എന്നെ പോലൊരു മകള്‍ ആര്‍ക്കുമുണ്ടാകല്ലേ! തെറ്റുകള്‍ ക്ഷമിച്ച അമ്മയെക്കുറിച്ച് പൂനം പാണ്ഡെ

ബോളിവുഡിലെ വിവാദ താരമാണ് പൂനം പാണ്ഡെ. സോഷ്യല്‍ മീഡിയയില്‍ പൂനം പാണ്ഡെ പങ്കുവെക്കാറുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഈയ്യടുത്ത് ലോക്ക് അപ്പ് എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായി എത്തി നിരവധി ആരാധകരെ നേടിയിരുന്നു പൂനം. തന്റെ ജീവിതത്തില്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ചും ദാമ്പത്യ ജീവിതത്തെക്കുറിച്ചുമൊക്കെ ഷോയില്‍ പൂനം പാണ്ഡെ മനസ് തുറന്നിരുന്നു.

ഷോയിലൂടെ ഇതുവരെ തന്നെ വിമര്‍ശിച്ചവരെ പോലും കയ്യടിപ്പിക്കാന്‍ പൂനം പാണ്ഡെയ്ക്ക് സാധിച്ചിരുന്നു. ഫിനാലെയിലേക്ക് എത്തും മുമ്പ് പുറത്തായെങ്കിലും ഷോയിലുള്ളവര്‍ കയ്യടികളോടെയാണ് താരത്തെ യാത്രയാക്കിയത്. ഇന്ന് ലോകം മദേഴ്‌സ് ഡേ ആഘോഷിക്കുമ്പോള്‍ തന്റെ അമ്മയെക്കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

അമ്മയുമായുള്ള ബന്ധം

തന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട റിലേഷന്‍ഷിപ്പായി പൂനം പാണ്ഡെ കണക്കാക്കുന്നത് തന്റെ അമ്മയുമായുള്ള ബന്ധമാണെന്നാണ് പൂനം പറയുന്നത്. ജീവിതത്തിലുടനീളം മറ്റള്ളവരാല്‍ വിധിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്ത താന്‍ എന്നും തന്റെ അമ്മയുടെ മകളാണെന്നും സ്വയം സ്‌നേഹിക്കുന്നതായുമാണ് പൂനം പറയുന്നത്. എന്നാല്‍ പൂനവും കുടുംബവും തമ്മില്‍ ഇപ്പോള്‍ അടുപ്പമില്ലെന്നും അകന്നാണ് കഴിയുന്നതുമെന്നുമായിരുന്നു പലരുടേയും ധാരണ. പക്ഷെ ഈ ധാരണ തെറ്റാണെന്ന് തെളിയിച്ചു കൊണ്ട് പൂനമിന്റെ അമ്മ ലോക്ക് അപ്പിലേക്ക് എത്തുകയായിരുന്നു.

അമ്മ വരുമെന്ന് കരുതിയിരുന്നില്ല

''അമ്മ ഷോയില്‍ വരുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ഞാന്‍ പണ്ട് ചെയ്ത തെറ്റുകളെ ഓര്‍ത്ത് അമ്മ ഇന്നും അസ്വസ്ഥയാണെന്നത് തന്നെ കാരണം. എനിക്ക് ഒരുപാട് പേടിയായിരുന്നു. പക്ഷെ അവര്‍ ഷോയില്‍ വരികയും എനിക്ക് മാപ്പ് തരികയും ചെയ്തു'' എന്നാണ് പൂനം പറയുന്നത്. അതേസമയം തന്റെ അമ്മയായിരിക്കുക എന്നത് അമ്മയെ സംബന്ധിച്ച് ഏറെ പ്രയാസമാണെന്ന് തനിക്കറിയാമെന്നും പൂനം പറയുകയുണ്ടായി.

''എന്നെപ്പോലൊരു മകള്‍ ഉണ്ടാവുക എന്നത് എനിക്ക് ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ല. ചിലപ്പോഴൊക്കെ അവരുടെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കില്‍ എന്തായിരിക്കും ചെയ്തിട്ടുണ്ടാവുക എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. അവരോളം അംഗീകരിക്കുമോ ഇല്ലയോ എന്നൊക്കെ ചിന്തിക്കും. എനിക്കറിയില്ല. ഇതെങ്ങനെ പറയണമെന്ന് അറിയില്ല. അവര്‍ പൂനം പാണ്ഡെയുടെ അമ്മയാണ്'' പൂനം പറയുന്നു. താന്‍ ചെയത് തെറ്റുകളെ മനസിലാക്കുകയും തനിക്കൊപ്പം നില്‍ക്കുകയും ചെയ്യുന്നതില്‍ അമ്മയോട് കടപ്പെട്ടിരിക്കുന്നതായി പൂനം പാണ്ഡെ പറയുന്നു. എല്ലാ പെണ്‍കുട്ടികളോടും തങ്ങളുടെ അമ്മമാരെ കെട്ടിപ്പിടിക്കാനും പൂനം പറയുന്നുണ്ട്.

വാര്‍ത്ത

നഷ എന്ന ചിത്രത്തിലൂടെയാണ് പൂനം പാണ്ഡെ സിനിമയിലെത്തുന്നത്. തന്റെ ചൂടന്‍ ഫോട്ടോഷൂട്ടുകളിലൂടേയും വീഡിയോകളുടേയും പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് പൂനം പാണ്ഡെ. ഇന്ത്യ ലോകകപ്പ് നേടിയാല്‍ വിവസ്ത്രയാകുമെന്ന പൂനം പാണ്ഡെയുടെ പ്രസ്താവനയും വാര്‍ത്തയായിരുന്നു. ഈയ്യടുത്തായിരുന്നു താരം വിവാഹിതയായത്. എന്നാല്‍ അധികം വൈകാതെ തന്നെ ആ ബന്ധം അവസാനിക്കുകയും ചെയ്തിരുന്നു. തന്റെ ഭര്‍ത്താവില്‍ നിന്നും നേരിട്ട ക്രൂര പീഡനങ്ങളെക്കുറിച്ചും പൂനം പാണ്ഡെ മനസ് തുറന്നിരുന്നു.

മര്‍ദ്ദിക്കുമായിരുന്നു

ഭര്‍ത്താവ് സാം ബോംബെ തന്നെ നിരന്തരമായി മര്‍ദ്ദിക്കുമായിരുന്നുവെന്നാണ് താരം പറയുന്നത്. തലയുടെ ഒരുഭാഗത്ത് തന്നെ മര്‍ദ്ദിച്ച് മര്‍ദ്ദിച്ച് തനിക്ക് ബോധം നഷ്ടമായെന്നും മണം തിരിച്ചറിയാനുള്ള ശേഷിയില്ലാതായെന്നുമാണ് പൂനം പറയുന്നത്. തന്നെ വീട്ടില്‍ നിന്നും പുറത്ത് പോകാന്‍ അനുവദിക്കില്ലായിരുന്നുവെന്നും സുഹൃത്തുക്കളുമായി സംസാരിക്കാന്‍ പോലും സമ്മതിക്കില്ലായിരുന്നുവെന്നും പൂനം വെളിപ്പെടുത്തിയിരുന്നു. ഷോയിലെത്തിയതിന് ശേഷം ഒരുപാട് ആരാധകരെ സ്വന്തമാക്കാന്‍ പൂനം പാണ്ഡെയ്ക്ക് സാധിച്ചിരുന്നു.

കങ്കണ റണാവത് അവതാരകയായി എത്തുന്ന ഷോയാണ് ലോക്ക് അപ്പ്. സ്റ്റാന്റ് അപ്പ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയാണ് ഷോയിലെ വിജയി. പായല്‍ രോഹ്തഗി രണ്ടാം സ്ഥാനത്തും അഞ്ജലി അറോറ മൂന്നാമതുമായാണ് ഷോ അവസാനിപ്പിച്ചത്. ഇന്നലെയായിരുന്നു ഷോയുടെ ഗ്രാന്റ് ഫിനാലെ അരങ്ങേറിയത്.

More from Filmibeat

Read more about: poonam pandey
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X