2017 ല്‍ തന്നെ എഗ്ഗ് ഫ്രീസ് ചെയ്തിരുന്നു, വിവാഹം ഉടന്‍; കാമുകനെക്കുറിച്ചും ഇഷ ഗുപ്ത
ബോളിവുഡിലെ മുന്‍നിര നടിയാണ് ഇഷ ഗുപ്ത. ഭാഷയുടെ അതിര്‍വരമ്പുകളെ മറികടന്നാണ് ഇഷ സ്വന്തമായൊരു ഇടം കണ്ടെത്തുന്നത്. ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്തുണയും ഇഷയ്ക്കുണ്ടായിരുന്നില്ല. ഇപ്പോഴിതാ തന്റെ കാമുകനെക്കുറിച്ചും വിവാവഹത്തെക്കുറിച്ചും ഗര്‍ഭിണിയാകുന്നതിനെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ്. ടൈസം ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇഷ മനസ് തുറന്നത്. താരം ഏറെ നാളുകളായി പ്രണയത്തിലാണ്.
''മാനുവല്‍ എന്റെ ജീവിതത്തിന്റെ ഭാഗമാണെന്നതില്‍ ഞാന്‍ സന്തുഷ്ടയാണ്. സ്‌പെയ്‌നില്‍ റസ്‌റ്റോറന്‌റ് ബിസിനസ് സെറ്റപ്പ് ചെയ്യാന്‍ അവനാണ് എന്നെ സഹായിച്ചത്. സര്‍വ്വീസ് പശ്ചാത്തലത്തില്‍ നിന്നും വരുമ്പോള്‍ ബിസിനസിനെക്കുറിച്ച് ചിന്തിക്കില്ല. ഒരു ലോ ഫേമില്‍ ആരുടെയെങ്കിലും കീഴില്‍ ജോലി ചെയ്യുന്നതാണ് ഞാന്‍ ചിന്തിച്ചിരുന്നത്. അത് എളുപ്പമാണ്. പക്ഷെ അവന്‍ എന്റെ ജീവിതം തന്നെ സുരക്ഷിതമാക്കാന്‍ സഹായിച്ചു. ഇനി നിനക്ക് എന്നെ ഉപേക്ഷിക്കാനാകില്ല, എന്നെ കല്യാണം കഴിച്ചേ പറ്റൂ എന്ന് ഞാന്‍ പറയാറുണ്ട്'' എന്നാണ് ഇഷ പറയുന്നത്.

വിവാഹം എപ്പോള്‍ വേണമെങ്കിലും നടക്കാം. താനിപ്പോള്‍ ആരോഗ്യത്തിലാണ് ശ്രദ്ധിക്കുന്നത്. പതിയെ കല്യാണം കഴിക്കുകയും കുട്ടികള്‍ക്ക് ജന്മം നല്‍കുമെന്നും ഇഷ പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തിനിടെ ജോലിയുടെ കാര്യത്തില്‍ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. കുട്ടികളുണ്ടാകുന്നതിനെക്കുറിച്ച് താന്‍ എപ്പോഴും സ്വപ്‌നം കണ്ടിരുന്നു. അതായിരുന്നു എപ്പോഴായിരുന്നു പ്രധാനം. കുട്ടികളും പട്ടികളുമില്ലാത്ത ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കില്ലെന്നാണ് ഇഷ പറയുന്നത്.
അതേസമയം മാനുവലിനെ കാണുന്നതിനും മുമ്പ് 2017 ല്‍ തന്നെ താന്‍ അണ്ഢം ശീതീകരിച്ചിരുന്നുവെന്നാണ് ഇഷ പറയുന്നത്. ''ഞാന്‍ ബുദ്ധിമതിയാണ്. മാനുവലിനെ കാണും മുമ്പ് മൂന്ന് വര്‍ഷക്കാലം ഞാന്‍ സിംഗിളായിരുന്നു. എങ്ങനെയോയാണ് അവനെ കണ്ടുമുട്ടിയത്. അതും അവന്റെ രാജ്യത്തോ എന്റെ രാജ്യത്തോ വച്ചല്ലായിരുന്നു. പക്ഷെ അപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് അറിയാമായിരുന്നു ഇതൊരു റിലേഷന്‍ഷിപ്പാകുമെന്ന്. ഡേറ്റ് ചെയ്യാനുള്ള പ്രായമല്ലിത്'' എന്നാണ് ഇഷ പറയുന്നത്.
എല്ലാം നല്ലതായി പോവുകയാണെങ്കില്‍ വിവാഹം എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യം. വിവാഹം കഴിക്കാനും കുട്ടികള്‍ക്ക് ജന്മം നല്‍കാനും തങ്ങള്‍ ആഗ്രഹിച്ചിരുന്നു. താന്‍ എന്നും കുട്ടികളെ ഇഷ്ടപ്പെട്ടിരുന്നു. അത് മാനുവലിന് അറിയാം. അച്ഛനാകാന്‍ അവന്‍ തയ്യാറാണ്. ഐവിഎഫിലൂടേയോ സറോഗസിലൂടെയോ ആയിരിക്കും കുഞ്ഞിന് ജന്മം നല്‍കുകയെന്നും ഇഷ പറയുന്നു. ഒരു സ്ത്രീയെ സംബന്ധിച്ച് കുടുംബം എന്നത് വളരെ പ്രധാനപ്പെട്ടതാണെന്നും താരം അഭിപ്രായപ്പെടുന്നു.

''ഞാന്‍ ഫ്രീസിംഗ് ചെയ്യുമ്പോള്‍ ഇന്ത്യയിലത് വളരെ ചിലവേറിയതായിരുന്നു. പക്ഷെ ആരോഗ്യത്തിന് വേണ്ടി എന്തും ചെയ്യാന്‍ ഞാനൊരുക്കമായിരുന്നു. ഇത് എന്റെ കുട്ടികളാണ്. ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്. നടി അല്ലായിരുന്നുവെങ്കില്‍ ഇതിനോടകം തന്നെ എനിക്ക് മൂന്ന് കുട്ടികളെങ്കിലും ഉണ്ടായേനെ. ഞാന്‍ എന്നും കുട്ടികള്‍ വേണമെന്ന് ചിന്തിച്ചിരുന്നു. മൂന്ന് കുട്ടികള്‍ ഉണ്ടായേനെ'' എന്നും ഇഷ പറയുന്നു.
ജന്നത്ത് 2വിലൂടെയായിരുന്നു ഇഷയുടെ അരങ്ങേറ്റം. മര്‍ഡര്‍ 4, ദേസി മാജിക്, ഹേരാ ഫേരി 3 എന്നീ സിനിമകളാണ് ഇഷയുടേതായി അണിയറയിലുള്ളത്. വണ്‍ ഡേ ജസ്റ്റിസ് ഡെലിവേര്‍ഡ് ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഒടിടി ലോകത്തും ഇഷ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











