ഞാന്‍ എന്തിന് നാണിക്കണം! 12 കോടി തട്ടിയെടുത്ത അച്ഛനെ കോടതി കയറ്റി അമീഷ പട്ടേല്‍; അന്ന് നടന്നത്
രണ്ടായിരങ്ങളുടെ തുടക്കകാലത്ത് ബോളിവുഡിലെ തിരക്കേറിയ നായികയായിരുന്നു അമീഷ പട്ടേല്‍. നിരവധി സൂപ്പര്‍ ഹിറ്റുകളിലെ നായിക. ഹൃത്വിക് റോഷനൊപ്പം കഹോ ന പ്യാര്‍ ഹേയിലൂടെയായിരുന്നു അമീഷയുടെ അരങ്ങേറ്റം. ചിത്രം ബ്ലോക്ക്ബസ്റ്റര്‍ ആയതോടെ പിന്നെ അമീഷയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഗദ്ദാര്‍ ഏക് പ്രേം കഥ, ആപ് മുഛേ അച്ഛേ ലഗ്നേ ലഗേ, മംഗള്‍ പാണ്ഡെ, ഭൂല്‍ ഭുലയ്യ തുടങ്ങിയ നിരവധി ഹിറ്റുകള്‍ അമീഷയുടെ കരിയറിലുണ്ട്.
എന്നാല്‍ പിന്നീട് തുടര്‍ പരാജയങ്ങള്‍ അമീഷയുടെ കരിയറിനെ തളര്‍ത്തു. ഇതോടെ സിനിമയില്‍ നിന്നും ഒരിടവേളയെടുക്കുകയായിരുന്നു അമീഷ. നാളുകള്‍ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് തിരികെ എത്തിയ അമീഷയ്ക്ക് പഴയ വിജയം ആവര്‍ത്തിക്കാനും സാധിച്ചില്ല. എന്നാല്‍ ഇപ്പോഴിതാ ഗദ്ദാര്‍ 2വിലൂടെ വന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് അമീഷ. ഇതോടെ സ്വപ്‌നതുല്യമായൊരു തിരിച്ചുവരവാണ് അമീഷ സ്വന്തമാക്കിയത്.

അമീഷയുടെ കരിയര്‍ ഓണ്‍ സ്‌ക്രീനിലെ വിജയങ്ങളുടെ പേരില്‍ മാത്രമല്ല ഓഫ് സ്‌ക്രീനിലെ വിവാദങ്ങളുടെ കൂടെ പേരിലാണ് അറിയപ്പെട്ടിരുന്നത്. അമീഷയുടെ കരിയറിലെ ഏറ്റവും വലിയ വിവാദമായിരുന്നു അച്ഛനുമായുണ്ടായ പ്രശ്‌നങ്ങള്‍. അമീഷയുടെ കരിയറിന്റെ തുടക്കകാലത്ത് താരത്തിന്റെ കാര്യങ്ങളെല്ലാം തീരുമാനിച്ചിരുന്നത് അച്ഛനായിരുന്നു. എന്നാല്‍ 2004 ല്‍ അച്ഛനും മകള്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തു.
തന്റെ സമ്പത്ത് അച്ഛനും അമ്മയും തന്റെ സമ്മതമില്ലാതെ ദുരുപയോഗം ചെയ്തുവെന്നായിരുന്നു അമീഷയുടെ ആരോപണം. 12 കോടിയോളം രൂപ അച്ഛനും അമ്മയും ചേര്‍ന്ന് വഴിമാറ്റി ചെലവാക്കിയെന്നായിരുന്നു അമീഷ് പറഞ്ഞത്. പിന്നാലെ തന്റെ പണം തിരികെ ലഭിക്കാനായി അമീഷ അച്ഛനെ കോടതി കയറ്റി. പിന്നീട് ഇതേക്കുറിച്ച് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അമീഷ മനസ് തുറക്കുന്നുണ്ട്.
''ഞാന്‍ എന്തിന് നാണിക്കണം? എന്റെ പണം എന്റേതാണ്. അല്ലാതെ എന്റെ മാതാപിതാക്കളടക്കം മറ്റാരുടേതുമല്ല. അവര്‍ക്കും അതെടുക്കാനുള്ള അവകാശമില്ല. എന്റെ മുത്തശ്ശി എന്നെ പിന്തുണയ്ക്കുന്നുണ്ട്. കാരണം ഇവര്‍ അവരേയും പറ്റിച്ചതാണ്'' എന്നായിരുന്നു അമീഷയുടെ പ്രതികരണം. അന്ന് വലിയ വാര്‍ത്തയായി മാറിയതാണ് അമീഷയും അച്ഛനും തമ്മിലുള്ള പ്രശ്‌നം. ഈ സമയത്ത് അമീഷയ്ക്കുണ്ടായിരുന്ന പ്രണയം പോലും കേസിനെ തുടര്‍ന്ന് തകരുന്നുണ്ട്.

അതേസമയം ഗദ്ദാര്‍ 2 നേടിയ വന്‍ വിജയത്തിന്റെ ഹരത്തിലാണ് അമീഷ അപ്പോള്‍. സണ്ണി ഡിയോള്‍ നായകനായ സിനിമ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. അനില്‍ ശര്‍മയാണ് സിനിമയുടെ സംവിധാനം. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ വിജയം ആഘോഷിക്കാനായി പാര്‍ട്ടി ഒരുക്കിയിരുന്നു. ഷാരൂഖ് ഖാനടക്കം ബോളിവുഡിലെ വലിയ താരങ്ങളും പാര്‍ട്ടിയ്ക്കായി എത്തിയിരുന്നു. അതേസമയം, സൈക്കോളജിക്കല്‍ ത്രില്ലറായ മിസ്ട്രി ഓഫ് ദ ടാറ്റുവിലാണ് അമീഷയെ അടുത്തതായി കാണാന്‍ സാധിക്കുക.


Click it and Unblock the Notifications











