twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'എനിക്ക് ബുദ്ധിയില്ലെന്ന് ആളുകൾ കരുതുന്നത് ഞാൻ ഇഷ്ടപ്പെടുന്നു, കാരണമിതാണ്'; ആലിയ പറയുന്നു

    |

    ബോളിവുഡിലെ സൂപ്പർ നായികമാരിൽ ഒരാളാണ് ആലിയ ഭട്ട്. സിനിമാ കുടുംബത്തിൽ നിന്നാണ് വരവെങ്കിലും ശക്തമായ കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡിൽ തന്റേതായ ഒരിടം കണ്ടെത്താൻ ആലിയക്ക് സാധിച്ചിട്ടുണ്ട്. നിലവിലുള്ള നടിമാരിൽ ഏറ്റവും മികച്ച നടിയായി പേരെടുക്കാൻ ഈയടുത്തായി ആലിയക്ക് സാധിച്ചിട്ടുണ്ട്.

    എന്തും ഏതും തുറന്നു പറയുന്ന ആലിയയുടെ രീതിയും താരത്തിന്റെ ജനപ്രീതി ഉയർത്തിയിട്ടുണ്ട്. അടുത്തിടെ തനിക്കെതിരെ വന്ന വിമർശനങ്ങളിൽ ശക്തമായ രീതിയിലാണ് താരം പ്രതികരിച്ചത്. നേരത്തെ, തന്റെ തുടക്ക കാലത്ത് പറഞ്ഞ ഒരു മണ്ടത്തരത്തിന്റെ പേരിൽ പലപ്പോഴും ആലിയ ട്രോളുകൾക്ക് ഇരയായിട്ടുണ്ട്.

    Alia Bhatt

    2013ൽ കോഫി വിത്ത് കരൺ ഷോയിൽ പങ്കെടുത്തപ്പോൾ ഇന്ത്യയുടെ രാഷ്ട്രപതി ആരെന്ന ചോദ്യത്തിന് പ്രണബ് മുഖർജി എന്നതിന് പകരം, പൃഥ്വിരാജ് ചൗഹാൻ എന്ന് പറഞ്ഞതിനെ തുടർന്നാണ് ആലിയ ട്രോളുകൾക്ക് ഇരയായത്. വർഷങ്ങൾ ഇത്ര കഴിഞ്ഞെങ്കിലും ഇന്നും അതിനെ തുടർന്നുള്ള ട്രോളുകൾ ആലിയയ്ക്ക് നേരിടേണ്ടി വരുന്നുണ്ട്.

    എന്നാൽ അതൊക്കെ താൻ ഇഷ്ടപ്പെടുന്നുണ്ടെന്ന് പറയുകയാണ് ആലിയ ഇപ്പോൾ. താൻ ചെയ്യുന്ന കാര്യം നന്നായി ചെയ്യുന്നിടത്തോളം കാലം തനിക്ക് ബുദ്ധിയിലെന്ന് ആളുകൾ കരുതിയാലും തനിക്ക് ഒരു പ്രശ്നവുമില്ലെന്നാണ് ആലിയ പറയുന്നത്. "സത്യം പറയാമല്ലോ, എനിക്ക് ബുദ്ധിയല്ലെന്നോ ഞാൻ മണ്ടിയാണെന്നോ ആളുകൾ കരുതുന്നത് ഞാൻ ഇഷ്ടപ്പെടുന്നു." ആലിയ ഇന്ത്യൻ എക്സ്പ്രസിന്റെ അഭിമുഖത്തിൽ പറഞ്ഞു.

    "സത്യമായിട്ടും ഞാൻ അത് ഇഷ്ടപ്പെടുന്നു, കാരണം, അവർ എന്നെക്കുറിച്ച് ധാരാളം ട്രോളുകളും മീമുകളും ഉണ്ടാക്കുന്നു, ഇത് എന്റെ ജനപ്രീതി വർദ്ധിപ്പിക്കുകയും നിങ്ങളെല്ലാം എന്റെ സിനിമകളെ സ്നേഹിക്കുകയും ചെയ്യുന്നു. അപ്പോൾ ഞാൻ സിനിമയിൽ ശരിയായി ചെയ്യുന്നുണ്ടെന്നാണ്" ആലിയ പറഞ്ഞു.

    ബുദ്ധി, വിവേകം ഒന്നും ബുക്കിൽ നിന്ന് ലഭിക്കുന്ന അറിവുകൾ ആല്ലെന്നും ആലിയ പറഞ്ഞു. "പൊതുവിജ്ഞാനം, പുസ്തകത്തിൽ നിന്ന് ലഭിക്കുന്ന ബുദ്ധി, എന്റെ അഭിപ്രായത്തിൽ ഇതൊന്നുമല്ല ഇന്റലിജൻസ്. ഈ ലോകത്തെ അതിജീവിക്കാൻ നിങ്ങൾക്ക് ഒരു പ്രത്യേക വൈകാരിക ബുദ്ധി ഉണ്ടായിരിക്കണം, അത് ബുദ്ധിയുടെ ഏറ്റവും ഉയർന്ന രൂപമാണ്, കാരണം അതാണ് നിങ്ങളെ ചില തീരുമാനങ്ങൾ എടുക്കാൻ പ്രേരിപ്പിക്കുന്നത്", ആലിയ പറഞ്ഞു. യുവതികൾക്ക് വേണ്ടിയാണ് ഞാനിത് പറയുന്നത് എന്ന് പറഞ്ഞുകൊണ്ടേയിരുന്നു ആലിയ ഇത് പറഞ്ഞത്.

    അതുപോലെ താൻ സ്‌കൂളിൽ പുസ്തകത്തിൽ വായിച്ചു പഠിച്ചതൊന്നും ഓർത്തിരിക്കുന്നില്ലെന്നും എന്നാൽ വിദ്യാർത്ഥികളും അധ്യാപകരുമായുള്ള ഇടപെടലുകളാണ് ഒരുപക്ഷെ താൻ ഓർത്തിരിക്കുന്നതെന്നും ആലിയ പറഞ്ഞു. അതേസമയം, ഒരു ഡോക്ടറോ ശാസ്ത്രജ്ഞരോ ആവാൻ ആഗ്രഹിക്കുന്നവർക്ക് ഇങ്ങനെയല്ലെന്നും ആലിയ കൂട്ടിച്ചേർത്തു.

    Alia Bhatt

    അതേസമയം, ആലിയയുടെ ഏറ്റവും പുതിയ ബോളിവുഡ് ചിത്രമായ 'ഡാർലിം​ഗ്സി'നായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ. ആലിയ ഭട്ട് നായികയാവുന്ന ചിത്രത്തിൽ ഷെഫാലി ഷാ, വിജയ് വർമ്മ എന്നിവർക്കൊപ്പം മലയാളി താരം റോഷൻ മാത്യുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നവാ​ഗതയായ ജസ്മീത് കെ റീനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

    Recommended Video

    ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

    ഓഗസ്റ്റ് അഞ്ചിന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസിനെത്തുന്നത്. മുംബൈ പശ്ചാത്തലമായി ഒരുക്കിയിരിക്കുന്ന കോമഡി, സസ്പെൻസ് ത്രില്ലർ ചിത്രമാണിതെന്നാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്ന സൂചന. ​ഗം​ഗുഭായ് കാത്ത്യവാടിയുടെ വമ്പൻ ജയത്തിന് ശേഷം ആലിയ നായികയാവുന്ന സിനിമയെന്ന നിലയിൽ വൻ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. ആലിയ ഭട്ടിന്റെ എറ്റേർണൽ സൺഷൈൻ പ്രൊഡക്ഷൻസും ഷാരൂഖ് ഖാന്റെ റെഡ് ചില്ലിസ് എന്റർടൈൻമെൻറ്സും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

    Read more about: alia bhatt
    English summary
    I love it when people think I am unintelligent or so dumb says Alia Bhatt
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X