കൂടെ അഭിനയിച്ച പലരോടും പ്രണയം തോന്നിയിട്ടുണ്ട്, അതില്ലാതെ പറ്റില്ലെന്ന് ഫഹദിന്റെ നായിക

ഹരം എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ നായികയായി അഭിനയിച്ചതിലൂടെയാണ് രാധിക അപ്‌തെ എന്ന നടിയെ മലയാളികള്‍ക്ക് പരിചയം. പിന്നീട് കബാലി എന്ന ചിത്രത്തില്‍ രജനികാന്തിനും നായികയായതോടെ സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്ത് രാധികയ്ക്ക് ഒരു താരപരിവേഷം കിട്ടി.

പൃഥ്വിരാജിനെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു, അഹാന കൃഷ്ണ പറയുന്നു
എന്നാല്‍ ഒരു സൂപ്പര്‍സ്റ്റാറിന്റെ നിഴലിലൊതുങ്ങുന്ന നായികയല്ല രാധിക അപ്‌തെ. തന്റെ അഭിപ്രായങ്ങള്‍ ഒളിയും മറയുമില്ലാതെ എവിടെയും വെട്ടിത്തുറന്ന് പറയും. അഭിനയത്തിന്റെ കാര്യത്തിലും രാധികയ്ക്ക് യാതൊരു നിബന്ധനകളും പരിതിയുമില്ല. കഥാപാത്രത്തിന് വേണ്ടി നഗ്നയാവാനും തയ്യാറാണ്. അങ്ങനെ ചെയ്തിട്ടുമുണ്ട്. വീണ്ടുമൊരു അഭിമുഖത്തിലൂടെ നടത്തിയ തുറന്ന് പറച്ചിലാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ ലോകത്ത് വൈറലാകുന്നത്. നേഹ ധൂപിയ നടത്തിയ അഭിമുഖത്തില്‍ സംസാരിക്കവെ, കൂടെ അഭിനയിച്ച പലരോടും പ്രണയം തോന്നിയിട്ടുണ്ടെന്ന് രാധിക അപ്‌തെ വെളിപ്പെടുത്തി.

radhikaapte

റൊമാന്റിക് രംഗങ്ങള്‍ ചെയ്യുമ്പോള്‍ സ്വയം ഏതെങ്കിലും വികാരങ്ങള്‍ കൂട്ടിച്ചേര്‍ക്കാറുണ്ടോ എന്നായിരുന്നു ചോദ്യം. തീര്‍ച്ചയായും, അത് വളരെ സാധാരണമാണെന്ന് ഒട്ടും ആലോചിക്കാതെ രാധിക പറഞ്ഞു. അത്തരം ചില അനുഭവങ്ങള്‍ എന്റെ കരിയറില്‍ ഉണ്ടായിട്ടുണ്ട്. വികാരങ്ങളില്ലാതെ അഭിനയിക്കുക പ്രയാസമാണ്. അപ്പോഴാണ് ആ രംഗം നാച്വറലായി തോന്നുന്നത്. ഷൂട്ടിങിനിടെ കൂടെ അഭിനയിച്ച ചിലരോട് പ്രണയം തോന്നിയിട്ടുമുണ്ട്. അവരൊക്കെ എന്നും എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നു- രാധിക അപ്‌തെ പറഞ്ഞു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X