അവളുടെ ദാമ്പത്യത്തില്‍ വിള്ളലുണ്ടാക്കാന്‍ ഞാനില്ല; ഐശ്വര്യയുമായി അകലം പാലിക്കുന്നതിനെപ്പറ്റി സല്‍മാന്‍

ബോളിവുഡ് ആരാധകര്‍ക്കിടയില്‍ നിന്നും ചര്‍ച്ചയായി നില്‍ക്കുന്ന ഒന്നാണ് ഐശ്വര്യ റായും സല്‍മാന്‍ ഖാനും തമ്മിലുള്ള പ്രണയം. ഇരുവരും ഒരുകാലത്ത് ആരാധകരുടെ പ്രിയപ്പെട്ട പ്രണയ ജോഡിയായിരുന്നു. വിവാഹത്തിന്റെ വക്കോളം എത്തിയാണ് ഐശ്വര്യയും സല്‍മാനും പിരിയുന്നത്. ബോളിവുഡ് കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്നായിരുന്നു സല്‍മാന്റേയും ഐശ്വര്യയുടേയും പ്രണയ തകര്‍ച്ച.

പ്രണയത്തിനും പ്രണയതകര്‍ച്ചയ്ക്കുമൊക്കെ ശേഷം സല്‍മാനും ഐശ്വര്യയും ജീവിതത്തില്‍ ഒരുപാട് മുന്നോട്ട് പോയി. സല്‍മാന്‍ ഖാന്‍ പിന്നീട് പലരുമായി പ്രണയത്തിലായി. ഐശ്വര്യയാകട്ടെ അഭിഷേക് ബച്ചനുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. ഐശ്വര്യയ്ക്കും അഭിഷേകിനും ഒരു മകളുമുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയും ആരാധകരും സല്‍മാന്‍-ഐശ്വര്യ പ്രണയത്തെക്കുറിച്ച് സംസാരിക്കുന്നത് അവസാനിപ്പിച്ചിട്ടില്ല.

 Aishwarya Rai

ഇപ്പോഴിതാ സല്‍മാന്‍ ഖാന്റെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. മുമ്പൊരിക്കല്‍ സല്‍മാന്‍ അതിഥിയായി എത്തിയ കോഫി വിത്ത് കരണില്‍ നിന്നുമുള്ള വീഡിയോയാണ് ചര്‍ച്ചയാകുന്നത്. പരിപാടിയില്‍ സല്‍മാന്‍ നടത്തിയ ചില പരാമര്‍ശനങ്ങള്‍ ഐശ്വര്യയെക്കുറിച്ചുള്ളതായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. തന്റെ മുന്‍ കാമുകിയില്‍ നിന്നും അകലം പാലിക്കുന്നതിനെക്കുറിച്ചാണ് വീഡിയോയില്‍ സല്‍മാന്‍ സംസാരിക്കുന്നത്.

''ഇന്ന് ഞങ്ങള്‍ വേറെ ഒരിടത്താണുള്ളത്. സ്വന്തമായൊരു ജീവിതമുണ്ട്. ഞാന്‍ അവളുടെ മുന്‍ കാമുകനാണെന്ന കാര്യം ആരുടേയും മനസിലേക്ക് വരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്കത് വേണ്ട. അവളുടെ കഴിഞ്ഞ കാലത്തില്‍ നിന്നും എന്തെങ്കിലും ഇന്നത്തെ ജീവിതത്തിലേക്ക് കടന്നു വരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവരുടെ ദാമ്പത്യ ജീവിതത്തിലെ വിള്ളലിന് ഞാനോ എന്റെ സൗഹൃദമോ കാരണമാകാന്‍ ആഗ്രഹിക്കുന്നില്ല'' എന്നായിരുന്നു സല്‍മാന്‍ ഖാന്‍ പറഞ്ഞത്.

അതേസമയം സല്‍മാന്‍ ഖാന്‍ ആരുടേയും പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ല. എങ്കിലും സല്‍മാന്‍ പറഞ്ഞത് ഐശ്വര്യയെക്കുറിച്ച് തന്നെയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. പ്രണയ തകര്‍ച്ചയ്ക്ക് ശേഷം സല്‍മാന്‍ ഖാനും ഐശ്വര്യ റായും ഒരുമിച്ച് അഭിനയിക്കുകയോ ഒരുമിച്ച് ഏതെങ്കിലും തരത്തിലുള്ള വേദി പങ്കിടുകയോ ചെയ്തിട്ടില്ല. സല്‍മാന്‍ ഖാനുമായി ഇനിയൊരിക്കലും ഒരുമിച്ച് അഭിനയിക്കില്ലെന്ന് പ്രസ്താവന പുറത്തിറക്കിയായിരുന്നു നേരത്തെ ഐശ്വര്യ പ്രണയം അവസാനിപ്പിച്ചത്.

 Aishwarya Rai

സല്‍മാനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് ഐശ്വര്യ പ്രണയത്തില്‍ നിന്നും ഇറങ്ങിപ്പോകുന്നത്. സല്‍മാന്‍ ഖാന്‍ തന്നെ നിരന്തരം മര്‍ദ്ദിക്കുമായിരുന്നു, തന്റെ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു, അസഭ്യം പറഞ്ഞുവെന്നാണ് ഐശ്വര്യ ആരോപിച്ചത്. സല്‍മാന്‍ ഖാനെതിരെ ഐശ്വര്യ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഐശ്വര്യ തന്നെ ഉപേക്ഷിച്ചത് അംഗീകരിക്കാന്‍ സാധിക്കാതെ സല്‍മാന്‍ ഖാന്‍ നടിയുടെ സിനിമയുടെ സെറ്റിലെത്തി ബഹളമുണ്ടാക്കിയതെല്ലാം വലിയ വാര്‍ത്തകളായിരുന്നു.

അതേസമയം സല്‍മാന്‍ ഖാന്‍ ഇപ്പോഴും അവിവാഹിതാനായി തുടരുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം സല്‍മാന്‍ ഖാന്‍ ഗായികയും മോഡലുമായ ലുലിയ വാന്‍തൂറുമായി പ്രണയത്തിലാണ്. നാളുകളായി ഇരുവരും ലിവിംഗ് ടുഗദറിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം ഐശ്വര്യയുടേയും അഭിഷേകിന്റേയും ദാമ്പത്യ ജീവിതത്തില്‍ വിള്ളലുകള്‍ വീണതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കുറച്ച് നാളുകളായി ഐശ്വര്യ തന്റെ അമ്മയുടെ വീട്ടിലാണ് താമസിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

More from Filmibeat

Read more about: aishwarya rai salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X