ഓരോ സമയത്തും ഓരോ ആഗ്രഹമായിരുന്നു! സിനിമ സ്വപ്‌നം കണ്ടിരുന്നില്ലെന്നും അഹാന കൃഷ്ണ കുമാര്‍!
ലൂക്ക എന്ന ചിത്രത്തിലൂടെ അഹാന കൃഷ്ണകുമാര്‍ മലയാള സിനിമയ്ക്ക് ഒരു നേട്ടമായി മാറിക്കഴിഞ്ഞു. സിനിമയായിരുന്നില്ല തന്റെ സ്വപ്‌നമെന്ന് നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ പറയുന്നു. ഓരോ സമയവും ഓരോന്നായിരുന്നു എന്റെ സ്വപ്‌നമെന്ന് അഹാന പറഞ്ഞു.
വിശേഷം ആയില്ലേ എന്ന ചോദ്യം, കണ്ണീര് മറക്കാന്‍ കൂളിങ് ഗ്ലാസ് ധരിക്കാറായിരുന്നു പ്രിയ കുഞ്ചാക്കോ ബോബന്‍
എനിക്ക് എന്ത് വേണം എന്നെനിക്ക് തന്നെ അറിയില്ലായിരുന്നു. അഞ്ചാം വയസ്സില്‍ സിനിമ നടി ആവണമെന്നും പാട്ട് രംഗം ചിത്രീകരിക്കാന്‍ സ്വിറ്റ്‌സര്‍ലാന്റില്‍ പോകണം എന്നുമായിരുന്നു സ്വപ്‌നം. എന്‍ജിനിയറിങ് പഠിച്ചുകൊണ്ടിരിയ്ക്കുമ്പോള്‍ കണക്കും ഫിസിക്‌സുമൊക്കെ വില്ലന്മാരായി. ഒടുവില്‍ അഡ്വര്‍ടൈസിങ് ആന്റ് മാര്‍ക്കറ്റിങ് പഠിച്ചു. അവസാനം സിനിമയിലെത്തി.

അന്നയും റസൂലുമായിരുന്നു ആദ്യം വന്ന ചിത്രം. അത് ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നീട് ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ 2014 ല്‍ അരങ്ങേറ്റം കുറിച്ചു. അഹാന നായികയായി അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ലൂക്ക. സണ്ി വെയിനിനൊപ്പമുള്ള പിടികിട്ടാപ്പുള്ളി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിയ്ക്കുകയാണ്.
Recommended Video
മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ചെത്തുന്ന പതിനെട്ടാം പടി എന്ന ചിത്രത്തില്‍ അഹാന ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. പൃഥ്വിരാജിനോടുള്ള ആരാധനയെ കുറിച്ചും അഭിമുഖത്തില്‍ അഹാന പറയുകയുണ്ടായി. ക്ലാസ്‌മേറ്റ്‌സ് സിനിമ കണ്ട കാലത്ത് പൃഥ്വിയെ വിവാഹം ചെയ്യാനായിരുന്നുവത്രെ അഹാനയുടെ ആഗ്രഹം.


Click it and Unblock the Notifications











