട്ടബിള്‍ ആയിരുന്നില്ലെന്നായിരുന്നു കത്രീനയുടെ പ്രതികരണം. ഇതോടെ കത്രീനയുടെ പ്രതികരണം ഒരു പ്രശംസയല്ലെന്ന് മാധ്യമ പ്രവര്‍ത്തക ഹൃത്വിക്കിനോട് പറഞ്ഞു. ''ഞാന്‍ നിന്നെ ഇപ്പോള്‍ ഇവിടെ വച്ച് ചുംബിക്കും'' എന്നായിരുന്നു മാധ്യമപ്രവര്‍ത്തകയോടുള്ള ഹൃത്വിക്കിന്റെ പ്രതികരണം. ഇതോടെ മാധ്യമ പ്രവര്‍ത്തക ഇതൊരു ഫാമിലി ഷോ ആണെന്ന് പറഞ്ഞ് സംഭവം അവിടെ അവസാനിപ്പിക്കുകയായിരുന്നു.

  എന്നാല്‍ ഹൃത്വിക്കിന്റെ പ്രതികരണം കത്രീനയെ അസ്വസ്ഥമാക്കുന്നതായിരുന്നു. തന്റെ കരങ്ങള്‍ ഉപയോഗിച്ചുകൊണ്ട മുഖം പൊത്തിപ്പിടിക്കുകയായിരുന്നു കത്രീന ചെയ്തത്. ഈ സംഭവം വലിയ വിവാദമായി മാറിയിരുന്നു. ചിലര്‍ ഹൃത്വിക് പരിധി കടന്നാണ് പ്രതികരിച്ചതെന്ന് വിമര്‍ശിച്ചപ്പോള്‍ ചിലര്‍ താരം തമാശരൂപേണ പറഞ്ഞതാണെന്നായിരുന്നു വാദിച്ചത്.

  2011 ലായിരുന്നു സിന്ദഗി ന മിലേഗി ദൊബാര റിലീസാകുന്നത്. ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായിരുന്ന സിനിമ നിരൂപകരും ആരാധകരും ഒരുപോലെ കയ്യടിച്ച ചിത്രമാണ്. സോയ അക്തറായിരുന്നു സിനിമയുടെ സംവിധാനം നിര്‍വ്വഹിച്ചത്. ഫര്‍ഹാന്‍ അക്തര്‍, അഭയ് ഡിയോള്‍, കല്‍ക്കി കേക്ല, എന്നിവരും ഹൃത്വിക്കിനും കത്രീനയ്ക്കുമൊപ്പം പ്രധാന വേഷങ്ങളിലെത്തിയിരുന്നു. കൂട്ടുകാരന്റെ വിവാഹത്തിന് മുമ്പായി യൂറോപ്പിലൂടെ ബാച്ചിലര്‍ ട്രിപ്പിന് പോകുന്ന മൂന്ന് സുഹൃത്തുക്കളുടെ കഥയായിരുന്നു ചിത്രം പറഞ്ഞത്.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അതേസമയം വാര്‍ ആണ് ഹൃത്വിക് റോഷന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. 2019 ലെ ഏറ്റവും വലിയ വിജയ ചിത്രമായിരുന്നു വാര്‍. ഇപ്പോള്‍ താരം അഭിനയിക്കുന്നത് വിക്രം വേദയുടെ ഹിന്ദി റീമേക്കിലാണ്. തമിഴില്‍ വിജയ് സേതുപതി ചെയ്ത വേഷമാണ് ഹിന്ദിയില്‍ ഹൃത്വിക് അവതരിപ്പിക്കുന്നത്. സെയ്ഫ് അലി ഖാന്‍ ആണ് മാധവന്‍ ചെയ്ത വേഷത്തിലെത്തുന്നത്. തമിഴില്‍ ചിത്രമൊരുക്കിയ പുഷ്‌കറും ഗായത്രിയും തന്നെയാണ് ഹിന്ദി പതിപ്പും സംവിധാനം ചെയ്യുന്നത്. പിന്നാലെ ദീപിക പദുക്കോണിനൊപ്പം ആദ്യമായി അഭിനയിക്കുന്ന ഫൈറ്റര്‍ എന്ന സിനിമയും അണിയറയിലുണ്ട്. വാറിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.

  Read more about: hrithik roshan katrina kaif
  English summary
  I Can Kiss Right Now Says Hrithik Roshan Embarassed Katrina Hides Her Face During An Interview
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X