എന്നെ ഇപ്പോഴും ചവിട്ടി പുറത്താക്കിയിട്ടില്ല, ഭക്ഷണവും തരുന്നു! കുടുംബത്തെക്കുറിച്ച് അഭിഷേക്

ബോളിവുഡിലെ മുന്‍നിര നായകന്‍ ആണ് അഭിഷേക് ബച്ചന്‍. ബോളിവുഡിലെ എക്കാലത്തേയും ഏറ്റവും വലിയ താരമായ അമിതാഭ് ബച്ചന്റെ മകനായ അഭിഷേകിന്റെ അഭിനയത്തെക്കുറിച്ച് പലപ്പോഴും സോഷ്യല്‍ മീഡിയയിലും മറ്റും ഒരുപാട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അച്ഛനെ പോലെ വലിയ താരമാകാന്‍ സാധിക്കാത്തതും പരിഹസിക്കപ്പെടാറുണ്ട്. എന്നാല്‍ തന്റെ വിമര്‍ശകരെയെല്ലാം ആരാധകരാക്കി മാറ്റുകയാണ് ഇപ്പോള്‍ അഭിഷേക് ബച്ചന്‍. സിനിമയില്‍ നിന്നും ചെറിയൊരു ഇടവേളയെടുത്ത ശേഷം അഭിഷക് നടത്തിയ തിരിച്ചുവരവില്‍ ചെയ്ത കഥാപാത്രങ്ങളെല്ലാം ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു അഭിഷേക് ബച്ചന്റെ പുതിയ സിനിമയായ ബോബ് ബിസ്വാസ് റിലീസ് ചെയ്തത്. കഹാനിയിലെ ബോബ് ബിസ്വാസ് എന്ന സീരിയല്‍ കില്ലറുടെ വേഷത്തിലാണ് ചിത്രത്തില്‍ അഭിഷേക് എത്തിയത്. താരത്തിന്റെ പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ട് ആരാധകര്‍ എത്തിയിരുന്നു. പിന്നാലെ തന്റെ അച്ഛന്‍ അമിതാഭ് ബച്ചനും തന്നെ അഭിനന്ദിച്ചതായി അഭിഷേക് പറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമയ്ക്ക് ശേഷമുള്ള, വീട്ടിലെ സ്ത്രീകളുടെ അഭിപ്രായത്തെക്കുറിച്ച് അഭിഷേക് മനസ് തുറക്കുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

പ്രതികരണങ്ങള്‍ വളരെ കരുതലോടെ

ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അഭിഷേക് ബച്ചന്‍ മനസ് തുറന്നത്. തന്റെ അമ്മ ജയ ബച്ചനും സഹോദരി ശ്വേത ബച്ചനും ഭാര്യ ഐശ്വര്യ റായ് ബച്ചനും സിനിമ കണ്ട ശേഷം ഉടനെ തന്നെ അഭിപ്രായം പറയാറില്ലെന്നും ബോബ് ബിസ്വാസിനെക്കുറിച്ചും അവര്‍ പെട്ടെന്നു തന്നെ ഒന്നും പറഞ്ഞിട്ടില്ലെന്നുമാണ് അഭിഷേക് പറയുന്നത്. '' വീട്ടിലെ സ്ത്രീകള്‍ തങ്ങളുടെ പ്രതികരണങ്ങള്‍ വളരെ കരുതലോടെ മാത്രമെ പറയാറുള്ളൂ. കാരണം തങ്ങളുടെ വാക്കുകള്‍ തെറ്റായി പോകുന്നതോ പിഴയ്ക്കുന്നതോ അവര്‍ക്ക് ഇഷ്ടമല്ല. അതിനാല്‍ സിനിമ പുറത്ത് വരുന്നത് വരെ കാത്തിരിക്കുകയാണ്. പക്ഷെ ഇപ്പോഴും വീട്ടില്‍ പോകുമ്പോള്‍ എന്നെ ചവിട്ടി പുറത്താക്കുന്നില്ല. എനിക്ക് ഭക്ഷണം കിട്ടാറുണ്ട്. അതുകൊണ്ട് എല്ലാം ഓക്കെയാണെന്ന് ഞാന്‍ കരുതുന്നു'' എന്നായിരുന്നു അഭിഷേക് പറഞ്ഞത്.

 മകള്‍ ആരാധ്യ

അതേസമയം മകള്‍ ആരാധ്യയ്ക്ക് ബോബ് ബിസ്വാസിനെക്കുറിച്ചുള്ള അഭിപ്രായവും താരം പങ്കുവെക്കുന്നുണ്ട്. ''സിനിമയുടെ ചിത്രീകരണ സമയത്തൊക്കെ അവളെന്നെ കണ്ടിട്ടുണ്ട്. അതുകൊണ്ട് അവള്‍ക്ക് വലിയ ഞെട്ടലൊന്നുമില്ല. അവള്‍ക്ക് ഞാന്‍ ക്യൂട്ട് ആണെന്നാണ്. ബോബ് ശരിക്കും എന്താണ് ചെയ്യുന്നത് എന്ന് അവള്‍ക്കറിയില്ലല്ലോ' എന്നു പറഞ്ഞു കൊണ്ട് പൊട്ടിച്ചിരിക്കുകയായിരുന്നു അഭിഷേക് ബച്ചന്‍. ബോബ് ബിസ്വാസിന്റെ ട്രെയിലര്‍ പുറത്ത് വന്നപ്പോള്‍ അമിതാഭ് ബച്ചന്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു. നീ എന്റെ മകന്‍ ആണെന്ന് പറയുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്നായിരുന്നു അമിതാഭ് ബോബ് ബിസ്വാസിന്റെ ട്രെയിലര്‍ പങ്കുവച്ചു കൊണ്ട് പറഞ്ഞത്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
കുടുംബത്തിന്റെ പിന്തുണ


നേരത്തെ മറ്റൊരു അഭിമുഖത്തില്‍ തന്റെ വിജയത്തിന് പിന്നിലെ കുടുംബത്തിന്റെ പിന്തുണയെക്കുറിച്ച് അഭിഷേക് ബച്ചന്‍ മനസ് തുറന്നിട്ടുണ്ട്. മകള്‍ ആരാധ്യയെ നോക്കാന്‍ തയ്യാറായി ഐശ്വര്യ തന്നെ ആ ഉത്തരവാദിത്തല്‍ നിന്നും മുക്തയാക്കുകയായിരുന്നുവെന്നാണ് ്അഭിഷേക് പറയുന്നത്. ''വിവാഹം ശേഷമുള്ള ഞാനെന്ന നടന്റെ കാരണം ഐശ്വര്യയാണ്. പ്രാക്ടിക്കലായ ലോജിക്കലായ വശം അവളാണ്. അവള്‍ ആരാധ്യയുടെ കൂടെയുണ്ട് എന്നത് എനിക്ക് വലിയൊരു ആശ്വാസമാണ്. നീ പോയി അഭിനയിക്കൂ, ആരാധ്യയെ ഞാന്‍ നോക്കിക്കോളാം എന്നു പറഞ്ഞ് എനിക്ക് അഭിനയിക്കാനുള്ള അനുവാദം നല്‍കിയത് അവളായിരുന്നു'' എന്നാണ് ഐശ്വര്യയെക്കുറിച്ച് അഭിഷേക് പറഞ്ഞത്. അതേസമയം അഭിഷേക് ബച്ചന്റേതായി നിരവധി സിനിമകള്‍ അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്. ബോബ് ബിസ്വാസിലെ ബച്ചന്റെ പ്രകടനത്തിനും ആരാധകര്‍ കയ്യടിക്കുകയാണ്.

Read more about: abhishek bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X